എന്റെ നെഞ്ചത്തോട്ട് കയറെന്ന് സുരേഷ് ഗോപി, വോട്ട് ചോദിച്ച് വന്നപ്പോൾ കാശ് കിട്ടുമെന്ന് പറഞ്ഞു, കണ്ണീരോടെ വയോധിക
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ പണം തിരികെ കിട്ടുന്നത് സംബന്ധിച്ച് ചോദ്യം ചോദിച്ച ആനന്ദവല്ലി എന്ന വയോധികയെ സുരേഷ് ഗോപി പരിഹസിച്ചിരുന്നു. മന്ത്രിയാകുമ്പോള്‍ കരുവന്നൂര്‍ ബാങ്കിലെ പണം തിരികെ കിട്ടുമെന്ന് പറഞ്ഞിരുന്നില്ലേ എന്നും അതിനുളള വഴിയുണ്ടാക്കി തരണം എന്നുമാണ് ആനന്ദവല്ലി പറഞ്ഞത്.
കരുവന്നൂരിലെ പണം ഇഡിയുടെ കൈവശം ഉണ്ടെന്നും നിങ്ങളുടെ മുഖ്യമന്ത്രിയോട് അത് സ്വീകരിക്കാന്‍ പറയൂ എന്നും ചേച്ചി അധികം വര്‍ത്തമാനം പറയല്ലേ എന്നുമാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്. താന്‍ പാവപ്പെട്ട ഒരു സ്ത്രീ ആണെന്നും തനിക്ക് മുഖ്യമന്ത്രിയെ അന്വേഷിച്ച് പോകാന്‍ പറ്റുമോ എന്നുളള ചോദ്യത്തിന് എന്നാല്‍ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറ് എന്നായി സുരേഷ് ഗോപി. ഈ വീഡിയോ വൈറലായതോടെ വലിയ വിമര്‍ശനമാണ് സുരേഷ് ഗോപിക്ക് നേരെ ഉയരുന്നത്.
സുരേഷ് ഗോപി ഒരു നല്ല വാക്ക് പോലും പറഞ്ഞില്ലെന്നും അതില്‍ സങ്കടമുണ്ടെന്നും ആനന്ദവല്ലി പറയുന്നു. ''അടുത്തൊരു വീട്ടില്‍ പണിക്ക് പോയതായിരുന്നു. സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതായിരുന്നു. ബാങ്കിലെ കാശ് എന്ന് കിട്ടുമെന്ന് ചോദിച്ചു. പുള്ളി പറഞ്ഞത് ഇഡിയെ കാണ്, മുഖ്യമന്ത്രിയെ കാണ് എന്നാണ്. നല്ലൊരു വാക്ക് പറഞ്ഞില്ല. അതിലൊരു വിഷമം ഉണ്ട്. ഞാന്‍ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശാണ്. വല്ലവരുടേയും വീട്ടില്‍ പോയി കലം കഴുകിയും തുണി അലക്കിയും ഉണ്ടാക്കിയ കാശാണ്.

തിരിച്ച് കിട്ടുമെന്ന് കരുതി ഇട്ട കാശാണ്. ഇഡിയോടും മുഖ്യമന്ത്രിയോടും ഇത്രേം പേരോട് പോയി കാശ് ചോദിക്കാന്‍ പറ്റുമോ. വോട്ട് ചോദിച്ച് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു, ഞാന്‍ ജയിച്ച് വന്നാല്‍ കോര്‍പറേറ്റ് ബാങ്കിലെ കാശ് വാങ്ങാം എന്ന്. എല്ലാവര്ക്കും കിട്ടി. എനിക്ക് മാത്രമല്ലല്ലോ, എല്ലാവര്ക്കും ഉണ്ടല്ലോ. അതുകൊണ്ടാണ് ചോദിച്ചത്. നിങ്ങള്‍ക്ക് കിട്ടും എന്നൊരു നല്ല വാക്ക് പറയാമായിരുന്നു. അത് സുരേഷ് ഗോപിയുടെ കയ്യില്‍ നിന്ന് കിട്ടിയിട്ടില്ല.
ഒന്നേ മുക്കാല്‍ ലക്ഷം രൂപ ബാങ്കില്‍ കിടപ്പുണ്ട്. താന്‍ സുഖമില്ലാത്ത ആളാണ്. മരുന്ന് വാങ്ങാന്‍ തന്നെ മാസം രണ്ടായിരം രൂപ വേണം. ഇങ്ങേരുടെ ഒരു വാക്കുണ്ടല്ലോ, അതിന്റെ പുറത്താണ് ചോദിക്കാന്‍ പോയത്. ഇവരുടെ ആരുടേയും കാല് പിടിക്കാതെ ആ കാശ് നമുക്ക് കിട്ടേണ്ടതാണ്. പക്ഷേ ആള്ക്കാര് കട്ട് കൊണ്ട് പോയി, നമ്മളിപ്പോള്‍ എന്ത് പറയാനാണ്. കട്ട ആളെ കണ്ടിരുന്നെങ്കില്‍ എന്റെ കാശ് എങ്കിലും തരാന്‍ പറയാമായിരുന്നു'' ആനന്ദവല്ലി കണ്ണീരോടെ പറയുന്നു.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications