ബിജെപി ബെഞ്ചിൽ എംപുരാനിലെ മുന്നയുണ്ടെന്ന് ബ്രിട്ടാസ്; ടിപി 51 ഉം വഖഫും മുനമ്പവും പറഞ്ഞ് സുരേഷ് ഗോപി
വഖഫ് ഭേദഗതി ബില്ലിൻ മേൽ നടന്ന ചർച്ചക്കിടെ രാജ്യസഭയിൽ വാക്ക്പോരുമായി കേരളത്തിൽ നിന്നുള്ള എംപിമാരായ സുരേഷ് ഗോപിയും ജോൺ ബ്രിട്ടാസും. സഭയിൽ സംസാരിക്കവെ എമ്പുരാൻ വിഷയും ക്രിസ്ത്യാനികൾക്കെതിരായ അതിക്രമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കേന്ദ്രത്തിനെതിരെ ബ്രിട്ടാസ് ആഞ്ഞടിച്ചു. ബിജെപി ബെഞ്ചിൽ എംപുരാനിലെ മുന്നയുണ്ടെന്നും തൃശൂരിൽ പറ്റിയ തെറ്റ് കേരളം തിരുത്തുമെന്നും ബ്രിട്ടാസ് പറഞ്ഞു.
'ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവരുണ്ട്. എന്നാൽ ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്ത് നിരന്തരം ആക്രമണം നടക്കുന്നുണ്ട്. 600 ഓളം ആക്രമണമാണ് കഴിഞ്ഞ വർഷം ക്രിസ്ത്യാനികൾക്കെതിരെ നടന്നത്. മണിപ്പൂരിൽ 200 ഓളം പള്ളികൾ കത്തിച്ചു.

എമ്പുരാനിൽ പറയുന്ന മുന്ന എന്ന കഥാപാത്രമുണ്ട്, ആ മുന്നയെ ഇവിടെ കാണാം. ഈ ബിജെപി ബെഞ്ചുകളിൽ ഒരു മുന്നയുണ്ട്. ഈ മുന്നയെ മലയാളികൾ തിരിച്ചറിയും, കേരളം തിരിച്ചറിയും. അതാണ് നമ്മുടെ ചരിത്രം. തൃശൂരിലെ അക്കൗണ്ട് നേമത്തേത് പോലെ ഞങ്ങൾ പൂട്ടിക്കും. മലയാളികൾക്ക് പറ്റിയ തെറ്റ് ഞങ്ങൾ തിരുത്തും. മുനമ്പത്ത് ആർക്കും വീട് നഷ്ടമാവില്ല. ഇത് ഞങ്ങളുടെ സർക്കാരിന്റെ വാഗ്ദാനമാണ്. വീട് കൊടുക്കാനുള്ള കരുത്തും ആർജവും ഞങ്ങൾക്ക് ഉണ്ട്. മസ്ജിദ് മറച്ചുവെച്ച് കഴിയുന്നത് പോലെ കേരളത്തിൽ ഒരു മതത്തിനും കഴിയേണ്ടി വരില്ല. ഏവരും സാഹോദര്യത്തോടെ അവിടെ ജീവിക്കും', ബ്രിട്ടാസ് തുറന്നടിച്ചു.
എംപുരാൻ സിനിമയെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. 'എമ്പുരാൻ സിനിമയെ കുറിച്ച് അദ്ദേഹം ഇന്നലെ പറഞ്ഞു. ടിപി ചന്ദ്രശേഖരനെ കുറിച്ചുള്ള സിനിമ റീ റിലീസ് ചെയ്യാൻ സിപിഎമ്മിന് സാധിക്കുമോ? ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റി റിലീസ് ചെയ്യുമോ? ബ്രിട്ടാസിനോ, മുഖ്യമന്ത്രിക്കോ സിപിഎമ്മിനോ ധൈര്യമുണ്ടോ? ധൈര്യം ഉണ്ടെങ്കിൽ എമ്പുരാനെ കുറിച്ച് മിണ്ടാം. നിർമ്മാതാക്കളുടേയും സിനിമയിലെ പ്രധാന നടന്റേയും സംവിധായകന്റേയും തീരുമാനം ആയിരുന്നു 17 ഭാഗങ്ങൾ നീക്കാം എന്നത്. എമ്പുരാന്റെ പേരിൽ കേരളത്തിൽ എന്തൊക്കെ രാഷ്ട്രീയ വിവാദങ്ങളാണ് നടക്കുന്നത്. എന്റെ പാർട്ടിയെ അപകീർത്തിപ്പെടുത്തുകയാണ്.
മുനമ്പം വിഷയത്തിൽ നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയിട്ടുള്ളത്. ഇനിയും പൊള്ളും, 800 ന് മുകളിൽ പേരെയാണ് സിപിഎം എന്ന രാഷ്ട്രീയ പാർട്ടി കൊന്നൊടുക്കിയത്. മുനമ്പത്ത് 600 ഓളം കുടുംബങ്ങളെയാണ് ചതിയിൽ പെടുത്തിയത്. ഇവരുടെ പ്രമേയം അറബിക്കടലിൽ ചവിട്ടിത്താഴ്ത്തും അവിടുത്തെ ജനങ്ങൾ', സുരേഷ് ഗോപി പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications