കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോപ്റ്ററിന് കാത്ത് നിന്നു, കമ്മീഷന്‍ 'ചതിച്ചു'.. വോട്ട് ചെയ്യാനാകാതെ സുരേഷ് ഗോപി

  • By
Google Oneindia Malayalam News

തിരുവനന്തപുരത്ത് എത്തി വോട്ട് ചെയ്യാനുള്ള തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ശ്രമം അവസാന നിമിഷം പാളി. തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തുള്ള ബൂത്തില്‍ എത്താന്‍ കോപ്റ്റര്‍ ലഭിക്കാതിരുന്നതോടെയാണ് വോട്ട് ചെയ്യാനുള്ള നീക്കം സുരേഷ് ഗോപി ഉപേക്ഷിച്ചത്.

<strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍</strong>'ഇത് ഹിന്ദുവിനെതിരായ പിണറായി സര്‍ക്കാര്‍ ഗൂഢാലോചന'.. കല്ലടയ്ക്ക് പിന്തു​ണയുമായി സംഘപരിവാര്‍

sureshnishad

രാവിലെ തൃശ്ശൂരിലെ പോളിങ്ങ് വിയിരുത്തിയ ശേഷം വൈകീട്ടോടെ തിരുവനന്തപുരത്ത് എത്താനായിരുന്നു സുരേഷ് ഗോപിയുടെ പദ്ധതി. മണ്ഡലത്തിലെ തിരക്കുകള്‍ കഴിഞ്ഞ തിരുവനന്തപുരത്തേക്ക് ഫ്ളൈറ്റ് എടുക്കാന്‍ നോക്കിയപ്പോള്‍ ആ സമയത്ത് ഫ്ളൈറ്റ് ലഭിച്ചില്ല. ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ ഉപയോഗിക്കാമെന്നായി ആലോചന. എന്നാല്‍ പ്രചരണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വോട്ടെടുപ്പ് ദിവസം ഉപയോഗിക്കാന്‍ ആകില്ലെന്ന് കമ്മീഷന്‍ അറിയിച്ചു.

<strong>വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട്: പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ്, കളക്ടറുടെ നിര്‍ദ്ദേശം</strong>വോട്ടിങ്ങ് മെഷീന്‍ ക്രമക്കേട്: പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസ്, കളക്ടറുടെ നിര്‍ദ്ദേശം

പിന്നീട് കല്യാണ്‍ ഗ്രൂപ്പിന്‍റെ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ തിരുമാനിച്ചപ്പോഴേക്കും സമയം കഴിഞ്ഞിരുന്നു. വൈകി തിരുവനന്തപുരത്ത് എത്തിയാലും വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്ന് ബോധ്യമായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

<strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍</strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് വീഴുന്നില്ല!! വ്യാപക പരാതി, അഞ്ച് ബൂത്തുകളില്‍

English summary
suresh gopi cant cast his vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X