വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം, സമരപ്പന്തലില്‍ ആക്ഷന്‍ ഹീറോ....
ലോ അക്കാദമിക്കു മുന്നില്‍ സമരം നടത്തുന്ന വിദ്യാര്‍ഥിക്ക് പിന്തുണയുമായി സുരേഷ് ഗോപി
തിരുവനന്തപുരം: ലോ അക്കാദമിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു ആവേശകമേകാന്‍ ആക്ഷന്‍ ഹീറോയും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുമെത്തി. വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കപ്പെടണമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ബിജെപി നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിനു പിന്തുണ അറിയിക്കാനാണ് അദ്ദേഹം ഇവിടെയെത്തിയത്.

വിദ്യാര്‍ഥി സമരത്തിനു പിന്തണയുമായി എത്തിയത് ബിജെപി എംപി ആയതു കൊണ്ടുമാത്രമല്ലെന്നും ജനപിന്തുണയാണ് തന്നെ ഇതിനു പ്രേരിപ്പിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അവകാശങ്ങള്‍ക്കു വേണ്ടിയാണ് വിദ്യാര്‍ഥികളുടെ പോരാട്ടമെന്നും അതിനെതിരേ പുറംതിരിഞ്ഞു നില്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തിലായ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജിയെക്കുറിച്ചുള്ള ചോദ്യത്തിന് കുട്ടികളും രക്ഷാകര്‍ത്താക്കളും സര്‍വകലാശാല അധികൃതരും സെനറ്റും ചേര്‍ന്നാണ് അതു തീരുമാനിക്കേണ്ടതെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.












Click it and Unblock the Notifications