5 സംസ്ഥാനങ്ങളില്‍ സിപിഎം എവിടെ എന്ന് സുരേഷ് ഗോപി; എഎപിയുടെ വിജയം വഴിയൊരുക്കല്‍
കല്‍പ്പറ്റ: യുപി ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ആവര്‍ത്തിച്ച വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. ബത്തേരിയില്‍ ബിജെപി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. യുപിയിലെ സാധാരണ ജനങ്ങള്‍ നല്‍കിയ വോട്ടാണ് ബിജെപിയെ ജയിപ്പിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ അവര്‍ സ്വീകരിക്കുമെന്ന് ഉറപ്പാണ്. ലോകം മൊത്തം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പായിരുന്നു യുപിയിലേതെന്നും അദ്ദേഹം പറഞ്ഞു...

നാല് സംസ്ഥാനങ്ങളിലും വിജയിച്ചത് ജനങ്ങളാണ്. സാധാരണക്കാരുടെ അടുത്തെത്തിയാണ് ബിജെപി വിജയം ഉറപ്പിച്ചത്. കര്‍ഷകരെ സമരത്തിലേക്ക് തള്ളിവിട്ടവര്‍ എവിടെ. യഥാര്‍ഥ കര്‍ഷകന്‍ അവിടെ വോട്ട് ചെയ്യാനുണ്ടായിരുന്നു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവന് അറിയാമായിരുന്നു. കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അസംതൃപ്തിയുള്ള വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയത്തിലും അദ്ദേഹം പ്രതികരിച്ചു. ആം ആദ്മി പഞ്ചാബില്‍ ജയിച്ചെങ്കില്‍ അത് ബിജെപിക്കുള്ള വഴിയൊരുക്കലാണ് എന്ന് അദ്ദേഹം പറഞ്ഞു. ആം ആദ്മിയിലേക്ക് പഞ്ചാബ് വന്നെങ്കില്‍ പഞ്ചാബ് ഞങ്ങളിലേക്ക് വരുന്നതിന്റെ വഴിയൊരുക്കലാണ്. ഞങ്ങള്‍ അങ്ങോട്ട് വഴിയൊരുക്കേണ്ടതില്ലെന്നും പ്രവര്‍ത്തകരുടെ കൈയ്യടിക്കിടെ സുരേഷ് ഗോപി പറഞ്ഞു.

പഞ്ചാബ് ബിജെപിയിലേക്ക് വരുമെന്ന് ഞങ്ങളുടെ നേതാക്കന്‍മാര്‍ മനസിലാക്കുന്നു. അത് സംബന്ധിച്ച് എനിക്ക് അറിയാവുന്നതു കൊണ്ട് അക്കാര്യം ഞാനിവിടെ പറയുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഡല്‍ഹിയില്‍ എന്തുകൊണ്ട് ബിജെപി ജയിക്കുന്നില്ല എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. ഡല്‍ഹിയില്‍ ഒന്നിലധികം തവണ എഎപി അധികാരത്തിലെത്തിയ കാര്യം സൂചിപ്പിക്കുകയായിന്നു മാധ്യമപ്രവര്‍ത്തകന്‍.

ഡല്‍ഹിയിലും വരുമല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് സുരേഷ് ഗോപി തമാശരൂപേണയാണ് പിന്നീട് സംസാരിച്ചത്. ചാനലിന്റെ പേരെടുത്ത് ചോദിച്ചു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സിപിഎം എവിടെയാണ് ഇരിക്കുന്നതെന്ന് അദ്ദേഹത്തോട് സുരേഷ് ഗോപി ആരാഞ്ഞു.

ബത്തേരിയില്‍ വലിയ ആഹ്ലാദ പ്രകടനമാണ് ബിജെപി നടത്തിയത്. സുരേഷ് ഗോപി പ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി ആഹ്ലാദത്തിന്റെ ഭാഗമായി. പ്രകടനത്തിനും എംപി നേതൃത്വം നല്‍കി. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍, ജില്ലാ പ്രസിഡന്റ് കെപി മധു എന്നിവരെ കൂടാതെ നിരവധി പ്രാദേശിക നേതാക്കളും പ്രകടനത്തില്‍ ഭാഗമായി. രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചും സുരേഷ് ഗോപി പറഞ്ഞു.
ശാലിനിയുടെ അനിയത്തിയാണോ? മകളെ കണ്ട് ആരാധകരുടെ ചോദ്യം... ചിത്രങ്ങള്‍ വൈറല്‍

യുപിയില്‍ നിന്ന് ഭയന്നോടി വയനാട്ടില്‍ അഭയം തേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്ന് ജനം തിരിച്ചറിയണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിജെപിയുടെ രാജ്യസഭാ എംപിയാണ് സുരേഷ് ഗോപി. കഴിഞ്ഞ ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ഉത്തര്‍ പ്രദേശിന് പുറമെ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലമാണ് വ്യാഴാഴ്ച പുറത്തുവന്നത്. ഇതില്‍ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണമുണ്ടായിരുന്നത്. ബാക്കി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായിരുന്നു. ആ സംസ്ഥാനങ്ങളെല്ലാം ബിജെപി നിലനിര്‍ത്തി. പഞ്ചാബില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി എഎപി മികച്ച വിജയം നേടുകയും ചെയ്തു.












Click it and Unblock the Notifications