കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറുതെ മത്സരിക്കാനില്ല; ജയസാധ്യതയുള്ള സീറ്റില്‍ മാത്രം മത്സരിക്കാമെന്ന് സുരേഷ് ഗോപി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ ഇല്ലയോ എന്നകാര്യം ചര്‍ച്ച ചെയ്യപ്പെടവെ നടന്‍ സുരേഷ് ഗോപി ബിജെപിക്കുമുന്നില്‍ ഉപാധികള്‍ വെച്ചതായി സൂചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ താരത്തിന്റെ തന്റെ സാന്നിധ്യം വോട്ടുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപി ബിജെപിക്ക് മുന്നില്‍ ഉപാധികള്‍ വെച്ചത്.

തോല്‍ക്കുമെന്ന ഉറപ്പുള്ള സീറ്റില്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്നാണ് സുരേഷ് ഗോപി മുതിര്‍ന്ന നേതാക്കളെ അറിയിച്ചത്. ജയസാധ്യതയുള്ള സീറ്റാണെങ്കില്‍ മത്സരിക്കാമെന്നും വ്യക്തമാക്കി. ഇനി തീരുമാനമെടുക്കേണ്ടത് ബിജെപി സംസ്ഥാന ഘടകമാണ്. അതുകൊണ്ടുതന്നെയാണ് താന്‍ മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സുരേഷ് ഗോപി പരസ്യമായി ഉറപ്പുപറയാത്തതും.

suresh-gopi

സുരേഷ് ഗോപിയെ ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ ആക്കാന്‍ ബിജെപി ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന നേതാക്കള്‍ പാരവച്ചതിനെ തുടര്‍ന്ന് അക്കാര്യത്തില്‍ തീരുമാനമായില്ല. സുരേഷ് ഗോപിക്ക് സെലിബ്രിറ്റി പദവി മാത്രമാണുള്ളതെന്നും ബിജെപി രാഷ്ട്രീയവുമായി ചേര്‍ന്നുപോകാന്‍ സാധിക്കില്ലെന്നുമാണ് ചില നേതാക്കളുടെ വാദം.

മത്സരിക്കുകയാണെങ്കില്‍ ജയസാധ്യതയുള്ള സീറ്റുവേണമെന്ന സുരേഷ് ഗോപിയുടെ ഉപാധിയും സംസ്ഥാന നേതൃത്വം അംഗീകരിക്കാന്‍ ഇടയില്ല. മുതിര്‍ന്ന സംസ്ഥാന നേതാക്കളെല്ലാം മത്സരരംഗത്തുള്ളതുകൊണ്ടുതന്നെ അത്തരം സീറ്റ് സുരേഷ് ഗോപിക്ക് നല്‍കുന്നത് പ്രായോഗികമല്ലെന്ന് ഒരുവിഭാഗം പറയുന്നു. സ്ഥാനാര്‍ഥിത്വം നല്‍കാതെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മാത്രം താരത്തെ പങ്കെടുപ്പിച്ചാല്‍ മതിയെന്നാണ് ഈ നേതാക്കള്‍ വ്യക്തമാക്കുന്നത്.

English summary
Suresh Gopi may contest Assembly polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X