സുരേഷ് ഗോപിയെ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്; ഇന്നസെന്റ് എന്ത് പറഞ്ഞു?
കൊച്ചി: മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി, ദേശീയ ചലച്ചിത്ര വികസന കേര്‍പ്പറേഷന്റെ അധ്യക്ഷന്‍, സര്‍വ്വോപരി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ചലച്ചിത്ര താരം... ഇങ്ങനെയൊക്കെ ആയിട്ടും സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്ത് അപമാനിയ്ക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് സിനിമാലോകം പ്രതികരിക്കാന്‍ വിസമ്മതിയ്ക്കുന്നത്.
സുരേഷ് ഗോപിയുടെ രാഷ്ട്രീയമാണോ പ്രശ്നം? താന്‍ രാഷ്ട്രീയ ലക്ഷ്യം വച്ചല്ല പെരുന്നയില്‍ പോയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിക്കഴിഞ്ഞിട്ടും അദ്ദേഹത്തിന് സിനിമാ ലോകത്ത് നിന്ന് പിന്തുണ ലഭിയ്ക്കാത്തത് കഷ്ടം തന്നെയാണ്.
മതമേലധ്യക്ഷന്മാരുടെ പിറകേ കലാകാരന്മാര് പോകരുതെന്നാണ് ചലച്ചിത്രതാരം അനൂപ് ചന്ദ്രന് പ്രതികരിച്ചത്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ഈ വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ പോലും തയ്യാറായില്ല.

ഇതൊരു പാഠമാണ്
മതമേലധ്യക്ഷന്മാരുടെ പിറകേ കലാകാരന്മാര് പോകരുതെന്നും സുരേഷ് ഗോപിയുടെ അനുഭവം ഒരു പാഠമാണെന്നും ആണ് അനൂപ് ചന്ദ്രന് പ്രതികരിച്ചത്.

വിമര്‍ശനം മാത്രമല്ല
സുരേഷ് ഗോപി സുകുമാരന്‍ നായരെ കാണാന്‍ പോയതിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ അനൂപ് ചന്ദ്രന്റെ പിന്തുണ പ്രിയ താരത്തിന് തന്നെയാണ്.

രാജ്യം ആദരിച്ച നടന്
രാജ്യം ഭരത് അവാര്‍ഡ് നല്കി ആദരിച്ച നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തെ ഇറക്കിവിട്ട നടപടി ശരിയായില്ലെന്നും അനൂപ് പറഞ്ഞു.

ജീവകാരുണ്യം
ഒരുപാട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണ് സുരേഷ് ഗോപി. അതെങ്കിലും സുകുമാരന്‍ നായര്‍ മാനിയ്ക്കണമായിരുന്നു.

എല്ലാ നായന്മാര്ക്കും
എന്‍എസ്എസ് സുകുമാരന്‍ നായരുടെ സ്വത്തല്ല. എല്ലാ നായന്മാര്ക്കും അവകാശപ്പെട്ടതാണെന്നും അനൂപ് ചന്ദ്രന് പറഞ്ഞു.

ഇന്നസെന്റ്
ഒരു നടന്റെ കാര്യത്തില്‍ ഉണ്ടായ വിവാദത്തില്‍ 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിക്കാന്‍ തന്നെ തയ്യാറായില്ല.

സൂപ്പര്‍ താരങ്ങള്‍
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയോ മോഹന്‍ലാലോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്‍എസ്എസുമായി അടുത്ത ബന്ധമാണ് മോഹന്‍ലാലിന് ഉള്ളത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications