Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാധ്യമപ്രവർത്തകയ്ക്ക് നീതി ഉറപ്പുവരുത്തുക, സുരേഷ് ​ഗോപി കേരളത്തിന് അപമാനം'; പ്രതിഷേധവുമായി ഡിവൈഎഫ് ഐ

കോഴിക്കോട്: ബി ജെ പി നേതാവും നടനുമായ 'സുരേഷ് ഗോപി കേരളത്തിന്‌ അപമാനം' എന്ന്‌ ഡി വൈ എഫ് ഐ. മാധ്യമപ്രവർത്തകർക്ക് നീതി ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എന്റെ ശരീരം എന്റെ അവകാശമാണ് അത്രിക്രമിക്കുന്നത് കുറ്റം ആണ് എന്ന മുദ്രാവാക്യമുയർത്തിയാണ് ഡി വൈ എഫ്‌ഐയുടെ റാലി.

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ​ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ഇവിടേക്ക് ബി ജെ പി പ്രവർത്തകർ കൂട്ടമായി
എത്തിയിരുന്നു. ബി ജെ പി പ്രവർത്തകരുടെ അകമ്പടിയോടുകൂടി പദയാത്ര നടത്തി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ബോധപൂർവ്വം സംഘർഷം ഉണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥന്മാരെ ഭയപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ഡി വൈ എഫ് ഐ പറഞ്ഞു.

case

ഡി വൈ എഫ് ഐയുടെ ഫേസ്ബുക്ക് കുറിപ്പ്:

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ എത്തിച്ചേർന്ന സുരേഷ് ഗോപിയെ BJP പ്രവർത്തകരുടെ അകമ്പടിയോടുകൂടി പദയാത്ര നടത്തി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ബോധപൂർവ്വം സംഘർഷം ഉണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥന്മാരെ ഭയപ്പെടുത്തി കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെയും മാധ്യമപ്രവർത്തകയ്ക്ക് നീതി ഉറപ്പുവരുത്തണം എന്നും ആവശ്യപ്പെട്ട് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷന് മുമ്പിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എം നിനു ,കെ അരുൺ ,ദീപു പ്രേംനാഥ്, കെ ഷെഫീഖ് എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി പിസി ഷൈജു സ്വാഗതം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+