പിറന്നാള്‍ ദിനത്തില്‍ ആദിവാസി കോളനിയില്‍ സുരേഷ് ഗോപി ശൗച്യാലയം നിര്‍മിച്ചു നല്‍കി
കോതമംഗലം: ഇടമലയാര്‍ വനാന്തരത്തിലെ പൊള്ളിന്‍ചുവട് ആദിവാസി കോളനിക്കാര്‍ കഴിഞ്ഞ ദിവസം ഒരു വാഗാദാനം ലഭിച്ചു. പക്ഷേ ഇത് സര്‍ക്കാര്‍ പറയുന്നത് പോടെ മോഹമ വാഗ്ദാനമല്ല. ഈ വാഗ്ദാനം നടക്കുമെന്ന് പൊള്ളിന്‍ചുവടിലെ ആദിവാസിക്ക് ഉറപ്പാണ്. കാരണം വാഗാദാനം നല്കിയത് മറ്റാരുമല്ല നടന്‍ സുരേഷ് ഗോപിയാണ്
ഗര്‍ഭിണിയായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും താമസിക്കുവാന്‍ തക്കവിധം 10 കിടക്കകളുള്ള കമ്യൂണിറ്റി സെന്റര്‍ സ്ഥാപിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞിരിക്കുന്നത്.

കോളനി വാസികള്‍ക്കായി സുരേഷ് ഗോപി എട്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ചു നല്‍കിയ 32 ശൗച്യാലയങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപി ഈ ഉറപ്പ് കോളനി വാസികള്‍ക്ക് കൊടുത്തത്.
കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ പിറന്നാളായിരുന്നു, ആദിവാസികളോടൊപ്പം പിറന്നാള്‍ സദ്യ കഴിച്ചാണ് സുരേഷ് ഗോപി തന്റെ പിറന്നാള്‍ ആഘോഷം നടത്തിയത്.












Click it and Unblock the Notifications