കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി 'വെട്ടിയ്ക്കുന്നതില്‍' സുരേഷ് ഗോപിയും മോശക്കാരനല്ല? ഓഡി കാറിന്റെ നികുതി; അപ്പോള്‍ കള്ളപ്പണം!!

മീഡിയ വണിലെ പൊളിമിക്സ് എന്ന പരിപാടിയുടെ വീഡിയോ ആണ് ദീപക് ഇതില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അതില്‍ സുരേഷ് ഗോപിയുടെ പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാര്‍ കാണാം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: എങ്ങനെയാണ് കള്ളപ്പണം ഉണ്ടാകുന്നത്? നികുതി വെട്ടിപ്പിലൂടെ എന്ന് വേണമെങ്കില്‍ ഒറ്റയടിക്ക് പറയാം. കള്ളപ്പണത്തിനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ഇറങ്ങിയിരിക്കുകയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍.

ബിജെപിക്കാരില്‍ നിന്ന് തന്നെ കളളപ്പണം പിടിയ്ക്കുന്ന വാര്‍ത്തകള്‍ ഒരുപാട് വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മലയാളികളുടെ ചര്‍ച്ച വേറെ ഒന്നാണ്.

കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് ആകെയുള്ള എംപിയാണ് സിനിമ താരം സുരേഷ് ഗോപി. ആ സുരേഷ് ഗോപിയും നികുതി വെട്ടിച്ചിട്ടുണ്ടോ എന്നാണ് വണ്‍ മില്യണ്‍ ഡോളര്‍ ചോദ്യം. ദീപക് ശങ്കരനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്.

സുരേഷ് ഗോപി

സുരേഷ് ഗോപി

സിനിമയില്‍ തീപ്പൊരു ഡയലോഗുകള്‍ക്ക് പേരുകേട്ട ആളാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിലായാലും അതിന് കുറവൊന്നും ഇല്ല. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് സുരേഷ് ഗോപി മറുപടി പറയേണ്ടിവരും.

പുത്തന്‍ കാര്‍

പുത്തന്‍ കാര്‍

സുരേഷ് ഗോപിയുടെ ആഡംബര കാര്‍ ആണ് വിവാദ വിഷയം. അതേ .. അതു തന്നെ ഓഡി ക്യൂ7 ഡീസല്‍. ആ കാര്‍ എങ്ങനെയാണ് വിവാദമാകുന്നത്?

ഏത് നാട്ടുകാരന്‍

ഏത് നാട്ടുകാരന്‍

സുരേഷ് ഗോപി മലയാളിയാണ്. കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി. കൊല്ലം സ്വദേശിയാണ്. പക്ഷേ അദ്ദേഹത്തിന്റെ കാറോ?

പോണ്ടിച്ചേരി

പോണ്ടിച്ചേരി

എന്നാല്‍ സുരേഷ് ഗോപിയുടെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോണ്ടിച്ചേരിയില്‍ ആണ്. സുരേഷ് ഗോപിയാകട്ടെ കേരളത്തില്‍ സ്ഥിരതാമസം ആക്കിയിട്ടുള്ള ആളും. അപ്പോള്‍ എന്തിനാണ് ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണ് ചോദ്യം.

 നികുതി വെട്ടിപ്പ്

നികുതി വെട്ടിപ്പ്

പോണ്ടിച്ചേരിയില്‍ 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് ഒറ്റ ടാക്‌സേ ഉള്ളൂ. അത് 55,000 രൂപയാണെന്നാണ് ദീപക് ശങ്കരനാരായണന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അതിനിപ്പോ എന്താണ് കുഴപ്പം എന്നല്ലേ...

 കേരളത്തില്‍

കേരളത്തില്‍

കേരളത്തില്‍ വലിയ കാറുകള്‍ക്ക് 8 ശതമാനം ആണ് ടാക്‌സ്. സുരേഷ് ഗോപിയുടെ കാര്‍ ഓഡി ക്യു 7 ആണ്. ഇതിന്റെ വില 75 ലക്ഷം രൂപയാണ്. അതിന്റെ എട്ട് ശതമാനം എന്ന് പറയുമ്പോള്‍ ആറ് ലക്ഷം രൂപ വരും.

എത്ര ലാഭം

എത്ര ലാഭം

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് പകരം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എത്ര ലാഭം കിട്ടും? ഏതാണ്ട് അഞ്ചര ലക്ഷം. കൃത്യമായി പറഞ്ഞാല്‍ അഞ്ച് ലക്ഷത്തി നാല്‍പത്തി അയ്യായിരം രൂപ. ഇത് നികുതി വെട്ടിപ്പാണോ എന്നാണ് ചോദ്യം.

റോഡ് ടാക്‌സ്

റോഡ് ടാക്‌സ്

റോഡ് ഉപയോഗിക്കുന്നത്‌ന് വാങ്ങുന്ന നികുതിയാണ് റോഡ് ടാക്‌സ്. സുരേഷ് ഗോപി എന്തായാലും പോണ്ടിച്ചേരിയില്‍ അല്ല വണ്ടി ഉപയോഗിക്കുന്നത്. ഇങ്ങ് കേരളത്തില്‍ തന്നെ ആണ്. അപ്പോള്‍ ദീപക് ശങ്കരനാരായണന്‍ പറഞ്ഞുവരുന്നത് എന്താണെന്ന് വ്യക്തമായില്ലേ...

വണ്ടി അത് തന്നെ

വണ്ടി അത് തന്നെ

ഈ പറയുന്ന കാര്‍ സുരേഷ് ഗോപിയുടേത് തന്നെ ആണെന്ന് ദീപക് ശങ്കരനാരായണന്‍ സ്ഥിരീകരിച്ചിട്ടും ഉണ്ട്. പിവൈ 01ബിഎം0999 എന്നാണ് വണ്ടി നമ്പര്‍. ഉടമയുടെ പേര് സുരേഷ് ഗോപി.

ഡീലര്‍മാര്‍

ഡീലര്‍മാര്‍

സുരേഷ് ഗോപിയ്ക്ക് പോണ്ടിച്ചേരിയില്‍ വീടുണ്ടോ എന്നൊന്നും തനിക്ക് അറിയില്ലെന്ന് ദീപക് ശങ്കരനാരായണന്‍ പറയുന്നുണ്ട്. നികുതി വെട്ടിയ്ക്കാന്‍ സാധാരണഗതിയില്‍ ഡീലര്‍മാര്‍ തന്നെ ചെയ്തുകൊടുക്കുന്നതാണത്രെ ഇക്കാര്യങ്ങളെല്ലാം.

എന്തിന്

എന്തിന്

ഇതിപ്പോള്‍ സുരേഷ് ഗോപിയുടെ കാര്യത്തില്‍ ആയതുകൊണ്ടാണ് വിവാദം. കള്ളപ്പണത്തിനെതിരെ ആഞ്ഞടിക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ ഒരേയൊരു എംപി ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്ന് ആളുകള്‍ ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റുമോ?

ദീപകിന്റെ പോസ്റ്റ്

ഇതാണ് ദീപക് ശങ്കരനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനകം തന്നെ എണ്ണൂറിലധികം പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തുകഴിഞ്ഞു.

English summary
Did Suresh Gopi made a tax evasion move in registering his Audi Q7 at Pondichery? Deepak Sankaranarayanan's Facebook post gone viral.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X