Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും സ്‌നേഹ സ്പര്‍ശവുമായി സുരേഷ് ഗോപി; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോഗിക്ക് സഹായം

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട വിവാദം ഒരു ഭാഗത്ത് നടക്കുമ്പോള്‍ നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോഗിക്ക് ആശ്വാസമായി സുരേഷ് ഗോപി. തൃശ്ശൂര്‍ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനുമാണ് സാഹയാവുമായി സുരേഷ് ഗോപി രംഗത്ത് വന്നത്.

സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നല്‍കിയില്ല എന്ന് ജോസഫ് പറഞ്ഞിരുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നല്‍കും എന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. വൃക്കരോഗിയാണ് ജോസഫ്. റാണിക്ക് വയറ്റില്‍ മുഴയുണ്ടെന്ന് അടുത്തിടെയാണ് സ്ഥിരീകരിച്ചിരിച്ചത്.

1

ചികിത്സാവശ്യത്തിനായി പണം ചോദിച്ചപ്പോള്‍ തിരിച്ചു നല്‍കാതിരിക്കുകയും പ്രശ്‌നമാക്കിയപ്പോള്‍ ബോണ്ട് വാങ്ങി പതിനായിരം രൂപ തന്നുവെന്നുമാണ് ജോസഫ് മാതൃഭൂമിയോട് പറഞ്ഞത്. പിന്നെ ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു പതിനായിരം കൂടി തന്നു. പിന്നെ കാശ് ചോദിച്ചപ്പോള്‍ ഇതിലും വലിയ പ്രശ്‌നങ്ങളായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോള്‍ തരാമെന്നുമാണ് ബാങ്കില്‍നിന്ന് ലഭിച്ച മറുപടിയെന്ന് റാണിയും പറഞ്ഞു. അങ്ങനൊ വലിയൊരു പ്രതിസന്ധിയില്‍ പെട്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ സഹായം എത്തുന്നത്. ഇതിന് മുന്‍പും സുരേഷ് ഗോപി പലര്‍ക്കും സഹായം നല്‍കിയിരുന്നു.

2

ടൈപ്പ് വണ്‍ പ്രമേഹ ബാധിതയായ നന്ദനയ്ക്ക് ആവശ്യമായ ഇന്‍സുലിന്‍ പമ്പ് എന്ന ഉപകരണം സുരേഷ് ഗോപി നല്‍കിയിരിക്കുകയാണെന്നും 6 ലക്ഷം രൂപ വരുന്ന ഈ ഉപകരണത്തിന്റെ പൂര്‍ണ ചിലവും അദ്ദേഹം തന്നെയാണ് വഹിക്കുന്നതെന്നും സന്ദീപ് വാര്യര്‍ അറിയിച്ചിരുന്നു.പാപ്പന്‍ കണ്ട് കൊണ്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ കോള്‍ വന്നത്.

3

സിനിമയെ കുറിച്ച് പറയാന്‍ ശ്രമിച്ചപ്പോഴാണ് നന്ദന മോളുടെ കാര്യം അദ്ദേഹം പറഞ്ഞത്. ഓഗസ്റ്റ് 2 ന് നന്ദനയും കുടുംബവും തിരുവനന്തപുരത്ത് എത്തും . ഡോ ജ്യോതിദേവ് കേശവദേവിന്റെ മേല്‍നോട്ടത്തില്‍ നന്ദനയുടെ ജീവന്‍ രക്ഷാ ഉപകരണം സ്ഥാപിക്കുമെന്നും' സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു..

4


നന്ദന .. കൽപ്പറ്റ കോട്ടത്തറയിലെ ഓട്ടോ ഡ്രൈവറായ മനോജന്റെയും അനുപമയുടെയും മകൾ . ടൈപ്പ് വൺ പ്രമേഹ ബാധിതയായ കുട്ടിയാണ് നന്ദന . ദിവസേന അഞ്ചും ആറും തവണ ശരീരത്തിൽ സൂചിയിറക്കി ഷുഗർ ലെവൽ പരിശോധിക്കേണ്ടി വരുന്ന ഹതഭാഗ്യയായ കുട്ടി . ഈ ദുരവസ്ഥക്ക് പരിഹാരമായി ഇൻസുലിൻ പമ്പ് എന്ന ഉപകരണം നന്ദനയുടെ ശരീരത്തിൽ ഘടിപ്പിച്ചാൽ ആ കുടുംബത്തിന് സമാധാനമായി ജീവിക്കാൻ കഴിയും . പാർലമെന്റ് അംഗമായിരിക്കെ ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങളുടെ അവസ്ഥ സുരേഷ് ഗോപി സഭയിൽ അവതരിപ്പിച്ചിരുന്നു സന്ദീപ് പറയുന്നു..

ദിലുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളെ.... സൂപ്പർ കൂളായി ദിൽഷ ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+