Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേഷ് ഗോപി സിനിമയില്‍ കണ്ട ഭരത് ചന്ദ്രനല്ല, കള്ളം പറയാന്‍ ഒരു ഉളുപ്പുമില്ലാത്ത സംഘി': കുറിപ്പ്

തൃശൂര്‍: ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആന്റണിയെക്കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ച വിഷയത്തില്‍ സുരേഷ് ഗോപി എംപിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. എംപി ഉള്‍പ്പടേയുള്ള മുഴുവന്‍ ജനപ്രതിനിധികളേയും സല്യൂട്ട് ചെയ്യണമെന്ന വാദം കെബി ഗണേഷ് കുമാര്‍ ഉള്‍പ്പടെ മുന്നോട്ട് വെക്കുമ്പോള്‍ ആദരം ചോദിച്ച് വാങ്ങേണ്ട ഒന്നല്ലെന്നാണ് മറ്റ് പലരും അഭിപ്രായപ്പെടുന്നത്.

Recommended Video

cmsvideo
    സുരേഷ് ഗോപി ഒരു ഉളുപ്പുമില്ലാത്ത നുണ പറയുന്ന കള്ള സംഘി | Oneindia Malayalam

    സംഭവത്തില്‍ കുറച്ച് കൂടെ കടന്ന് സുരേഷ് ഗോപിക്കെതിരെ രൂക്ഷമായി വിമര്‍നമാണ് ഡോ. എആര്‍ ഷാനവാസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ നടത്തുന്നത്. എസ്‌ഐയെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച സംഭവത്തില്‍ തന്റെ സംഘി നിലവാരം സുരേഷ് ഗോപി കാണിച്ചു എന്നതില്‍ കവിഞ്ഞു ഒന്നും തോന്നിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

    ഡോ ഷാനവാസ്

    ''ഒരാളെ പറ്റി നമ്മള്‍ വിലയിരുത്തുന്നത് അയാളെ ക്കുറിച്ച് നമുക്ക് ലഭ്യമായ വിവരങ്ങള്‍ വെച്ചായിരിക്കും അല്ലേ? പക്ഷേ ആ ചിത്രത്തിന് ഒരു കുഴപ്പമുണ്ട്. മിക്കപ്പോഴും അത് വല്ലാതെ വക്രിച്ചതായിരിക്കും. അയാളുടെ അസ്സല്‍ ഐഡന്റിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭാഗം മാത്രമാണ് നമ്മള്‍ കാണുന്നത്''- ഡോ ഷാനവാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

    മാസ്കിനുള്ളിലായ താര ദമ്പതിമാര്‍: ഭാര്യമാര്‍ക്കൊപ്പം പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും

    സൂപ്പര്‍സ്റ്റാര്‍

    സൂപ്പര്‍സ്റ്റാറുകളെ അവര്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ജനങ്ങള്‍ വിലയിരുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ നവമാധ്യമങ്ങളുടെ വരവോടെ അവരുടെ മറ്റനേകം വശങ്ങള്‍ വെളിപ്പെടുകയും അങ്ങനെ പലര്‍ക്കും കാര്യമായ ഗ്ലാമര്‍ നഷ്ടം വരുകയും ചെയ്തിട്ടുണ്ട്.

    നിങ്ങളുടെ നാക്ക്

    ''ആര്‍ത്തവം ആശുദ്ധമാണ്, പശുവിന്റെ ചാണകത്തില്‍ പ്ലൂട്ടോണിയമുണ്ട്, ഗോമൂത്രം കുടിച്ചാല്‍ ക്യാന്‍സര്‍ മാറും, പശു ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്ത് വിടുന്ന ജീവിയാണ്, 2000 ത്തിന്റെ നോട്ടില്‍ ചിപ്പുണ്ട് എന്നൊക്കെയുള്ളത് സാമാന്യ യുക്തിയുള്ള ആരും വിശ്വസിക്കുന്ന കാര്യമല്ല. പക്ഷേ ഇതൊക്കെ സത്യമാണ് എന്ന് അടിയുറച്ചു വിശ്വസിക്കുന്ന കുറേപേര്‍ ഇവിടെയുണ്ട്. ഇനി നിങ്ങള്‍ എത്ര തന്നെ അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാലും ശരി, ഒരു ചുക്കും സംഭവിക്കില്ല. നിങ്ങളുടെ നാക്ക് കിഴക്കുന്നത് മാത്രമായിരിക്കും നടക്കുന്നത്. അത് പോലെ ഒരു അന്ധ വിശ്വാസം മാത്രമാണ് സുരേഷ് ഗോപി ഒരു നല്ല മനുഷ്യനാണെന്നുള്ളത്.''

    ഭരത് ചന്ദ്രന്‍ ഐപിഎസ്

    'സിനിമയില്‍ കണ്ട ഭരത് ചന്ദ്രന്‍ ഐപിഎസ് ഒന്നുമല്ല യഥാര്‍ത്ഥ സുരേഷ് ഗോപി. അങ്ങേയറ്റം ജാതി ചിന്തയുള്ള, വര്‍ഗ്ഗീയത വിളമ്പുന്ന, സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി നിലപാട് മാറ്റുന്ന, കള്ളം പറയാന്‍ ഒരു ഉളുപ്പുമില്ലാത്ത ഒരു ആവറേജ് സംഘി മാത്രമാണയാള്‍. ഇന്ദിരാഗാന്ധിയുടെ കടുത്ത ആരാധകനാണ് താന്‍ എന്ന് പ്രസംഗിച്ച അയാള്‍ അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടി ബിജെപിയില്‍ ചേര്‍ന്നു.

    ബീഫ് ഇഷ്ട ഭക്ഷണമാണ്

    ബീഫ് ഇഷ്ട ഭക്ഷണമാണ് എന്ന് എഫ്എം റേഡിയോയില്‍ കൂടി പരസ്യമായി പറഞ്ഞ അയാള്‍ സംഘിയായപ്പോള്‍ ബീഫ് തിന്നാറേ ഇല്ലെന്ന് മാറ്റിപ്പറഞ്ഞു. നായരായത് പോര അടുത്ത ജന്മമെങ്കിലും ഒരു നമ്പൂതിരിയായി ജനിക്കണം എന്ന് പരസ്യമായി പ്രഖ്യാപിച്ച് തന്റെ ഉള്ളിലുള്ള ജാതി ചിന്തയുടെ നിലവാരം അയാള്‍ തെളിയിച്ചു. ഒരു എംപി എന്ന നിലയില്‍ അയാളുടെ സഹായം അഭ്യര്‍ത്ഥിച്ചവരോട് ബിജെപി ഓഫിസ് വഴി വന്ന അഭ്യര്‍ത്ഥനകളില്‍ മാത്രമേ താന്‍ ഇടപെടൂ എന്ന് പറഞ്ഞു തന്റെ രാഷ്ട്രീയ പാപ്പരത്തം അയാള്‍ തെളിയിച്ചു.

    ടാക്‌സ് വെട്ടിക്കാന്‍

    ടാക്‌സ് വെട്ടിക്കാന്‍ വേണ്ടി പോണ്ടിച്ചേരിയിലെ ഫേക്ക് അഡ്രസില്‍ ആഡംബര കാര്‍ വാങ്ങിച്ചു. എന്നിട്ട് പിടിക്കപ്പെട്ടപ്പോള്‍ ഒരുളുപ്പുമില്ലാതെ പറഞ്ഞത് പാടത്ത് നിലമുഴാന്‍ വേണ്ടി വാങ്ങിയതാണെന്നാണ്. അങ്ങനെയുള്ള അയാള്‍ ഇപ്പോള്‍ നിര്‍ബന്ധം പിടിച്ച് ഒരു എസ് ഐ യെ കൊണ്ട് സല്യൂട്ട് അടിപ്പിച്ച് ബഹുമാനം ഇരന്നു വാങ്ങി എന്ന് കേട്ടപ്പോള്‍ തന്റെ സംഘി നിലവാരം കാണിച്ചു എന്നതില്‍ കവിഞ്ഞു ഒന്നും തോന്നിയില്ല.

    സുരേഷ് ഗോപി

    ഗാന്ധിജിയെ കൊന്ന ഗോഡ്‌സെ സ്വതന്ത്രസമര നായകന്‍ ആകാന്‍ ഊഴം കാത്തു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, ഷൂ നക്കിയും മാപ്പെഴുതിയും സ്വാതന്ത്ര്യ സമരത്തെ ഒറ്റി കൊടുത്ത സവര്‍ക്കറുടെ ഛായചിത്രം ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ തൂങ്ങി കിടക്കുന്ന ഈ കാലഘട്ടത്തില്‍, യാതൊരു തത്വദീക്ഷയുമില്ലാതെ ചരിത്രം വെട്ടിതിരുത്തിയും മായിച്ചു കളഞ്ഞും സംഘികള്‍ മുന്നേറുന്ന ഈ കാലഘട്ടത്തില്‍ സുരേഷ് ഗോപി എന്ന ഒരു എണ്ണം പറഞ്ഞ സംഘി കാണിക്കുന്ന ഈ പട്ടി ഷോ ഇത് കൊണ്ടൊന്നും അവസാനിക്കും എന്ന് ആരും കരുതണ്ട.- ഡോക്ടര്‍ കുറിപ്പ് അവസാനിക്കുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+