കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാര്‍ക്ക് നന്ദി എന്ന് സുരേഷ് ഗോപി; സ്വതന്ത്രനായാല്‍ തൃശൂര്‍ തരാമെന്ന് ഒമര്‍ ലുലു

Google Oneindia Malayalam News

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചെത്തിയ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ സംവിധായകന്‍ ഉമര്‍ ലലു നല്‍കിയ കമന്റ് ചര്‍ച്ചയായി. തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി എന്നാണ് സുരേഷ് ഗോപി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പ്. വോട്ട് ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുന്നു. മാത്രമല്ല, ജയവും പരാജയവും നോക്കാതെ തൃശൂര്‍ക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കുന്നു.

p

ഈ കുറിപ്പിന് താഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. സംവിധായകന്‍ ഉമര്‍ ലുലുവും കമന്റ് ചെയ്തവരിലുണ്ട്. സുരേഷേട്ടന്‍ അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ, തൃശൂര്‍ ഞങ്ങള്‍ തരും. ലൗവ് യൂ സുരേഷേട്ടാ എന്നാണ് ഉമര്‍ ലുലു കമന്റ് ചെയ്തത്. ഇതിന് ആയിരങ്ങളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.

ബിജെപി 10 വര്‍ഷം പിന്നോട്ടടിച്ചു; എ ക്ലാസ് മണ്ഡലങ്ങളും രക്ഷിച്ചില്ല, വെട്ടിലായി സുരേന്ദ്രനും സംഘവുംബിജെപി 10 വര്‍ഷം പിന്നോട്ടടിച്ചു; എ ക്ലാസ് മണ്ഡലങ്ങളും രക്ഷിച്ചില്ല, വെട്ടിലായി സുരേന്ദ്രനും സംഘവും

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി മല്‍സരിക്കാനെത്തിയത് വളരെ വൈകിയാണ്. മറ്റു സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങിയ ശേഷമാണ് അദ്ദേഹം പ്രചാരണം തുടങ്ങിയത്. ആരോഗ്യ കാരണങ്ങളാലായിരുന്നു വൈകിയത്. എന്നാല്‍ പ്രചാരണം തുടങ്ങിയതോടെ സുരേഷ് ഗോപി കുതിക്കുകയായിരുന്നു. ഇത് വോട്ടിലും പ്രകടമായി. പല തവണ സുരേഷ് ഗോപി മുന്നിലാണെന്ന് വാര്‍ത്തകള്‍ വന്നു.

ഏറ്റവും ഒടുവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഐ നേതാവ് പി ബാലചന്ദ്രന്‍ 300 വോട്ടിന് ജയിച്ചു. സുരേഷ് ഗോപിക്ക് 40457 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച പത്മജ വേണുഗോപാല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു. ഇത്തവണ തൃശൂരില്‍ ബിജെപിക്ക് 15000ത്തിലധികം വോട്ടുകള്‍ അധികമായി കിട്ടിയിട്ടുണ്ട്.

Recommended Video

cmsvideo
സുരേഷേട്ടൻ അടുത്ത തവണ സ്വതന്ത്രനായി മൽസരിക്കൂ, തൃശ്ശൂർ ഞങ്ങൾ തരും; സുരേഷ് ഗോപിയോട് സംവിധായകൻ ഒമർ ലുലു

English summary
Suresh Gopi Facebook Post and Director Omar Lulu comment goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X