Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ കാരണം വീട് കിട്ടിയല്ലോ, സന്തോഷം; ആ സംഭവത്തില്‍ വിശദീകരണവുമായി സുരേഷ് ഗോപി

തൃശൂര്‍: വീട് നിര്‍മിച്ചുകിട്ടുന്നതിനുള്ള അപേക്ഷകന്റെ നിവേദനം വാങ്ങാന്‍ പോലും തയ്യാറാകാതെ മടക്കിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. കൊച്ചുവേലായുധന്‍ എന്ന വ്യക്തിയുടെ നിവേദനമാണ് സുരേഷ് ഗോപി മടക്കിയിരുന്നത്.

പിന്നീട് കൊച്ചുവേലായുധന് വീട് വച്ചു നല്‍കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടെ സംഭവത്തില്‍ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് സുരേഷ് ഗോപി.

suresh gopi reply on house memorandum-

Photo Courtesy- Suresh Gopi FB

പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കാറില്ല എന്നാണ് സുരേഷ് ഗോപി പറയുന്നത്. വീട് നിര്‍മാണം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും അദ്ദേഹം പറയുന്നു. സിസ്റ്റത്തിനകത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താന്‍. ഞാന്‍ കാരണം അവര്‍ക്ക് വീട് കിട്ടിയതില്‍ സന്തോഷമുണ്ട്. ഇത്രയും കാലം കണ്ടുകൊണ്ടിരുന്നവര്‍ ഇപ്പോഴെങ്കിലും വീട് വയ്ക്കാന്‍ ഇറങ്ങിയല്ലോ എന്നും സുരേഷ് ഗോപി പറയുന്നു.

സുരേഷ് ഗോപിയുടെ വിശദീകരണ കുറിപ്പ് ഇങ്ങനെ: ''ഒരു വ്യക്തീകരണം,
അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു.

ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്.
പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലി അല്ല.
ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം.

എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച്, ജനങ്ങൾക്ക് യഥാർത്ഥ നേട്ടങ്ങൾ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ... കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പൊൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ...
ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർത്ഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+