Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി പറഞ്ഞാല്‍ കേന്ദ്ര മന്ത്രിയാവും... വീണ്ടും സുരേഷ് ഗോപി

തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ അടിമയാകാന്‍ തയ്യാറാണെന്ന് മുമ്പ് പറഞ്ഞ സുരേഷ് ഗോപി വീണ്ടും. നരേന്ദ്ര മോദി ആവശ്യപ്പെട്ടാല്‍ കേന്ദ്ര മന്ത്രിയാകും എന്നാണ് സുരേഷ് ഗോപി പറയുന്നത്. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തനിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഏറെ വിഷമമുണ്ടാക്കിയെന്നും സുരേഷ് ഗോപി വ്യക്തമാക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്സുകാര്‍ തന്റെ കോലം കത്തിച്ചതോടെ ബിജെപിയോട് കൂടുതല്‍ അടുത്തുവെന്നാണ് താരം പറയുന്നത്.

Suresh Gopi

നരേന്ദ്ര മോദിയോട് സുരേഷ് ഗോപിക്കുള്ള താത്പര്യം അദ്ദേഹം തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുപോലെ തന്നെ വിഎസ് അച്യുതാനന്ദനോടും എകെ ആന്റണിയോടും സുരേഷ് ഗോപിക്കുള്ള ബഹുമാനം പലപ്പോഴും പ്രകടമാക്കിയിട്ടുണ്ട്.

നരേന്ദ്ര മോദി എടുക്കുന്ന ഏത് രാഷ്ട്രീയ തീരുമാനവും താന്‍ അംഗീകരിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. നരേന്ദ്ര മോദിയെ താന്‍ കണ്ടതും സംസാരിച്ചതും എല്ലാം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടതെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

2009 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ബന്ധുവും ആയ എംപി ഗംഗാധരന് വേണ്ടിയും വിഎസ് അച്യുതാനന്ദന് വേണ്ടയിും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ ആളാണ് സുരേഷ് ഗോപി. രാഷ്ട്രീയമായി കോണ്‍ഗ്രസിനോടാണ് അടുത്ത കാലം അദ്ദേഹം ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+