സുരേഷ് ഗോപി വന്നു കേക്കുമുറിച്ചു പോയി;വിജയ് ബാബുവിനെക്കുറിച്ചും ഷമ്മിയെക്കുറിച്ചും ഒന്നുംമിണ്ടിയില്ല
കൊച്ചി: താര സംഘടനയായ അമ്മയുടെ യോഗത്തിന് പിന്നാലെ പുറത്ത് ചൂട്പിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. ഷമ്മി തിലകനെതിരെ നടപടി എടുക്കാനുള്ള അമ്മയുടെ നീക്കവും വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്ത നടപടിയുമാണ് വിമര്‍ശിക്കപ്പെടുന്നത്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള നടന്മാര്‍ഷമ്മി തിലകനെതിരെ നടപടി എടുക്കാന്‍ പാടില്ല എന്നാണ് പറയുന്നത്. ഇത്രയും ബഹളങ്ങള്‍ നടക്കുമ്പോഴും വിഷയത്തില്‍ ഒരുതരത്തിലുള്ള പ്രതികരണവും സുരേഷ് ഗോപി നടത്തിയില്ല.
'അമ്മ'യുടെ ഇന്ന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലും ചര്‍ച്ചയിലും പങ്കെടുക്കാതെയാണ് സുരേഷ് ഗോപി മടങ്ങിയത്. ജനറല്‍ ബോഡി യോഗത്തില്‍ എത്തിയ സുരേഷ് ഗോപി തന്റെ ജന്മദിന കേക്ക് മുറിക്കുകയും മറ്റ് താരങ്ങള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ഒരു അഭിപ്രായവും പറയുകയോ ചെയ്യാതെ ദ്ദേഹം മടങ്ങുകയായിരുന്നു.രാവിലെ പത്തരയ്ക്ക് ജനറല്‍ ബോഡി തുടങ്ങിയിരുന്നു. രണ്ട് മണിക്കാണ് സുരേഷ് ഗോപി കുടുംബസമേതം 'അമ്മ' ജനറല്‍ ബോഡിയില്‍ എത്തിയത്. ഉച്ച ഭക്ഷണ സമയത്തെ ഇടവേളയില്‍ ആയിരുന്നു കേക്ക് മുറി. മമ്മൂട്ടിയും, മോഹന്‍ലാലും, സുരേഷ് ഗോപിക്ക് ഒപ്പം ചേര്‍ന്ന് കേക്ക് മുറിച്ചു. അംഗങ്ങളോട് കുശലം പറഞ്ഞ ശേഷം സുരേഷ് ഗോപി മടങ്ങി.

നിരന്തരമായി അച്ചടക്ക ലംഘനം നടത്തി എന്നാണ് ഷമ്മി തിലകന് എതിരെ സംഘടനയില്‍ ഉയര്‍ന്ന ആരോപണം. 2021 ഡിസംബറില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി മൊബൈലില്‍ ചിത്രീകരിച്ചെന്നും ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും പറയുന്നുണ്ട്. അമ്മ'യില്‍ നിന്ന് ഷമ്മി തിലകനെ പുറത്താക്കിയെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല എന്നും ഷമ്മിയുടെ വിശദീകരണം കേട്ട ശേഷം മാത്രമാകും നടപടി സ്വീകരിക്കുക എന്നുമാണ് 'അമ്മ' ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. പുറത്താക്കുന്നതിനെ അനുകൂലിക്കുന്നവര്‍ എണീറ്റ് നില്‍ക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ മമ്മൂട്ടി, മനോജ് കെ ജയന്‍, സംവിധായകന്‍ ലാല്‍, എന്നിവര്‍ പിന്തുണയ്ക്കാതെ സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു.
ഇതാണ്.....ഇതാണ് ശാലീന സൗന്ദര്യം...സിംപിള്‍ ലുക്കില്‍ പ്രിയ താരം സാധിക
പുറത്താക്കല്‍ നടപടി ഒന്നുകൂടി ആലോചിച്ച് വേണം നടപ്പാക്കാന്‍ എന്ന് നടന്‍ ജഗദീഷും ആവശ്യപ്പെട്ടു. ഇതോടെയാണ് അടുത്ത എക്‌സിക്യൂട്ടിവ് യോഗത്തിനു ശേഷം മാത്രമായിരിക്കും ഷമ്മി തിലകന്റെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്ന് സംഘടന അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications