• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞാന്‍ സ്‌കൂളില്‍ മോനെ പഠിപ്പിച്ചിട്ടുണ്ടോ? സുരേഷ് ഗോപിയെ കണ്ട് മുട്ടുവിറച്ചെന്ന് രാഹുല്‍ ഈശ്വര്‍!!

മലയാള സിനിമയിലെ മൂന്നാമത്തെ സൂപ്പര്‍ താരമായി അറിയപ്പെടുന്ന സുരേഷ് ഗോപിയുടെ ജന്മദിനമാണ് ഇന്ന്. സിനിമാലോകവും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചിരിക്കുകയാണ്. രാഹുല്‍ ഈശ്വര്‍ ജന്മദിനാശംസ നേര്‍ന്ന് കൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ഇതിനിടെ വൈറലായിരിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയെ ഇന്റര്‍വ്യൂ ചെയ്തതിന്റെ ചിത്രവും അന്ന് നടന്ന കാര്യങ്ങളും രാഹുല്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

Happy Birthday സുരേഷേട്ടാ Suresh Gopi - 25 വര്‍ഷം മുന്‍പ് 1995 - കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ IPS മായി ഇന്റര്‍വ്യൂ. #throwback. ശ്രീ സുരേഷ് ഗോപിയുമായുള്ള interview 1994-95. തിരുവനതപുരം ടെക്‌നോപാര്‍ക് ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്നു. Rising Super Star SURESH GOPI എന്ന മെഗാ നടനുമായി അഭിമുഖം നടത്താന്‍ വെള്ളിനക്ഷത്രം എന്ന വാരികയ്ക്ക് വേണ്ടി ചെല്ലുന്നു. 1994 കമ്മിഷണര്‍ ലെ ഭരത്ചന്ദ്രന്‍ IPS നെ നേരിട്ട് ആദ്യമായി കണ്ടപ്പോള്‍ മുട്ട് വിറച്ചു, പഠിച്ചു വച്ച ചോദ്യങ്ങള്‍ മറന്നു പോയി. 'സുരേഷ് ഗോപി സര്‍' എന്നാണ് വിളിച്ചത്. വളരെ ചിരിച്ചു എന്നോട് അദ്ദേഹം ചോദിച്ചു, ഞാന്‍ മോനെ സ്‌കൂളില്‍ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ ? സര്‍ വിളി ഒന്നും വേണ്ട, എന്ന ചേട്ടാ എന്ന് വിളിച്ചോളൂ.

അന്ന് കണ്ട ആ നന്മ അദ്ദേഹത്തില്‍ എന്നും ഉണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ ജയിലില്‍ കിടന്നപ്പോഴും ആദ്യം കാണാന്‍ എത്തിയതും ഈ നന്മയുള്ള മനുഷ്യനാണ്. ഒരു പക്ഷെ നമ്മുക്ക് ജീവിതത്തില്‍ നേരിട്ട് കാണാവുന്ന ഏറ്റവും ഹൃദയത്തില്‍ നിന്ന് സംസാരിക്കുന്ന കേരളീയന്‍ ശ്രീ സുരേഷ് ഗോപി. താര ജാടകള്‍ ഇല്ലാതെ എല്ലാ സഹജീവികളോടും സ്‌നേഹവും സൗഹാര്‍ദവും ഉള്ള നല്ല മലയാളി എന്നാണ് രാഹുല്‍ ഈശ്വര്‍ കുറിച്ചത്.

cmsvideo
  സച്ചിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞു താരങ്ങൾ | Oneindia Malayalam

  അതേസമയം നടന്‍ സലീം കുമാറിന്റെ പോസ്റ്റും ഇതിനോടൊപ്പം ശ്രദ്ധേയമായിട്ടുണ്ട്. ജീവിതത്തില്‍ ഒരിക്കലും അഭിനയിക്കാന്‍ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. സലിം കുമാര്‍ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതില്‍ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്, 'തെങ്കാശിപ്പട്ടണം 'എന്ന സിനിമയിലൂടെയാണ് ഞാന്‍ തിരക്കുള്ള നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാര്‍ട്ടിനും, നിര്‍മാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത് അതിനു തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത 'സത്യമേവ ജയതേ 'എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്.

  ഈ സത്യമേവ ജയതേയില്‍ സംവിധായകന്‍ വിജി തമ്പി എന്നെ അഭിനയിക്കാന്‍ വിളിക്കുന്നത്, സുരേഷ് ചേട്ടന്റെ നിര്‍ബന്ധം മൂലമായിരുന്നു അന്നുവരെ എന്നെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടന്‍,എന്റെ ടിവി പരിപാടികള്‍ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സത്യമേവ ജയതേയിലെ കള്ളനില്‍ നിന്ന് ഇന്നു നിങ്ങള്‍ കാണുന്ന സലിംകുമാറിലേക്ക് എത്താന്‍ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യന്‍ ഒരു കൊച്ചു നിര്‍ബന്ധബുദ്ധി ആയിരുന്നുവെന്നും സലീം കുറിച്ചു.

  English summary
  suresh gopi birthday rahul easwar remembers his interview with suresh gopi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X