കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എറണാകുളം അങ്ങെടുക്കുവോ'? സുരേഷ് ഗോപിയെ ട്രോളി സ്കൂൾ കുട്ടി, നടന്റെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെട്ടവരില്‍ ഒരാള്‍ സുരേഷ് ഗോപി ആയിരുന്നു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി നടത്തിയ പ്രസംഗമാണ് അദ്ദേഹത്തെ ട്രോളുകള്‍ക്കിരയാക്കിയത്. എനിക്ക് ഈ തൃശൂര്‍ വേണം... നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ രൂക്ഷമായി പരിഹസിക്കപ്പെട്ടു.

ജോണ്‍സണും ജോളിയും തമ്മിൽ വെറും സൗഹൃദമല്ലെന്ന് പോലീസ് നിഗമനം, കൂടുതൽ അന്വേഷണംജോണ്‍സണും ജോളിയും തമ്മിൽ വെറും സൗഹൃദമല്ലെന്ന് പോലീസ് നിഗമനം, കൂടുതൽ അന്വേഷണം

തൃശൂരിലെ തോല്‍വിക്ക് ശേഷവും ഈ പ്രസംഗം സുരേഷ് ഗോപിയെ വിടാതെ പിന്നാലെയുണ്ട്. എറണാകുളത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ സുരേഷ് ഗോപിയോട് ഒരു സ്‌കൂള്‍ കുട്ടി ചോദിച്ച ചോദ്യം വൈറലാവുകയാണ്.

bjp

എറണാകുളം അങ്ങെടുക്കുവോ എന്നതായിരുന്നു ചോദ്യം. ഒട്ടും താമസിക്കാതെ സിനിമ ഡയലോഗ് പോലെ മറുപടിയും വന്നു. എറണാകുളം മാത്രമല്ല, കേരളം മുഴുവന്‍ ഞങ്ങള്‍ ഇങ്ങെടുക്കുവാ എന്നാണ് സുരേഷ് ഗോപി നല്‍കിയ മറുപടി. എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സിജി രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സുരേഷ് ഗോപി പങ്കെടുത്തു.

ബാധ പോലെ അത് പിന്തുടർന്നു! വെറുപ്പ് തോന്നിയാൽ കാത്തിരുന്ന് കൊല്ലും! കൂടത്തായിയിൽ വെളിപ്പെടുത്തൽബാധ പോലെ അത് പിന്തുടർന്നു! വെറുപ്പ് തോന്നിയാൽ കാത്തിരുന്ന് കൊല്ലും! കൂടത്തായിയിൽ വെളിപ്പെടുത്തൽ

ഇത്തവണയെങ്കിലും എറണാകുളത്തുകാര്‍ സിജി രാജഗോപാലിനെ വിജയിപ്പിക്കണം എന്നാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി ആവശ്യപ്പെട്ടത്. രാജഗോപാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ്. ഏത് പാര്‍ട്ടിക്കാരനാണ് എന്നതില്ലല്ല കാര്യം. എറണാകുളത്തെ വോട്ടര്‍മാര്‍ പാര്‍ട്ടി ചിഹ്നത്തേക്കാള്‍ വ്യക്തികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. വട്ടിയൂര്‍ക്കാവിലും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സുരേഷ് ഗോപി പ്രചാരണത്തിനെത്തിയിരുന്നു.

English summary
Suresh Gopi campaigned for BJP candidate in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X