Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേയക്ക് സുരേഷ് ഗോപിയുടെ പിറന്നാല്‍ സമ്മാനം... ആ ഓപ്പറേഷന്റെ പണം നല്‍കി ജീവന്‍ രക്ഷിച്ചു!!

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെയും സഹായ മനസ്സിനെയും കുറിച്ച് നിരവധി കാര്യങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു കൊച്ചു കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം ഇടപെട്ടത് ഇപ്പോള്‍ വലിയ തരംഗമായിരിക്കുകയാണ്. തൃക്കരിപ്പൂര്‍ സ്വദേശിനിയായ നിമ്മി സ്വന്തം മകള്‍ അമേയയുടെ ശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഒടുവില്‍ ഇവര്‍ പണം നേടുന്നതിനായി സുരേഷ് അവതരിപ്പിക്കുന്ന കോടീശ്വരന്‍ പരിപാടിയിലേക്ക് എത്തിച്ചേരുകയായിരുന്നു. ഇതാണ് മകളുടെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന് നിമ്മി പറയുന്നു.

1

ക്ലബ് ഫൂട്ട് എന്ന രോഗത്തിന്റെ പിടിയിലായിരുന്നു അമേയ. ഈ രോഗം ചികിത്സിച്ച് ഭേദമാക്കുന്നതിനായി മൂന്ന് സര്‍ജറികള്‍ വേണ്ടി വന്നിരുന്നു. പക്ഷേ നാലാമത്തെ സര്‍ജറി കൂടി നടത്തിയാലേ അമേയ്ക്ക് ജീവത്തിലേക്ക് പൂര്‍ണ ആരോഗ്യത്തോടെ തിരിച്ചുവരാനാവുമായിരുന്നുള്ളൂ. എന്നാല്‍ നിമ്മിയുടെ കൈവശം ഇതിനുള്ള പണമുണ്ടായിരുന്നില്ല. ഇതിനായിട്ടാണ് കോടീശ്വരന്‍ പരിപാടിയിലേക്ക് പണം കളിച്ച് നേടാനായി എത്തുന്നത്. പക്ഷേ അവിടെയും നിമ്മിക്ക് കാലിടറി. തനിക്ക് ലഭിച്ച ഒരു ചോദ്യത്തിന് തെറ്റായ ഉത്തരം നല്‍കിയതോടെ സമ്മാനത്തുക പതിനായിരം രൂപയിലേക്ക് ചുരുങ്ങി പോയി.

Recommended Video

cmsvideo
    LDF says a big no to Jose k Mani | Oneindia Malayalam

    എന്തു ചെയ്യുമെന്ന അവസ്ഥയിലായിരുന്നു നിമ്മി. അവര്‍ക്ക് മത്സരത്തിനെത്തുമ്പോള്‍ തന്നെ പത്ത് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഇനി എങ്ങനെ മകളെ ചികിത്സിക്കുമെന്ന് ആലോചിച്ച് സങ്കടപ്പെട്ടിരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വലിയ മനസ്സ് അവരറിഞ്ഞത്. അദ്ദേഹം അമേയയെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. അമേയയുടെ ഓപ്പറേഷന്‍ മുടങ്ങില്ല. അക്കാര്യം ഞാനേറ്റു. നിമ്മിക്ക് സുരേഷ് ഗോപി നല്‍കിയ ആ വാക്കിലാണ് ഇന്ന് അമേയ കണ്‍ തുറന്ന് ലോകത്തെ കാണുന്നത്. സുരേഷ് ഗോപിയുടേത് വെറുവാക്കായിരുന്നില്ലെന്ന് നിമ്മി പറയുന്നു.

    സുരേഷ് ഗോപി തനിക്ക് തന്ന ആ വാക്ക് കൃത്യമായി പാലിച്ചു. കോഴിക്കോട്ടെ ബേബി മേമ്മോറിയല്‍ ആശുപത്രിയില്‍ വിളിച്ച് അദ്ദേഹം തന്നെ എല്ലാ ഏര്‍പ്പാടുകളും ചെയ്തു. ശസ്ത്രക്രിയക്കുള്ള പണം സുരേഷ് ഗോപി തന്നെ നല്‍കുകയും ചെയ്തു. സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു അമേയയുടെ ശസ്ത്രക്രിയ നടന്നത്. ഒരു കൂട നിറയെ പൂക്കളാണ് ശസ്ത്രക്രിയ കഴിഞ്ഞ് കണ്ണ് തുറന്നപ്പോള്‍ അമേയക്ക് ലഭിച്ചു. അതും സുരേഷ് ഗോപിയുടെ സമ്മാനം. ഇത് ആശുപത്രി അധികൃതരെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. നേരത്തെ പിറന്നാള്‍ ദിനത്തില്‍ വട്ടവടയിലെ കുടിവെള്ള പ്രശ്‌നവും സുരേഷ് ഗോപി പരിഹരിച്ചിരുന്നു. 73 ലക്ഷം എംപി ഫണ്ടില്‍ നിന്ന് അദ്ദേഹം ചെലവിട്ടിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+