സുരേഷ് ഗോപി ' മോശം കൂട്ടുകെട്ടില്‍പ്പെട്ട നല്ല മനുഷ്യനാണെന്ന്' രമേശ് ചെന്നിത്തല
തിരുവനന്തപുരം: സുരേഷ് ഗോപിയ്ക്ക് രമേശ് ചെന്നിത്തലയുടെ സ്വഭാവ സര്‍ട്ടിക്കറ്റും താക്കീതും ഫേസ്ബുക്ക് പോസ്റ്റിലൂടെ. മോശം കൂട്ടുകെട്ടില്‍പ്പെട്ട നല്ല മനുഷ്യനാണ് സുരേഷ് ഗോപി എന്നാണ് രമേശ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരിക്കുന്നത്.
നരേന്ദ്രമോദി അമിത്ഷാ കൂട്ടുകെട്ടിന്റെ തന്ത്രങ്ങള്‍ക്ക് കേരളത്തില്‍ യാതൊരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല എന്നാണ് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പല രാഷ്ട്രീയ കുതന്ത്രങ്ങളും ബിജെപി പ്രയോഗിക്കുന്നുണ്ടെങ്കിലും ഇത്തവണയും അവരുടെ മോഹം പൂവണിയില്ലെന്ന് തനിക്കുറപ്പുണ്ടെന്നും രമേശ് ചെന്നിത്തല പറയുന്നു.

'സുരേഷ് ഗോപി നല്ല നടനും എന്റെ സുഹൃത്തുമാണ്. എന്നാല്‍ അദ്ദേഹം ചെന്നുപ്പെട്ടിരിക്കുന്നത് 'A good man in a bad company' എന്ന അവസ്ഥയിലാണ് ' എന്നും രമേശ് പറയുന്നു. രാജ്യസഭാ എംപിയായി സുരേഷ് ഗോപി സ്ഥാനമേറ്റത് കോണ്‍ഗ്രസിന് തിരിച്ചടിയാകുമോ എന്ന പേടി കൂടി പോസ്റ്റില്‍ വ്യക്തമാണ്.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കു...












Click it and Unblock the Notifications