Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി പറഞ്ഞു പറ്റിച്ചു; പണം തന്നില്ല, പുലിക്കളി സംഘങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു

തൃശൂര്‍: കേന്ദ്ര മന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത പണം ഇതുവരെ കിട്ടിയില്ലെന്ന് പുലിക്കളി സംഘങ്ങള്‍. പ്രഖ്യാപനം നടത്തി ഒരു വര്‍ഷം തിരയാറായിട്ടും പണം കിട്ടിയില്ല എന്ന് അവര്‍ പറയുന്നു. തിങ്കളാഴ്ച തൃശൂര്‍ ജില്ലാ കളക്ടറെ കണ്ട് പരാതി ബോധിപ്പിക്കും. നടപടിയുണ്ടായില്ലെങ്കില്‍ സ്വരാജ് ഗ്രൗണ്ടില്‍ പ്രതിഷേധം തുടങ്ങാനും ആലോചനയുണ്ട്.

അന്‍സിബ മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല; ടിനി ടോം കുരുങ്ങുമോ? നീന കുറുപ്പിന്റെയും മൊഴി എടുത്തു
അന്‍സിബ മതംമാറ്റാന്‍ ശ്രമിച്ചിട്ടില്ല; ടിനി ടോം കുരുങ്ങുമോ? നീന കുറുപ്പിന്റെയും മൊഴി എടുത്തു

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് തൃശൂരിലെ പുലിക്കളി സംഘങ്ങള്‍ക്ക് ധനസാഹയം അനുവദിച്ചതായി സുരേഷ് ഗോപി ഫേസ്ബുക്ക് വഴി അറിയിച്ചത്. എട്ട് സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം 24 ലക്ഷം രൂപ കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചു എന്നായിരുന്നു അറിയിപ്പ്. അടുത്ത ഓണക്കാലം അടുത്തിട്ടും പഴയ വാഗ്ദാനം പാലിക്കപ്പെട്ടില്ല എന്ന് സീതാറാം മില്‍ പുലിക്കളി സംഘത്തിന്റെ ഭാരവാഹികള്‍ പറയുന്നു.

suresh gopi pulikkali money

നാലാം ഓണനാളിലാണ് തൃശൂരില്‍ പ്രശസ്തമായ പുലിക്കളി നടക്കുക. നാടൊട്ടുക്കും ആഘോഷമാക്കുന്ന പുലിക്കളിക്ക് തൃശൂര്‍ കോര്‍പറേഷന്‍ ധനസാഹയം നല്‍കുന്നുണ്ട്. കൂടാതെ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഒരു ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. ഇവ രണ്ടും കൃത്യമായി ലഭിക്കുമ്പോഴും സുരേഷ് ഗോപി വാഗ്ദാനം ചെയ്ത തുക മാത്രം കിട്ടിയില്ല.

ആര്യ രാജേന്ദ്രനുമായി ഉടക്കിയ യദുവിന് നിയമനം; നിയമസഭയിലേക്ക് ബസ് ഓടിക്കും, ചാണ്ടി ഉമ്മന്‍ ഇടപെട്ടു
ആര്യ രാജേന്ദ്രനുമായി ഉടക്കിയ യദുവിന് നിയമനം; നിയമസഭയിലേക്ക് ബസ് ഓടിക്കും, ചാണ്ടി ഉമ്മന്‍ ഇടപെട്ടു

സുരേഷ് ഗോപിയുടെ പ്രഖ്യാപനം വന്ന പിന്നാലെ ജില്ലാ കളക്ടര്‍ക്ക് അവശ്യം വേണ്ട രേഖകള്‍ പുലിക്കളി സംഘങ്ങള്‍ സമര്‍പ്പിച്ചിരുന്നു. സംസ്ഥാന ടൂറിസം വകുപ്പ് മുഖേന രേഖകള്‍ കേന്ദ്ര ടൂറിസം വകുപ്പിന് കൈമാറുകയും ചെയ്തു. ശേഷം അറിയിപ്പ് വന്നിട്ടില്ല എന്നാണ് പുലിക്കളി സംഘങ്ങള്‍ പറയുന്നത്. ഇടയ്ക്കിടെ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പുതിയ വിവരം വന്നിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത് എന്ന് ഭാരവാഹികള്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച പുലിക്കളി സംഘങ്ങള്‍ ഒരുമിച്ച് ജില്ലാ കളക്ടറെ കാണാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് കടക്കാനാണ് നീക്കം. അടുത്ത പുലിക്കളിക്ക് ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കി. ഓരോ പുലിക്കളിക്കും 18 ലക്ഷം രൂപയില്‍ അധികം ചെലവ് വരുന്നുണ്ട്. സുരേഷ് ഗോപിയുടെ പ്രഖ്യാപനം വലിയ പ്രതീക്ഷയായി കണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

വിജയധരണി ഇനി വിജയ്‌ക്കൊപ്പം; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, മുന്‍ മന്ത്രി പച്ചൈമാളും ടിവികെയില്‍
വിജയധരണി ഇനി വിജയ്‌ക്കൊപ്പം; ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, മുന്‍ മന്ത്രി പച്ചൈമാളും ടിവികെയില്‍

പുലിക്കളി സംഘങ്ങള്‍ സുരേഷ് ഗോപിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. എന്താണ് തടസം എന്ന് പറയാന്‍ ടൂറിസം വകുപ്പിനോ മന്ത്രിയുടെ ഓഫീസിനോ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. പറഞ്ഞു പറ്റിച്ച പോലെ ആയി എന്ന് പുലിക്കളി സംഘങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+