സംവിധായകന്‍ കമലിനെ അപമാനിച്ച് വീടിന് മുന്നില്‍ സുരേഷ് ഗോപി ഫാന്‍സിന്റെ ബോര്‍ഡ്....
കൊടുങ്ങല്ലൂര്‍: പ്രധാനമന്ത്രിയുടെ അടിമയാണ് സുരേഷ് ഗോപി എന്ന് വിമര്‍ശിച്ച കമലിന് സുരേഷ് ഗോപി ഫാന്‍സിന്റെ മറുപടി. കമലിനെ കളിയാക്കി കൊണ്ട് വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചാണ് ഫാന്‍സ് പ്രതിഷേധം രേഖപ്പെടുത്തിയത്.
' ഒരു രൂപയുടെ സഹായം പോലും നാടിനോ നാട്ടുക്കാര്‍ക്കോ ചെയ്യാത്ത തന്നെപ്പോലെയുള്ള വര്‍ഗീയവാദിക്ക് സുരേഷ് ഗോപിയെന്ന പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന പൊതുജന സേവകനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളത് കമാലുദ്ദീനേ...' എന്നായിരുന്നു വീടിന് മുന്നില്‍ സ്ഥാപിച്ച ഫ്‌ളെക്‌സില്‍ എഴുതിയിരുന്നത്.

എംപി സീറ്റ് കിട്ടാന്‍ പ്രധാനമന്ത്രിയുടെ നരാധമന്റെ അടിമയാണ് സുരേഷ് ഗോപിയെന്നാണ് കമ്മല്‍ പറഞ്ഞിരുന്നത്. സുരേഷ് ഗോപിയുടെ ഫാന്‍സ് ഫഌക്‌സ് സ്ഥാപിച്ചതിന് തന്റെ മതേതര നിലപാട് സിനിമാ രംഗത്തുള്ളവര്‍ക്കും ജനങ്ങള്‍ക്കും അറിയാമെന്നാണ് കമ്മല്‍ പറഞ്ഞത്. സുരേഷ് ഗോപിയ്ക്കും ആ അഭിപ്രായത്തില്‍ മാറ്റമുണ്ടാകില്ലെന്നും കമ്മല്‍ പറഞ്ഞു.












Click it and Unblock the Notifications