Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിക്ക് നാണമുണ്ടെങ്കിൽ അല്ലേ അത് മനസിലാകൂ, തറുതല പറയുന്നു'; വിമർശിച്ച് ശാന്തിവിള ദിനേശ്

എൻസ്എസ്- സുരേഷ് ഗോപി വിവാദത്തിൽ സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. സുരേഷ് ഗോപി വടി കൊടുത്ത് അടിവാങ്ങുന്നത് ശീലമാക്കുകയാണെന്നും അർഹിച്ച മറുപടിയാണ് സുകുമാരൻ നായരിൽ നിന്നും അദ്ദേഹത്തിന് ലഭിച്ചതെന്നും ശാന്തിവിള കുറ്റപ്പെടുത്തി. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശാന്തിവിളയുടെ പ്രതികരണം. വായിക്കാം

'സുരേഷ് ഗോപി വടികൊടുത്ത് അടി വാങ്ങുന്നതിൽ ഹരം കൊള്ളുന്ന മനുഷ്യനായി മാറിക്കഴിഞ്ഞു. എന്തു ചോദിച്ചാലും എന്തു പറഞ്ഞാലും നെഗറ്റീവായി ചിന്തിക്കുകയും തറുതല പറയുകയും ചെയ്യുന്നത് അദ്ദേഹത്തിൻറെ ശൈലിയാണ് ഇപ്പോൾ. മുന്നിലിരുത്തി കളിയാക്കിയാൽ മനസ്സിലാകാത്ത പാവത്താനായിരുന്നു ഒരു കാലത്ത് കക്ഷി. ഒരുപാട് കളിയാക്കുമ്പോൾ ദേഷ്യം കടിച്ചമർത്തി എഴുന്നേറ്റു പോകുന്നതായിരുന്നു അദ്ദേഹത്തിൻ്റെ രീതി.

സുരേഷ്ഗോപി രാഷ്ട്രീയത്തിൽ ഇറങ്ങിയതുകൊണ്ടാകും ഇപ്പോഴത്തെ രീതിയെന്ന് എന്ന് ആരും ഉത്തരം നൽകരുത്. കാരണം കരുണാകരനെ മാനസഗുരുവായി കണ്ട് കൊല്ലം പാർലമെന്റ് സീറ്റ് മോഹിച്ച് കോൺഗ്രസുകാരനായി നടക്കവെ മലമ്പുഴയിൽ സഖാവ് വിഎസിൻ്റെ വാഹന പ്രചരണ ജാഥയിൽ പെർമിഷൻ വാങ്ങാതെ ജീപ്പിൽ തൂങ്ങി കിടക്കുമ്പോഴും ഇതിയാന് സമചിത്തത ശരിക്കും ഉണ്ടായിരുന്നു.

santhi23-2878

വിഎസ്സിന്റെ പരസ്യമായ ആരാധകൻ ആയപ്പോഴും, പിണറായിയെ വിജയേട്ടാ വിജയേട്ടാ എന്നേ വിളിക്കുമായിരുന്നുള്ളൂ. എല്ലാം തലകീഴ്മേൽ മറഞ്ഞു. ഏതോ വിചിത്ര ലോകത്ത് നിന്ന് പൊട്ടിതെറിച്ചു വന്ന മട്ടിലായി കാര്യങ്ങൾ. ഞാൻ ഒരു ഒന്നൊന്നര ആണ് എന്ന് സ്വയം അങ്ങ് മാർക്കിട്ടു പൊക്കിവിടാൻ ആണെങ്കിൽ ഇഷ്ടംപോലെ സ്തുതിപാഠകർ പിറകെ ഉണ്ട്. അടിമകളെ പോലെ നടക്കണോ കാണാൻ ഒരുമാതിരിപ്പെട്ടവർ ഇങ്ങനെ ഒരു അന്തരീക്ഷത്തിലേക്ക് പോകുമ്പോൾ വഴിതെറ്റാൻ എളുപ്പമാണ് ഇദ്ദേഹവും വഴിതെറ്റി. എന്തെങ്കിലും ഒരു ചെറുചലനം പോലും ജനിച്ച കേരളത്തിലോ ജയിപ്പിച്ച തൃശൂരിന് വേണ്ടിയോ ചെയ്യാൻ ഒന്നും സാധിച്ചിട്ടില്ല.

വാചകം അടിക്കും ക്യാമറയുടെ ഫ്രണ്ടിൽ നിന്നുകൊണ്ട് എന്നല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് ആവില്ല. സംസ്ഥാന സർക്കാർ എന്തെങ്കിലും ഒന്ന് തൃശ്ശൂരിൽ തുടക്കമിട്ടാൽ അത് ഞാൻ കേന്ദ്രത്തിൽ നിന്ന് ശരിയാക്കിയതാണെന്ന് ഒരു മടിയും കൂടാതെ വച്ച് കാച്ചു. എന്തിനും ഏതിനും സംസ്ഥാന ഭരണത്തിൻറെ തലയിൽ ചാരി വെച്ച് പുള്ളി രക്ഷപ്പെടും .അത് റെയിൽവേ മേൽപാലം ആയാലും മറ്റെന്തായാലും അത് ഞാനാണ് അവിടെ പോയി റെഡിയായികൊണ്ടുവന്നത് എന്ന് പറയും. ആരെങ്കിലും ഒരു വീട് വെക്കാനോ കുട്ടിയുടെ ചികിത്സയ്ക്കോ ഒരു അപേക്ഷ നീട്ടിയാൽ വാങ്ങിച്ചു നോക്കുക പോലും ചെയ്യാതെ ആ പിണറായി വിജയന് കൊണ്ടു കൊടുക്ക് എന്ന് ആജ്ഞാപിക്കും.

ഇപ്പോൾ ഇത്രയും പറയേണ്ടി വന്നത് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഒരു കമന്റ് കേട്ടപ്പോഴാണ്. എൻഎസ്എസിനെ ഒരു പുല്ലും ചെയ്യാൻ സുരേഷ് ഗോപിക്ക് കഴിയില്ല എന്നാണ് പരസ്യമായിട്ട് നിശ്ചയധാർഢ്യത്തോടെ എൻഎസ്എസ്സിന്റെ ജനറൽ സെക്രട്ടറി സുകുമാരൻ നായർ സാർ സംസാരിക്കുന്നത്. എൻഎസ്എസിന്റെ അകത്തുനിന്ന് തന്നെ തിരുത്തൽ വരട്ടെ എന്ന് അല്ലെങ്കിൽ വരുമെന്ന് സുരേഷ് ഗോപി ഒരു കമന്റ് പറഞ്ഞതിനാണ് സുകുമാരൻ നായർ മറുപടി പറഞ്ഞത്.

എല്ലാവരും ഒരുമിച്ച് ഒരുമയോടെ ഇവിടെ ജീവിക്കണം എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, സുരേഷ് ഗോപി ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നു, ഇവിടെ അതൊന്നും നടക്കില്ല എന്ന് തറപ്പിച്ചു പറയുന്നു സുകുമാരൻ നായർ. ക്ഷേത്രം പോലെ പവിത്രമായ മന്നം സമാധിയിൽ ഉപരാഷ്ട്രപതി വന്നോട്ടെ എന്ന് പറഞ്ഞാൽ ആദ്യം അവിടെ പട്ടി കയറി മണപ്പിക്കും, അത് ഞങ്ങൾക്ക് സഹിക്കാൻ ആവില്ല അതുകൊണ്ട് വരണ്ട എന്ന് പറഞ്ഞു. ഇതൊന്നും സുരേഷ് ഗോപിക്ക് അറിയില്ലെന്ന്.നാണമുണ്ടെങ്കിൽ അല്ലേ ഇതൊക്കെ പറയുമ്പോൾ മനസിലാക്കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+