Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോഡ്‌സെ കുഞ്ഞുങ്ങളുടെ എല്ലാ മണ്ടത്തരങ്ങളുടേയും ആകെ തുകയാണ് മിസ്റ്റർ സിറോക്സ് കോപ്പി': ശ്രീജിത്ത് പെരുമന

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ​ഗോപിക്കെതിരെ വിമർശനവുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന. സ്ത്രീയുടെ എന്നല്ല ആരുടേയും ശരീരത്ത് അവരുടെ സമ്മതമില്ലാതെ തൊടുന്നത് പോലും ശരിയല്ലെന്നും അതിൽ അച്ഛൻ്റെ വാത്സല്ല്യം, മുത്തച്ഛന്റെ വാത്സല്യം എന്നൊന്നുമില്ല ഓരോ ശരീരവും അവരുടെ മാത്രം അധികാരമുള്ള പ്രസ്ഥാനങ്ങളാണെന്നും ശ്രീജിത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .

ആ വ്യക്തിക്ക് ആ സംഭവം അപമാനമായി തോന്നി എങ്കിൽ നിയമപരമായും സാമൂഹികമായും പ്രതികരിക്കാൻ അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ശരീരത്തിൽ തനിക്ക് സ്പെഷ്യൽ പ്രിവിലേജ് ഉണ്ട് എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളാണ് മിസ്റ്റർ ഗോപി. ചുരുക്കത്തിൽ ഗോഡ്‌സെ കുഞ്ഞുങ്ങളുടെ എല്ലാ മണ്ടത്തരങ്ങളുടേയും ആകെ തുകയാണ് മിസ്റ്റർ സിറോക്സ് കോപ്പി എന്നും അദ്ദേഹം കുറിച്ചു

actor

ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സ്ത്രീയുടെ എന്നല്ല ആരുടേയും ശരീരത്ത് അവരുടെ സമ്മതമില്ലാതെ തൊടുന്നത് പോലും ശരിയല്ല. അതിൽ അച്ഛൻ്റെ വാത്സല്ല്യം, മുത്തച്ഛന്റെ വാത്സല്യം എന്നൊന്നുമില്ല ഓരോ ശരീരവും അവരുടെ മാത്രം അധികാരമുള്ള പ്രസ്ഥാനങ്ങളാണ്.
ഇന്നലെ നടന്ന സംഭവത്തിൽ ആ പെൺകുട്ടിയുടേതാണ് തീരുമാനം, ആ പെൺകുട്ടിയുടേത് മാത്രമാണ്.

ആ വ്യക്തിക്ക് ആ സംഭവം അപമാനമായി തോന്നി എങ്കിൽ നിയമപരമായും സാമൂഹികമായും പ്രതികരിക്കാൻ അവർക്ക് അവകാശമുണ്ട്. ചില സ്ത്രീകൾക്ക് ഗോപിയെ അച്ഛനാണെന്ന് തോന്നും ചിലർക്ക് ജ്യേഷ്ഠനാണെന്ന് തോന്നും, ചിലർക്ക് കാമുകനായും തോന്നും അത് അവരവരുടെ വ്യക്തിപരമായ കാര്യങ്ങളാണ്.

മറ്റൊരു ശരീരത്തിൽ തനിക്ക് സ്പെഷ്യൽ പ്രിവിലേജ് ഉണ്ട് എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളാണ് മിസ്റ്റർ ഗോപി. ചുരുക്കത്തിൽ ഗോഡ്‌സെ കുഞ്ഞുങ്ങളുടെ എല്ലാ മണ്ടത്തരങ്ങളുടേയും ആകെ തുകയാണ് മിസ്റ്റർ സിറോക്സ് കോപ്പി.
അഡ്വ ശ്രീജിത്ത്‌ പെരുമന

കഴിഞ്ഞദിവസം ശ്രീജിത്ത് ഇട്ട ഫേസ്ബുക്ക് പോസ്റ്റ്:

മൈക്കും മുൻപിൽ കുറച്ച് ഗോഡ്‌സെ കുഞ്ഞുങ്ങളെയും കണ്ടാൽ പുള്ളീടെ വിചാരം ഷാജി കൈലാസ് സിനിമയാണെന്നാണ്..
അനുമതി ഇല്ലാതെ ആ കുഞ്ഞിന്റെ ദേഹത്ത് തൊട്ടുള്ള ആ ഇടപാട് ചോദ്യം ചെയ്യപ്പെടണം സിറോക്സ് കോപ്പി ആണെങ്കിലും..
(വിഷയത്തിൽ ആ പെൺകുട്ടിക്ക് പരാതി ഉണ്ടെങ്കിൽ എല്ലാ നിയമ സഹായങ്ങളും നൽകും )
അഹങ്കാരത്തിന്റെയും, അഹന്തയുടെയും അന്ധവിശ്വാസങ്ങളുടെയും, ആഡംബരത്തിന്റെയും അകത്തളങ്ങളിൽ അഭിരമിക്കുന്ന അഭിനവ ഹിറ്റ്‌ലർമാരുടെ പൃഷ്ടം താങ്ങി വാഴുന്ന സിറോക്സ് കോപ്പിമാരെ ദാ ഇങ്ങനെ വള്ളി ചെരുപ്പിൽ കൈ കൂപ്പി നിർത്തിച്ച ജനാധിപത്യത്തോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് 🙏
തൃശ്ശൂർ ആ നിലപാട് തുടരട്ടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+