Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിലേക്ക് സുരേഷ് ഗോപിക്ക് ക്ഷണമില്ല; പരാതിയില്ലെന്ന് എംപി

സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തുന്നതിന്റെ മുന്നോടിയായാണ് എംപിമാരുനമായി യോഗം ചേര്‍ന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ സുരേഷ് ഗോപിയെ വിളിച്ചില്ലെന്ന് പരാതി. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ലഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചത്.

ദില്ലിയിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തുന്നതിന്റെ മുന്നോടിയായാണ് എംപിമാരുനമായി യോഗം ചേര്‍ന്നത്. യോഗത്തിലേക്ക് തന്നെ ക്ഷണിക്കാതിരുന്നതില്‍ എതിര്‍പ്പില്ലെന്നും തന്നെ വിളിക്കേണ്ടെന്ന് തോന്നിയതുകൊണ്ടാകാം ഒഴിവാക്കിയതെന്നും സുരേഷ്‌ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Suresh Gopi

അതേസമയം യോഗത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച സുരേഷ്‌ഗോപിയെ അനുനയിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. പാര്‍ലമെന്റിലെ കേരളത്തില്‍നിന്നുള്ള ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയെയും മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+