അംഗത്വം പോലും ഇല്ലാത്ത സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തക സമിതിയില്‍!!! ഇനിയിപ്പോ പ്രശ്‌നമില്ല
സുരേഷ് ഗോപി ബിജെപിയില്‍ ഔദ്യോഗികമായി അംഗത്വം എടുത്തു. അതിന് മുന്പ് തന്നെ അദ്ദേഹം സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അംഗമായിരുന്നു
തിരുവനന്തപുരം: കഴിഞ്ഞ കുറേ കാലമായി ബിജെപിയോട് അടുത്ത ബന്ധമാണ് സിനിമ താരം സുരേഷ് ഗോപിയ്ക്കുള്ളത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും അദ്ദേഹം ബിജെപിക്ക് വേണ്ടി അതി ശക്തമായി തന്നെ രംഗത്തുണ്ടായിരുന്നു. അതിനിടയ്ക്ക് അദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയിലും ഉള്‍പ്പെടുത്തി.
എന്നാല്‍ ഒരു കാര്യം അറിയാമോ? അദ്ദേഹം ഇതുവരെ ബിജെപി അംഗത്വം എടുത്തിരുന്നില്ല. പഴയ മിസ്ഡ് കോള്‍ അംഗത്വം പോലും സുരേഷ് ഗോപിക്ക് ഉണ്ടായിരുന്നില്ലെന്ന് സാരം. പക്ഷേ പാര്‍ട്ടി അംഗം പോലും അല്ലാത്ത അദ്ദേഹം പ്രവര്‍ത്തക സമിതിയില്‍ എത്തി. അതാണ് ബിജെപിയുടെ പ്രത്യേകത!!!
ഇനി ഏതായാലും ആരും ഇത്തരം ആരോപണങ്ങള്‍ സുരേഷ് ഗോപിക്കെതിരെ ഉന്നയിക്കില്ല. ഇപ്പോള്‍ അദ്ദേഹം ഔദ്യോഗികമായി തന്നെ ബിജെപി അംഗത്വം എടുത്തുകഴിഞ്ഞു.

ഇത്രനാളും
സുരേഷ് ഗോപി ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തു എന്നാണ് വാര്‍ത്ത. അപ്പോള്‍ സ്വാഭാവികമായും എല്ലാവരും സംശയിക്കും- ഇത്രനാളും അദ്ദേഹം ബിജെപി അംഗം ആയിരുന്നില്ലേ...

അംഗത്വമില്ലാതെ
അംഗത്വമില്ലാതെയാണോ സുരേഷ് ഗോപിയെ പാര്‍ട്ടിയുടെ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അംഗമാക്കിയത്. ഇതൊക്കെ ഏതെങ്കിലും പാര്‍ട്ടികളില്‍ നക്കുമോ എന്നൊന്നും ചോദിക്കരുത്. കുമ്മനം രാജശേഖരന്‍ എങ്ങനെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആയത് എന്ന് മാത്രം ഓര്‍ത്താല്‍ മതി.

എംപിയാക്കിയത്
സുരേഷ് ഗോപിയെ രാജ്യസഭ എംപിയായി നാമനിര്‍ദ്ദേശം ചെയ്തത് കേന്ദ്ര സര്‍ക്കാരാണ്. അങ്ങനെ പറഞ്ഞാല്‍ ബിജെപി തന്നെയാണ്. പക്ഷേ അപ്പോഴും സുരേഷ് ഗോപി ബിജെപിക്കാരന്‍ ആയിരുന്നില്ല.

മത്സരിപ്പിക്കാന്‍
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ മത്സരരംഗത്തിറക്കാന്‍ ബിജെപി കിണഞ്ഞ് ശ്രമിച്ചിരുന്നു. പക്ഷേ എന്തുകൊണ്ടോ അദ്ദേഹം അതിന് തയ്യാറായിരുന്നില്ല.

അടിമഗോപി
നരേന്ദ്ര മോദിയുടെ അടിമയാകാന്‍ പോലും തയ്യാറാണെന്ന് മുമ്പ് സുരേഷ് ഗോപി പറഞ്ഞത് വലിയ ആയിരുന്നു. സത്യം പറഞ്ഞാല്‍ നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി അവരോധിക്കപ്പെടുന്നതോടുകൂടിയാണ് സുരേഷ് ഗോപി ബിജെപി അനുഭാവിയാകുന്നത്.

പ്രത്യേക സ്ഥാനം
പാര്‍ട്ടി അംഗത്വം ഇല്ലായിരുന്നെങ്കിലും ബിജെപി പരിപാടികളിലൊക്കെ സുരേഷ് ഗോപിക്ക് പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. മോദിയും അമിത് ഷായും ഒക്കെ പങ്കെടുക്കുന്ന ചടങ്ങുകളില്‍ പ്രത്യേക പരിഗണനയും ലഭിച്ചിരുന്നു.

ഹെലികോപ്റ്റര്‍
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും താരമൂല്യമുള്ള പ്രചാരകന്‍ ആയിരുന്നു സുരേഷ് ഗോപി. പ്രചാരണ കേന്ദ്രങ്ങളിലെത്താന്‍ വേണ്ടി ദേശീയ നേതൃത്വം സുരേഷ് ഗോപിക്ക് ഹെലികോപ്റ്റര്‍ സേവനവും അനുവദിച്ചിരുന്നു.

എന്തുകൊണ്ട്
ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് ശേഷം സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷനാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. എങ്കിലും എന്തുകൊണ്ടായിരിക്കും അദ്ദേഹം ഇത്രയും കാലം ബിജെപി അംഗത്വം












Click it and Unblock the Notifications