കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയെ വിമര്‍ശിച്ച് അനൂപ് ചന്ദ്രന്‍; ഇന്നസെന്റ് എന്ത് പറഞ്ഞു?

Google Oneindia Malayalam News

കൊച്ചി: മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തി, ദേശീയ ചലച്ചിത്ര വികസന കേര്‍പ്പറേഷന്റെ അധ്യക്ഷന്‍, സര്‍വ്വോപരി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ചലച്ചിത്ര താരം... ഇങ്ങനെയൊക്കെ ആയിട്ടും സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്ത് അപമാനിയ്ക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് സിനിമാലോകം പ്രതികരിക്കാന്‍ വിസമ്മതിയ്ക്കുന്നത്.

സുരേഷ് ഗോപിയുടെ രാഷ്ട്രീയമാണോ പ്രശ്‌നം? താന്‍ രാഷ്ട്രീയ ലക്ഷ്യം വച്ചല്ല പെരുന്നയില്‍ പോയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കിക്കഴിഞ്ഞിട്ടും അദ്ദേഹത്തിന് സിനിമാ ലോകത്ത് നിന്ന് പിന്തുണ ലഭിയ്ക്കാത്തത് കഷ്ടം തന്നെയാണ്.

മതമേലധ്യക്ഷന്‍മാരുടെ പിറകേ കലാകാരന്‍മാര്‍ പോകരുതെന്നാണ് ചലച്ചിത്രതാരം അനൂപ് ചന്ദ്രന്‍ പ്രതികരിച്ചത്. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ് ഈ വിഷയത്തില്‍ പ്രതികരിയ്ക്കാന്‍ പോലും തയ്യാറായില്ല.

ഇതൊരു പാഠമാണ്

ഇതൊരു പാഠമാണ്

മതമേലധ്യക്ഷന്‍മാരുടെ പിറകേ കലാകാരന്‍മാര്‍ പോകരുതെന്നും സുരേഷ് ഗോപിയുടെ അനുഭവം ഒരു പാഠമാണെന്നും ആണ് അനൂപ് ചന്ദ്രന്‍ പ്രതികരിച്ചത്.

വിമര്‍ശനം മാത്രമല്ല

വിമര്‍ശനം മാത്രമല്ല

സുരേഷ് ഗോപി സുകുമാരന്‍ നായരെ കാണാന്‍ പോയതിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ അനൂപ് ചന്ദ്രന്റെ പിന്തുണ പ്രിയ താരത്തിന് തന്നെയാണ്.

രാജ്യം ആദരിച്ച നടന്‍

രാജ്യം ആദരിച്ച നടന്‍

രാജ്യം ഭരത് അവാര്‍ഡ് നല്‍കി ആദരിച്ച നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തെ ഇറക്കിവിട്ട നടപടി ശരിയായില്ലെന്നും അനൂപ് പറഞ്ഞു.

 ജീവകാരുണ്യം

ജീവകാരുണ്യം

ഒരുപാട് ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണ് സുരേഷ് ഗോപി. അതെങ്കിലും സുകുമാരന്‍ നായര്‍ മാനിയ്ക്കണമായിരുന്നു.

എല്ലാ നായന്‍മാര്‍ക്കും

എല്ലാ നായന്‍മാര്‍ക്കും

എന്‍എസ്എസ് സുകുമാരന്‍ നായരുടെ സ്വത്തല്ല. എല്ലാ നായന്‍മാര്‍ക്കും അവകാശപ്പെട്ടതാണെന്നും അനൂപ് ചന്ദ്രന്‍ പറഞ്ഞു.

ഇന്നസെന്റ്

ഇന്നസെന്റ്

ഒരു നടന്റെ കാര്യത്തില്‍ ഉണ്ടായ വിവാദത്തില്‍ 'അമ്മ' പ്രസിഡന്റ് ഇന്നസെന്റ് പ്രതികരിക്കാന്‍ തന്നെ തയ്യാറായില്ല.

സൂപ്പര്‍ താരങ്ങള്‍

സൂപ്പര്‍ താരങ്ങള്‍

സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയോ മോഹന്‍ലാലോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. എന്‍എസ്എസുമായി അടുത്ത ബന്ധമാണ് മോഹന്‍ലാലിന് ഉള്ളത്.

English summary
Suresh Gopi Controversy: Anoop Chandran criticised, Innocent hesitated to react.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X