കലാശക്കൊട്ടിന് ഇന്നച്ചന് വേണ്ടി സുരേഷ്‌ഗോപിയും
ചാലക്കുടി: ഇനി സുരേഷ് ഗോപി മാത്രമായി വന്നില്ലെന്ന് പറയരുത്. വെള്ളിത്തിരയില്‍ നിന്ന് ഒരു താരം തിരഞ്ഞെടുപ്പിന് മത്സരിക്കുമ്പോള്‍ സഹപ്രതവര്‍ത്തകര്‍ പിന്തുണയുമായി എത്തുന്നത് സ്വാഭാവികം. ചാലക്കുടിയില്‍ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാര്‍ത്ഥി നടന്‍ ഇന്നസെന്റിനെ പിന്തുണയ്ക്കാന്‍ കൊട്ടിക്കലാശത്തിന് സുരേഷ് ഗോപിയും എത്തി.
അങ്കമാലിയിലാണ് സുരേഷ്‌ഗോപി എത്തിയത്. ഇന്നസെന്റിനൊപ്പം പ്രചാരണവാഹനത്തില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കുകയും ചെയ്തു. പ്രചാരണത്തിന്റെ സമാപന ദിവസം സുരേഷ് ഗോപിയെത്തിയത് അണികള്‍ക്ക് ആവേശമായി.

നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, മധു, കവിയൂര്‍ പൊന്നമ്മ, ദേവന്‍, കലാഭവന്‍ മണി, ജനാര്‍ദ്ദന തുടങ്ങി നിരവധി താരങ്ങള്‍ നടനും അമ്മ പ്രസിഡന്റുമായ ഇന്നസെന്റിന്റെ പ്രചാരണ പരിപാടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
ഗുജറാത്തില്‍ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതോടെ സുരേഷ് ഗോപി ഒരു മോദി ഭക്തനാണെന്നും ബി ജെ പി അനുയായിയാണെന്നും പ്രചരിപ്പിച്ചവരുണ്ടായിരുന്നു. ആം ആദ്മി പാര്‍ട്ടിയെയും നേതാവ് കെജ്രിവാളിനെയും പൊക്കി പറഞ്ഞതോടെ മോഹന്‍ലാല്‍ എ എ പിക്കാരനുമായി. എന്നാല്‍ എല്ലാം മറന്നാണ് താരങ്ങള്‍ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമായ ഇന്നസെന്റിന് വേണ്ടി ജനങ്ങള്‍ക്ക് മുന്നിലെത്തിയത്.












Click it and Unblock the Notifications