സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടില്ല, കണ്ണന്താനത്തെ എടുത്തിട്ടുമില്ല; എല്ലാം വ്യാജ വാർത്തയെന്ന് ബിജെപി
തിരുവനന്തപുരം: ബി ജെ പിയുടെ കേരള കോർ കമ്മിറ്റി പുന:സംഘടിപ്പിച്ചു എന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് പാർട്ടി നേതൃത്വം. ഇത് സബന്ധിച്ച യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്നാണ് പാർട്ടി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. അല്‍ഫോന്‍സ് കണ്ണന്താനത്തെ കോര്‍കമ്മറ്റിയില്‍ എടുത്തപ്പോള്‍ സുരേഷ് ഗോപിയെ ഇത്തവണയും തഴഞ്ഞെന്ന തരത്തിലായിരുന്നു പുറത്ത് വന്ന വാർത്തകള്‍. എന്നാല്‍ ഇതെല്ലാം തീർത്തും അടിസ്ഥാന രഹിതമായ വാർത്തകളാണെന്ന് ബി ജെ പി വ്യക്തമാക്കുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ ഡൽഹി സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശനം ചരിത്രപരമാണെന്ന് ബി ജെ പി കോർകമ്മിറ്റി യോഗം വിലയിരുത്തി. ഭാരതത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രിസ്റ്റ്യൻ ദേവാലയത്തിൽ എത്തി പ്രാർത്ഥനയുടെ ഭാഗമാവുന്നത്. പ്രധാനമന്ത്രിയുടെ ഈ ചരിത്രപരമായ നീക്കത്തെ ബി ജെ പി സംസ്ഥാന കോർ കമ്മിറ്റി അഭിനന്ദിക്കുകയും ചെയ്തു.

ഭാരതീയ ജനതാ പാർട്ടി വിഭാവന ചെയ്യുന്ന സർവ്വ മത സമഭാവനയുടെ അടിസ്ഥാനത്തിലുള്ള പ്രധാന മന്ത്രിയുടെ സന്ദർശനം മതന്യൂനപക്ഷങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്തിയിട്ടുണ്ട്. മോദി സർക്കാർ എല്ലാ ജനവിഭാഗങ്ങളോ ടും സബ് ക്കാ സാത് 'സബ് ക്കാ വികാസ് സബ് ക്കാ വിശ്വാസ് സബ് ക്കാ പ്രയാസ്' എന്ന ആശയത്തിൻ്റെ അടിസ്ഥാന ത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്.
കേരളത്തിലെ ക്രൈസ്തവ സമൂഹം പ്രധാനമന്ത്രിയുടെ സമീപനത്തെ തുറന്ന ഹൃദയത്തോടെയാണ് സ്വീകരിച്ചതെന്നത് ആഹ്ളാദകരമാണ്. കേരളത്തിലെ ഇടത്- വലത് മുന്നണികൾ ഇക്കാര്യത്തിൽ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണു കാണിക്കുന്നത്. അവരുടെ പരാജയഭീതിയാണ് ഇത് പ്രകടമാക്കുന്നത്. കേരളത്തിൻ്റെ സമഗ്ര വികസനത്തിനും സമൂഹ്യ സമരസതയ്ക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സേവനങ്ങൾക്ക് കേരള ജനതക്ക് വേണ്ടി കോർ കമ്മിറ്റി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഏപ്രിൽ 25 ലെ കേരള സന്ദർശനത്തിൻ്റെ തയ്യാറെടുപ്പുകളെപ്പറ്റി കോർ കമ്മിറ്റി വിലയിരുത്തി. എറണാകുളം തേവര കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന യുവം സമ്മേളനം പ്രധാനമന്ത്രി വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യും. തേവരയിൽ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കുന്നതാണെന്നും നേതൃത്വം അറിയിച്ചു.
കെ സുരേന്ദ്രന്‍, വി മുരളീധരന്‍, ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, സി കെ പദ്മനാഭന്‍, പി കെ കൃഷ്ണദാസ്, എ പി അബ്ദുള്ളക്കുട്ടി, എ എന്‍ രാധാകൃഷ്ണന്‍, ജോര്‍ജ് കുര്യന്‍, എം ടി രമേശ്, സി കൃഷ്ണകുമാര്‍, പി. സുധീര്‍ എന്നിവരാണ് കോര്‍കമ്മറ്റിയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications