കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി വെട്ടിപ്പ് സുരേഷ് ഗോപിക്ക് വിനയാകും; നടനും ബിജെപിയും ഏറ്റുമുട്ടലിലേക്ക്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: കാര്‍ നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിയും ബിജെപിയും ഏറ്റുമുട്ടലിലേക്കെന്ന് റിപ്പോര്‍ട്ട്. നികുതി അടച്ച് വിവാദം ഒഴിവാക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ സുരേഷ് ഗോപിയോട് പറഞ്ഞെങ്കിലും നടന്‍ നിയമ നടപടിയിലേക്ക് നീങ്ങിയതാണ് അസ്വാരസ്യത്തിനിടയാക്കിയതെന്നാണ് സൂചന.

മെഡിക്കല്‍ കോഴക്കേസ് അടുത്തിടെ സംസ്ഥാനത്തെ ബിജെപിയെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അഴിമതി ആരോപണത്തില്‍ നിന്നും പാര്‍ട്ടി തത്കാലം വിവാദം ഒഴിവാക്കുന്നതിനിടെ സുരേഷ് ഗോപിക്കെതിരായ നികുതി വെട്ടിപ്പ് കേസ് ബിജെപിയെയും പ്രതിക്കൂട്ടിലാക്കുകയാണ്. വിഷയത്തില്‍ കേന്ദ്ര നേതൃത്വവും സംസ്ഥാനത്തിന് കടുത്ത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

sureshgopi

പാര്‍ട്ടിയുടെ ജനകീയ മുഖമെന്ന നിലയിലാണ് ബിജെപി സുരേഷ് ഗോപിയെ അവതരിപ്പിച്ചിരുന്നത്. മിക്ക ജില്ലകളിലെയും പ്രധാന പരിപാടികളില്‍ സുരേഷ് ഗോപിയെ എത്തിക്കുന്നതിലൂടെ കൂടുതല്‍ ജനപിന്തുണ നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, നികുതിവെട്ടിപ്പ് കേസില്‍ പെട്ടതോടെ സുരേഷ് ഗോപിയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടായതായാണ് പല സംസ്ഥാന നേതാക്കളും ആരോപിക്കുന്നത്.

 സണ്ണി ലിയോണ്‍ വെറുക്കപ്പെട്ടവളോ?; അസഹിഷ്ണുതയെ അനുകൂലിച്ച് കോണ്‍ഗ്രസും സണ്ണി ലിയോണ്‍ വെറുക്കപ്പെട്ടവളോ?; അസഹിഷ്ണുതയെ അനുകൂലിച്ച് കോണ്‍ഗ്രസും

സുരേഷ് ഗോപിക്ക് എംപി സ്ഥാനം നല്‍കിയതില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നവരും അവസരം മുതലെടുക്കുകയാണ്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നികുതി അടച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു. എന്നാല്‍, കേസ് ഹൈക്കോടതിയിലെത്തിയതോടെ നടന്‍ വ്യാജ രേഖ ചമച്ചതായി കോടതിയും സംശയം ഉന്നയിച്ചത് ബിജെപിക്കും പേരുദോഷമുണ്ടാക്കുന്നതാണ്. ഇത്തരമൊരു കേസ് നീണ്ടുപോകുന്നത് സിപിഎമ്മും കോണ്‍ഗ്രസും ആയുധമാക്കുമെന്നിരിക്കെ വിവാദം എത്രയും പെട്ടെന്ന് ഒഴിവാക്കാനാണ് സുരേഷ് ഗോപിക്ക് കിട്ടിയ നിര്‍ദ്ദേശമെന്നാണ് വിവരം.

English summary
Suresh Gopi asked to appear before Crime Branch in motor vehicle tax evasion case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X