സുരേഷ് ഗോപിക്ക് ഇപ്പോള്‍ അഹങ്കാരം, കാരണം 2: മന്ത്രി വേഷം കെട്ടുന്ന നടനല്ലെന്ന് മനസ്സിലാക്കണം: കൊല്ലം തുളസി
തൃശൂരിലെ വിജയത്തിന് പിന്നാലെ സുരേഷ് ഗോപിക്ക് ചെറിയ രീതിയിലുള്ള അഹങ്കാരം വന്നുവെന്ന് നടനും മുന്‍ ബി ജെ പി അംഗവുമായ കൊല്ലം തുളസി. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. ഡി എന്‍ എ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപി മത്സരിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന് വേണ്ടി ഒരുപാട് ഓണ്‍ലൈന്‍ ചാനലുകളിലൂടെ പ്രതികരിച്ച വ്യക്തിയാണ് ഞാന്‍. സുരേഷ് ഗോപിയെ മത്സരിപ്പിക്കണം. ഗോപി നിർത്തണം ജയിക്കണം ജയിച്ചാൽ മന്ത്രിയാകും അത് കേരള ജനതയക്കും പ്രത്യേകിച്ച് തൃശ്ശൂരിനൊക്കെ ഒരുപാട് ഗുണം ചെയ്യുമെന്ന് ഒരുപാട് ചാനലിൽ കൂടെ പറഞ്ഞ ഒരാളാണ് ഞാന്‍ എന്നെ പ്രചരണത്തിന് വിളിക്കണമെന്നും പറഞ്ഞിരുന്നു. പക്ഷെ എന്നെ പ്രചരണത്തിന് വിളിച്ചില്ല എന്ന് മാത്രമല്ല അതിനുശേഷം പുള്ളി ഞാനുമായിട്ടൊന്നും ബന്ധപ്പെട്ടില്ല.

ചിലപ്പോഴെ കണ്ടപ്പോഴൊക്കെ അത്ര കണ്ട റെസ്പോൺസ് ചെയ്തിട്ടില്ല. അത് കുഴപ്പമില്ല, അത് അവരുടെ കാര്യം. ഞങ്ങൾ നല്ല ഒരുപാട് പടങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരുപാട് അടികൊണ്ടുള്ള ആളാണ് ഞാന്‍. സുരേഷ് ഗോപി ഒരു നല്ല മനുഷ്യനാണ്. എനിക്ക് വലിയ ഇഷ്ടമാണ്. ഇപ്പോ ഇവിടെ പറ്റിയ അബദ്ധം എന്താണെന്ന് വെച്ചാല്‍ ബി ജെ പിയില്‍ അമിത്ഷായും നരേന്ദ്രമോഡിയും അദ്ദേഹത്തിന് ഫേവർ ചെയ്യുന്നതും തന്റെ വ്യക്തിപരമായ ഗാംഭീര്യവും പണവും കൊണ്ടാണ് തൃശ്ശൂരിൽ ജയിച്ചതെന്ന തോന്നലും ചേരുമ്പോഴുണ്ടായ ഒരു അഹങ്കാരം അദ്ദേഹത്തിനുണ്ട്.
തിരഞ്ഞെടുപ്പില്‍ ജയിച്ച അദ്ദേഹം സഹമന്ത്രിയുമായി. ആ ഒരു അഹങ്കാരത്തിൽ കൂടെയാണ് സുരേഷ് ഗോപി ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മാധ്യപ്രവർത്തകർ അദ്ദേഹത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കും. മാധ്യമ പ്രവർത്തകയായ ഒരു കുട്ടിയുടെ തോളത്ത് കൈവെച്ചപ്പോള്‍ അതിനെ വളരെ മോശമാക്കി പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ മകളുടെ പ്രായമുള്ള കുട്ടിയാണ്. അതിന്റെ ഒരു വൈരാഗ്യം തീർച്ചയായിട്ടും മാധ്യമ പ്രവർത്തകരോട് അദ്ദേഹത്തിന് കാണും. അത് എനിക്കായാലും നിങ്ങൾക്കായാലും കാണും.
അദ്ദേഹത്തിന്റെ മൊറാലിറ്റിയെ ചോദ്യം ചെയ്യുന്ന സംഭവമായിരുന്നു അത്. അതിന്റെ വെളിച്ചത്തിൽ മാധ്യമപ്രവർത്തകരെ കാണുമ്പോൾ അങ്ങേർക്ക് ചെറിയ ചൊറിച്ചിൽ വരും. മറു ഭാഗത്ത് ഇദ്ദേഹത്തെ കാണുമ്പോൾ മാധ്യമ പ്രവർത്തകർക്കും ചൊറിച്ചില്‍ വരും. ഈ രണ്ട് ചൊറിച്ചിലും കൂടെ ആകുമ്പോൾ വലിയ ചൊറിച്ചിലായിട്ട് മാറും അതാണ് ഇവിടെ സംഭവിച്ചത് സംഭവിച്ചത്.
സുരേഷ് ഗോപി കുറച്ച് നിയന്ത്രണം പാലിക്കണം. അദ്ദേഹം ഒരു മന്ത്രി വേഷം കെട്ടുന്ന നടനല്ല . ഇപ്പോൾ യഥാർത്ഥ ജീവിതത്തിലെ മന്ത്രിയാണ്. ഒരു മന്ത്രി പരിപാലിക്കേണ്ട പക്വത പുള്ളിക്ക് ഇപ്പോഴും എത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്തൊക്കെയായാലും അദ്ദേഹം നല്ല ഒരു മന്ത്രിയായി തന്നെ വരുമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ വരണം. സുരേഷ് ഗോപിയെ സ്നേഹിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ പെരുമാറ്റം ഇഷ്ടമല്ലെന്നും കൊല്ലം തുളസി പറഞ്ഞു.
അതേസമയം, മദ്യപാനികളായ ഒരുപാട് താരങ്ങളെ എനിക്ക് അറിയാമെന്നും കൊല്ലം തുളസി പറയുന്നു. ജഗതി നല്ലരീയിതില്‍ മദ്യപിക്കുന്ന ഒരാളാണ്. പക്ഷേ അദ്ദേഹം തന്റെ ജോലി കഴിഞ്ഞ് മുറിയിൽ വന്ന് കുളിച്ച് പ്രാർത്ഥിച്ചതിനു ശേഷം അല്ലാതെ അദ്ദേഹം മദ്യപിക്കാറില്ല. എനിക്ക് അനുഭവമുള്ളകാര്യമാണ്. രു അതൊരു ഒരു വ്യക്തിത്വമാണ്. മദ്യപിച്ചുകൊണ്ട് സെറ്റില്‍ ചെല്ലുന്ന ആളുകളും ഉണ്ടായിരുന്നതായും എനിക്കറിയാം.
ഇപ്പോള്‍ മറ്റ് ലഹരി പദാർത്ഥങ്ങളും ഉപയോഗിച്ചുകൊണ്ട് സെറ്റിൽ പോയി അഭിനയിക്കുന്നവരുണ്ട്. ഇങ്ങനെയുള്ള ആളുകളെ ഒഴിവാക്കുക. അതിനുള്ള ഒരു ധൈര്യം നിർമ്മാതാക്കള്‍ക്ക് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications