കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സുരേഷ് ഗോപി ചോദിച്ചല്ല സല്യൂട്ട് വാങ്ങേണ്ടത്..' സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി ഗണേഷ് കുമാർ

Google Oneindia Malayalam News

പത്തനംതിട്ട: നടനും എംപിയുമായ സുരേഷ് ഗോപി ഒല്ലൂർ എസ്ഐയെക്കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് അടിപ്പിച്ച സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടുളള ചർച്ചാ വിഷയം. സുരേഷ് ഗോപിയെ എതിർത്തും അനുകൂലിച്ചും തർക്കം കൊടുമ്പിരി കൊള്ളുന്നു. സുരേഷ് ഗോപിയുടേത് അഹങ്കാരമാണെന്നും ഇപ്പോഴും പോലീസ് കഥാപാത്രങ്ങളിൽ നിന്നും ഇറങ്ങി വന്നിട്ടില്ലെന്നുമാണ് വിമർശനം ഉയരുന്നത്.

എന്നാൽ രാജ്യസഭാ എംപിയായ സുരേഷ് ഗോപിക്ക് സല്യൂട്ടിന് അർഹത ഉണ്ടെന്നും രാഷ്ട്രീയം നോക്കിയുളള വിവേചനമാണ് സുരേഷ് ഗോപിയോട് കാണിക്കുന്നത് എന്നും ബിജെപി അനുകൂലികളും വാദിക്കുന്നു. വിവാദം കത്തുന്നതിനിടെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും പത്തനാപുരം എംഎൽഎയുമായ കെബി ഗണേഷ് കുമാർ.

'ഓടുപൊളിച്ച് പാർലിമെന്‍റില്‍ കയറിയ അല്പന്മാർക്ക് സല്യൂട്ട് ഇല്ല'; വിനായകന്‍റെ പോസ്റ്റിന് താഴെ കമന്റുകളുടെ പൂരം'ഓടുപൊളിച്ച് പാർലിമെന്‍റില്‍ കയറിയ അല്പന്മാർക്ക് സല്യൂട്ട് ഇല്ല'; വിനായകന്‍റെ പോസ്റ്റിന് താഴെ കമന്റുകളുടെ പൂരം

1

ഗണേഷ് കുമാർ എംഎൽഎയുടെ വാക്കുകൾ ഇങ്ങനെ: '' സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല, ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസുകാരന്‍ സല്യൂട്ട് ചെയ്യണം. അതൊരു മര്യാദയാണ്. അതിന് പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ അതില്‍ വാദപ്രതിവാദങ്ങളൊക്കെ നടത്താവുന്നതാണ്. നമ്മുടെ നാട്ടിലെ എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ പോലീസുകാര്‍ സല്യൂട്ട് ചെയ്യേണ്ടതാണ്''.

ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2

''കൊടിക്കുന്നില്‍ സുരേഷ് തനിക്കൊരു സഹോദരനെ പോലെയാണ്. അദ്ദേഹവും താനും രണ്ട് കക്ഷിയിലാണ്. പക്ഷേ അദ്ദേഹം ഒരു വേദിയിലേക്ക് കയറി വന്നാല്‍ താന്‍ എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ വിഷ് ചെയ്യാറുണ്ട്. അത് തന്റെ അച്ഛനും അമ്മയും തന്നില്‍ വളര്‍ത്തിയ നന്മയാണ്. ആ മര്യാദ എല്ലാവരും കാണിക്കുന്നതാണ് നല്ലത്'' എന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

3

''സുരേഷ് ഗോപി ചോദിച്ചല്ല സല്യൂട്ട് വാങ്ങേണ്ടത്. അദ്ദേഹം ഒരു എംപിയാണ് എന്ന് അറിയാവുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ബഹുമാനിക്കണം. എംപിയല്ല ഒരു മുന്‍ മന്ത്രിയായ ഒരാള്‍ കടന്ന് വരുമ്പോള്‍ അദ്ദേഹത്തെ ആദരവോടെ സ്വീകരിക്കേണ്ടതാണ്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോ എകെ ആന്റണിയോ പോലുളള കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കള്‍ കടന്ന് വരുമ്പോള്‍ അവര്‍ക്ക് ഇപ്പോള്‍ പദവി ഉണ്ടോ എന്ന് നോക്കേണ്ട കാര്യമില്ല. അവരെ സല്യൂട്ട് ചെയ്യുന്നത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല''.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

4

അത്തരമൊരു ഈഗോ മനസ്സില്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുനടക്കരുത് എന്നും ഗണേഷ് കുമാര്‍ പറഞ്ഞു. താനൊരു ജനപ്രതിനിധിയാണ്. തന്റെ മുന്നില്‍ വരുന്ന ഏതൊരു ജനപ്രതിനിധിയേയും താന്‍ ബഹുമാനിക്കാറുണ്ട്. നമ്മളേക്കാള്‍ പ്രായമുളളവരെ കണ്ടാല്‍ ബഹുമാനിക്കുന്നത് ഗുരുത്വമാണ്. അത് ഭാരതീയ സംസ്‌ക്കാരമാണ്. അതൊരു വലിയ പ്രശ്‌നമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

5

''സുരേഷ് ഗോപി ഏത് പാര്‍ട്ടിയാണ് എന്നത് കണക്കിലെടുക്കേണ്ട. സുരേഷ് ഗോപി എന്ന വ്യക്തിയേയും നടനേയുമൊക്കെ വിടുക. സുരേഷ് ഗോപി ഇന്ത്യന്‍ പാര്‍ലമെന്റിലെ ഒരു അംഗമാണ്. ആ പദവിയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ മാനിക്കണം. തന്റെ എംപിയെ താന്‍ മാനിക്കുന്നുണ്ട്. അതില്‍ തനിക്കൊരു വിഷമവും ഇല്ല. തന്റെ പഞ്ചായത്ത് പ്രസിഡണ്ടുമാരെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരെയും മാനിക്കുന്നുണ്ട്. അതൊരു നാടിന്റെയും നാട്ടുകാരുടേയും സംസ്‌ക്കാരമാണ്''.

Recommended Video

cmsvideo
എനിക്ക് സല്യൂട്ടടിക്കാൻ പറ്റില്ലെന്ന് ഡിജിപി പറയട്ടെയെന്ന് സുരേഷ് ഗോപി
6

സുരേഷ് ഗോപി അത്തരത്തില്‍ പറഞ്ഞ് സല്യൂട്ട് ചെയ്യിക്കേണ്ട സാഹചര്യം ഉണ്ടാകരുതായിരുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ അക്കാര്യം ശ്രദ്ധിക്കണം. അങ്ങനെ ഒരു പ്രോട്ടോക്കോള്‍ ഇല്ലെന്ന് പലരും ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്ന് പറയുന്നത് കേട്ടു. ആളുകളെ ബഹുമാനിക്കുന്നത് അച്ഛനും അമ്മയും വളര്‍ത്തിയ അന്തസിന്റെ ഭാഗമാണ്. ആരെയും ബഹുമാനിക്കാം. പദവി ഇല്ലാത്ത ആളുകളേയും ബഹുമാനിക്കാം എന്നും ഗണേഷ് കൂട്ടിച്ചേര്‍ത്തു.

English summary
Suresh Gopi as a Parliament member deserves respect from Police, Says KB Ganesh Kumar MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X