ഷെഫീഖിന്റെ പിറന്നാളിന് സുരേഷ് ഗോപിയെത്തി, ഡയലോഗും പറഞ്ഞു
തൊടുപുഴ: അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്ത ഷെഫീഖ് എന്ന ബാലനെ ഓര്‍മയില്ലേ... അവന്റെ ആറാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഷെഫീഖിന് ഏറെ പ്രിയപ്പെട്ട സിനിമ താരം സുരേഷ് ഗോപി നേരിട്ടെത്തിയായിരുന്നു പിറന്നാള്‍ ആഘോഷം.
ഷെഫീഖിന് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ സുരേഷ് ഗോപിയാണ്. ഇഷ്ടപ്പെട്ട ഡയലോഗ് കമ്മീഷണര്‍ സിനിമയിലെ 'ഷിറ്റ്' ഡയലോഗും. ഷെഫീഖിന് ഇഷ്ടപ്പെട്ട ആ ഡയലോഗ് സുരേഷ് ഗോപി ഒരിക്കല്‍ കൂടി സുരേഷ് ഗോപി പറഞ്ഞു. അവ്യക്തമായ ശബ്ദത്തില്‍ ഷെഫീഖും പറഞ്ഞു ആ ഡയലോഗ്.

ഷെഫീഖിന് പിറന്നാല്‍ സമ്മാനമായി സുരേഷ് ഗോപി നല്‍കിയത് എന്താണെന്നല്ലേ... ഐജി എന്ന സിനിമയില്‍ ഉപയോഗിച്ച് പോലീസ് തൊപ്പി. ഷെഫീഖിനായി പിറന്നാല്‍ മധുരത്തിന്റെ കേക്കും മുറിച്ചു സുരേഷ് ഗോപി.
ഷെഫീഖിനെ കുറിച്ച് വാര്‍ത്തകള്‍ വന്ന സമയത്ത് തന്നെ നേരിട്ട് കാണണം എന്ന് കരുതിയതാണ് സുരേഷ് ഗോപി. എന്നാല്‍ കഴിഞ്ഞ ദിവസമാണ് അതിന് അവരമൊരുങ്ങിയത്. പിറന്നാളിന് സുരേഷ് ഗോപി വരണം എന്നായിരുന്നു ഷെഫീഖിന്റേയും ആഗ്രഹം. ഇതറിഞ്ഞതോടെയാണ് തിരക്കുകള്‍ മാറ്റിവച്ച് സുരേഷ് ഗോപി തൊടുപുഴയില്‍ എത്തിയത്.
പിരിയുന്നതിന് മുമ്പ് ഷെഫീനെ മാറോടണച്ച് ഒരു ചുംബനം നല്‍കുകയും ചെയ്തു താരം. മാത്രമല്ല ഒരു താരാട്ട് പാട്ടും പാടിക്കൊടുത്തു.
സുരേഷ് ഗോപിയുടെ പുതിയ ചിത്രങ്ങള്‍ കാണാം...












Click it and Unblock the Notifications