കസവ് മുണ്ടും ഷാളും ധരിച്ച് സുരേഷ് ഗോപി: സല്യൂട്ട് അടിച്ച് പൊലീസ്, ട്രോളും വിമർശനവും, മറുപടിയുമുണ്ട്
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ പല പ്രവർത്തികളും സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ എതിരാളികളുടെ വലിയ തോതിലുള്ള പരിഹാസങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. താരത്തിന്റെ ബി ജെ പി പ്രവേശനം മുതല്‍ തുടങ്ങിയ ഈ ഒരു കാര്യത്തിന് അദ്ദേഹം കേന്ദ്ര സഹമന്ത്രിയായിട്ടും കുറവൊന്നുമില്ലെന്നാണ് ശ്രദ്ധേയം. വിമർശനത്തിനും പരിഹാസത്തിനുമുള്ള എന്തെങ്കിലുമൊക്കെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുമുണ്ട്.
ഇപ്പോള്‍ സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ വിമർശനത്തിന് ഇടയാകുന്നതിന് കാരണം ഒരു സല്യൂട്ടാണ്. കേന്ദ്ര സഹമന്ത്രി പൊലീസില്‍ നിന്നും സല്യൂട്ട് വാങ്ങിയതില്‍ എന്താണ് പ്രശ്നമെന്നാണെങ്കില്‍, സുരേഷ് ഗോപി ആ സമയത്ത് ധരിച്ച വസ്ത്രത്തെച്ചൊല്ലിയാണ് ഇപ്പോള്‍ വിമർശനം ഉയരുന്നത്. കസവ് മുണ്ടും ഷാളും ധരിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി പൊലീസില്‍ നിന്നും സല്യൂട്ട് സ്വീകരിച്ചത്.

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ ദിവസം കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം കോഴിക്കോട് തളി ക്ഷേത്രത്തിലും, കണ്ണൂരിലെ മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര എന്നീ ക്ഷേത്രങ്ങളിലും, വടകര കൊട്ടിയൂര്‍ ക്ഷേത്രത്തിലും സുരേഷ് ഗോപി ദര്‍ശനം നടത്തി.
ക്ഷേത്ര ദർശനം കഴിഞ്ഞ ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴായിരുന്നു കസവ് മുണ്ടും ഷാളും ധരിച്ചു കൊണ്ടുള്ള സുരേഷ് ഗോപിയെ പൊലീസുകാർ സല്യൂട്ട് ചെയ്ത്. കേന്ദ്ര മന്ത്രി സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങല്‍ സമൂഹമാധ്യങ്ങളിലൂടെ മറ്റും പുറത്ത് വന്നതിന് പിന്നാലെയാണ് വിമർശനവും പരിഹാസവും ശക്തമായത്.
ഒരു രാജാവിനെപ്പോലാണ് സുരേഷ് ഗോപി പെരുമാറുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പ്രതികരിച്ചത്. അതുകൊണ്ടാണ് രാജവേഷത്തിലൂടെ ഈ സല്യൂട്ട് സ്വീകരിക്കല്‍. നാം 2024 ല്‍ എത്തി. കേരളത്തില്‍ രാജവാഴ്ചയല്ലെന്ന് അദ്ദേഹവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും മനസ്സിലാക്കണം. പൊലീസിന്റെ യൂണിഫോം മാറ്റി ഭടന്മരുടെ വേഷമാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളു- എന്നിങ്ങനെ പോകുന്നു വിമർശനങ്ങള്‍.
ഈ സംഭവത്തെ അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയയിലെ ട്രോള്‍ ഗ്രൂപ്പുകളില്‍ ട്രോളുകളും വരുന്നുണ്ട്. അതേസമയം സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടുള്ള നിരവധി കമന്റുകളും കാണാന്‍ സാധിക്കും. ഇതില്‍ പരിഹസിക്കാനും വിമർശിക്കാനുംമാത്രം എന്താണ് ഇത്ര വലിയ പ്രശ്നമെന്നാണ് അവർ ചോദിക്കുന്നത്. ഒരാള്‍ ഏത് വസ്ത്രം ധരിക്കണമെന്നത് അയാളുടെ തീരുമാണ്. അത്ര മോശം വസ്ത്രമല്ല അദ്ദേഹം ധരിച്ചത്. സുരേഷ് ഗോപി ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്നുവെന്ന് ഓർക്കണമെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications