കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യപ്പെട്ട മണ്ഡലങ്ങള്‍ കിട്ടിയില്ല; സുരേഷ് ഗോപി വീണ്ടും തൃശൂരിലേക്ക്... ബിജെപി നിര്‍ദേശം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ നടന്‍ സുരേഷ് ഗോപിക്ക് പ്രതീക്ഷിച്ച സീറ്റ് കിട്ടാനിടയില്ലെന്ന് വിവരം. തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലമാണ് താരം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ജയസാധ്യത അല്‍പ്പം മങ്ങിയ സീറ്റാണ് ബിജെപി നല്‍കാന്‍ തയ്യാറായത്. ഇതോടെ തൃശൂര്‍ ജില്ലയിലേക്ക് സുരേഷ് ഗോപി എത്തിയേക്കുമെന്നാണ് സൂചന.

ബിജെപിയുടെ പ്രമുഖരായ നേതാക്കളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് സുരേഷ് ഗോപിയുടെ പേരും ഉയര്‍ന്നു കേട്ടത്. പുതിയ സാഹചര്യത്തില്‍ അദ്ദേഹം എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

താല്‍പ്പര്യം ഈ രണ്ടിടത്ത്

താല്‍പ്പര്യം ഈ രണ്ടിടത്ത്

തിരുവനന്തപുരം ജില്ലയില്‍ മല്‍സരിക്കാന്‍ ഇറങ്ങിയാലുള്ള സാധ്യതകള്‍ ആരായാന്‍ സുരേഷ് ഗോപി ഒരു ഏജന്‍സിയെ നിയോഗിച്ചിരുന്നു. ജില്ലയിലെ രണ്ടു മണ്ഡലങ്ങളാണ് ഈ ഏജന്‍സി നിര്‍ദേശിച്ചത്. നേമം, വട്ടിയൂര്‍ക്കാവ്. രണ്ടു മണ്ഡലങ്ങളും ബിജെപി എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതാണ്. ഇവിടെ മുതിര്‍ന്ന നേതാക്കള്‍ മല്‍സരിക്കുമെന്നാണ് വിവരം.

നേമത്ത് പുതിയ വ്യക്തി

നേമത്ത് പുതിയ വ്യക്തി

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ആദ്യമായി വിജയം സമ്മാനിച്ച മണ്ഡലമാണ് നേമം. ഒ രാജഗോപാലാണ് ഇവിടെ നിന്ന് ജയിച്ചത്. ഇത്തവണ ഇനി മല്‍സരിക്കാനില്ലെന്ന് രാജഗോപാല്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശക്തനായ നേതാവിനെ കളത്തിലിറക്കാനാണ് ബിജെപി നീക്കം.

രണ്ടിടത്തും ധാരണയായി

രണ്ടിടത്തും ധാരണയായി

കുമ്മനം രാജശേഖരന്‍ നേമം മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് ഇതുവരെയുള്ള വിവരം. വിവി രാജേഷ് വട്ടിയൂര്‍ക്കാവിലും. സുരേഷ് ഗോപി മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്ന മണ്ഡലങ്ങള്‍ ഇതോടെ കിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ബിജെപി നേതൃത്വം ഇനി തീരുമാനം മാറ്റുമോ എന്ന് വ്യക്തമല്ല.

സുരേഷ് ഗോപിക്ക് നീക്കിവച്ചത്

സുരേഷ് ഗോപിക്ക് നീക്കിവച്ചത്

തിരുവനന്തപുരം മണ്ഡലം മല്‍സരിക്കണമെന്നാണ് ബിജെപി നേതൃത്വം സുരേഷ് ഗോപിയോട് നിര്‍ദേശിച്ചതത്രെ. ഇവിടെ സുരേഷ് ഗോപിക്ക് താല്‍പ്പര്യമില്ല. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ പഴയ തട്ടകമായ തൃശൂരിലേക്ക് മാറിയേക്കാമെന്നാണ് വിവരം. തൃശൂര്‍ നിയോജക മണ്ഡലത്തിലാണ് സുരേഷ് ഗോപി മല്‍സരിക്കാന്‍ സാധ്യത എന്ന് കേള്‍ക്കുന്നു.

പ്രഖ്യാപനം ഫെബ്രുവരിയില്‍

പ്രഖ്യാപനം ഫെബ്രുവരിയില്‍

സംസ്ഥാനത്ത് ഏഴ് മണ്ഡലങ്ങളാണ് ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തുന്നത്. 2016ല്‍ രണ്ടാം സ്ഥാനം ലഭിച്ച മണ്ഡലങ്ങളാണിത്. ഇതിന് പുറമെ 30 മണ്ഡലങ്ങളില്‍ ജയസാധ്യതാ സര്‍വ്വെ നടത്താന്‍ ബിജെപി തീരുമാനിച്ചിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ നേതൃത്വത്തിന് ലഭിക്കും. ഇതോടെ സ്ഥാനാര്‍ഥി നിര്‍ണയം ഫെബ്രുവരി ആദ്യവാരമുണ്ടായേക്കും.

കെട്ടിയിറക്കരുത് എന്നാവശ്യം

കെട്ടിയിറക്കരുത് എന്നാവശ്യം

സ്ഥാനാര്‍ഥികളെ കെട്ടിയിറക്കരുത് എന്ന് ജില്ലാ ഘടകങ്ങള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സന്ദീപ് വാര്യരെ പാലക്കാട് പരിഗണിക്കുന്നത് ഈ വശം കൂടി പരിഗണിച്ചാണ്. കെ സുരേന്ദ്രന്‍ മല്‍സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം അംഗീകരിച്ചിട്ടില്ല.

സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് കേന്ദ്ര നേതൃത്വം

സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് കേന്ദ്ര നേതൃത്വം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന് നേരത്തെ ദില്ലിയില്‍ ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ സുരേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. മല്‍സരിക്കുകയാണെങ്കില്‍ തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോഡ് ജില്ലകളില്‍ എവിടെയെങ്കിലുമായിരിക്കും. വി മുരളീധരന്‍, പികെ കൃഷ്ണദാസ്, എപി അബ്ദുള്ളകുട്ടി എന്നിവരെല്ലാം മല്‍സര രംഗത്തുണ്ടാകുമെന്നാണ് വിവരം.

ചെന്നിത്തലയെ നിയമസഭ കാണിക്കില്ല; തന്ത്രങ്ങള്‍ ഒരുക്കി സിപിഎം, ഹരിപ്പാട് വച്ച് മാറാന്‍ സാധ്യതചെന്നിത്തലയെ നിയമസഭ കാണിക്കില്ല; തന്ത്രങ്ങള്‍ ഒരുക്കി സിപിഎം, ഹരിപ്പാട് വച്ച് മാറാന്‍ സാധ്യത

English summary
Suresh Gopi did not get hopeful Assembly seats; He will move to Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X