ന്യുമോണിയക്ക് ഇളവില്ല; സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി... കൃഷ്ണകുമാര്‍ തിരുവനന്തപുരത്ത്
ദില്ലി/തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. സിനിമ താരങ്ങളായ സുരേഷ് ഗോപിയും കൃഷ്ണകുമാറും ആദ്യ പട്ടികയില്‍ ഇടം നേടി.
സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തിലും കൃഷ്ണകുമാര്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലും ആണ് മത്സരിക്കുക. ന്യുമോണിയ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുരേഷ് ഗോപി മത്സര രംഗത്തുണ്ടാകുമോ എന്ന ആശങ്ക നേരത്തേ ഉയര്‍ന്നിരുന്നു...

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നു എന്നതാണ് ഈ സ്ഥാനാര്‍ത്ഥി പട്ടികയുടെ പ്രത്യേകത. മഞ്ചേശ്വരത്തും കോന്നിയിലും ആണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് മണ്ഡലത്തിലും നേമത്ത് കുമ്മനം രാജശേഖരനും ആണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുന്നത് സികെ പത്മനാഭനാണ്. അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തിരൂരിലും മത്സരിക്കും.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
മാനന്തവാടിയില്‍ മത്സരിക്കുന്നത് മണിക്കുട്ടനാണ്. ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ മുന്‍ ഡിജിപി ജേക്കബ് തോമസും സ്ഥാനാര്‍ത്ഥിയാകും. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ആണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.
അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications