കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് സുരേഷ് ഗോപിയ്ക്ക് 'ഷുവര്‍ സീറ്റ്' ഇല്ല? എജന്‍സിയെ വച്ചത് വെറുതേയായി... താരം തൃശൂരിലേക്ക്?

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ ഏറ്റവും താരമൂല്യമുള്ള നേതാവാണ് സുരേഷ് ഗോപി. 2016 ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്ന സുരേഷ് ഗോപിയെ പിന്നീട് രാജ്യസഭ എംപിയായി നാമനിര്‍ദ്ദേശം ചെയ്തു. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഓളം സൃഷ്ടിക്കാനും സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞു.

നേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയുംനേമത്ത് കുമ്മനത്തിനൊപ്പം സുരേഷ് ഗോപി? 40 സീറ്റിൽ ബിജെപിയുടെ സാധ്യതാപട്ടിക; സുരേന്ദ്രന്റെ കാര്യം കേന്ദ്രം പറയും

ശോഭ സുരേന്ദ്രൻ മത്സരിക്കും? രാജഗോപാലിന്റെ കാര്യം കേന്ദ്രം തീരുമാനിക്കും... ഉപാധ്യക്ഷനെ തള്ളി ജന. സെക്രട്ടറിശോഭ സുരേന്ദ്രൻ മത്സരിക്കും? രാജഗോപാലിന്റെ കാര്യം കേന്ദ്രം തീരുമാനിക്കും... ഉപാധ്യക്ഷനെ തള്ളി ജന. സെക്രട്ടറി

ഇത്തവണ തിരുവനന്തപുരം ജില്ലയില്‍ മത്സരിക്കാന്‍ ആയിരുന്നു സുരേഷ് ഗോപി താത്പര്യപ്പെടുന്നത് എന്നാണ് വിവരം. ജയസാധ്യത പരിശോധിക്കാന്‍ ഒരു ഏജന്‍സിയെ നിയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്തായാലും സുരേഷ് ഗോപിയുടെ പ്രതീക്ഷകള്‍ നടക്കില്ലെന്നാണ് സൂചന. പരിശോധിക്കാം...

ഏജന്‍സിയെ വച്ച് പഠനം

ഏജന്‍സിയെ വച്ച് പഠനം

തിരുവനന്തപുരം ജില്ലയില്‍ ഏതൊക്കെ മണ്ഡലങ്ങളിലാണ് വിജയ സാധ്യത എന്നാണ് സുരേഷ് ഗോപി ഏജന്‍സിയെ നിയോഗിച്ച് വിലയിരുത്തിയത് എന്നാണ് വിവരം. ഏജന്‍സിയുടെ കണ്ടെത്തലില്‍ നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ആണ് വിജയസാധ്യത.

പാര്‍ട്ടി പറഞ്ഞതോ?

പാര്‍ട്ടി പറഞ്ഞതോ?

ബിജെപിയില്‍ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ പേര് നിര്‍ദ്ദേശിച്ചു എന്നാണ് വിവരം. പക്ഷേ, ഇതില്‍ സുരേഷ് ഗോപിയ്ക്ക് താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേമവും വട്ടിയൂര്‍ക്കാവും

നേമവും വട്ടിയൂര്‍ക്കാവും

ബിജെപിയുടെ സിറ്റിങ് സീറ്റ് ആയ നേമത്ത് കുമ്മനം രാജശേഖരന്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്നാണ് വിവരം. കുമ്മനം നേമം മണ്ഡലത്തില്‍ വാടകവീടെടുത്ത് താമസം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഒ രാജഗോപാല്‍ എന്തായാലും ഇത്തവണ മത്സര രംഗത്തുണ്ടാവില്ല. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷിന്റെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്.

തൃശൂരിലേക്കോ?

തൃശൂരിലേക്കോ?

സുരേഷ് ഗോപി വീണ്ടും തൃശൂരിലേക്ക് തന്നെ എത്തുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. തിരുവനന്തപുരം ജില്ലയില്‍ മത്സരിക്കുന്നില്ലെങ്കില്‍ തൃശൂരിലായിരിക്കും സുരേഷ് ഗോപിയ്ക്ക് സാധ്യത എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ബിജെപി നേതാക്കള്‍ ആരും തന്നെ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

'തൃശൂര്‍ ഇങ്ങെടുക്കുമോ'

'തൃശൂര്‍ ഇങ്ങെടുക്കുമോ'

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വലിയ മുന്നേറ്റമാണ് സുരേഷ് ഗോപി നേടിയത്. 2014 ല്‍ ബിജെപി നേടിയതിന്റെ മൂന്നിരട്ടിയോളം വോട്ടുകളാണ് സുരേഷ് ഗോപി 2019 ല്‍ പിടിച്ചത്. മത്സരത്തില്‍ മൂന്നാം സ്ഥാനമായിരുന്നു സുരേഷ് ഗോപിയ്ക്ക്.

തൃശൂര്‍ മണ്ഡലം

തൃശൂര്‍ മണ്ഡലം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയമസഭ മണ്ഡലത്തില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയും. അതുകൊണ്ട് തന്നെ ഇത്തവണ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ തൃശൂരും സ്ഥാനം പിടിച്ചിട്ടുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കഷ്ടം

തദ്ദേശ തിരഞ്ഞെടുപ്പില്‍ കഷ്ടം

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. തൃശൂര്‍ കോര്‍പ്പറേഷനില്‍ സിറ്റിങ് സീറ്റിലാണ് സംസ്ഥാന നേതാവ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം തൃശൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് 2,586 വോട്ടിന്റെ ലീഡ് ഉണ്ട്. യുഡിഎഫിനേക്കാളും എല്‍ഡിഎഫിനേക്കാളും െേറ പിറകിലായിരുന്നു വോട്ട് നിലയില്‍ ബിജെപി.

സുരേഷ് ഗോപി എത്തിയാല്‍

സുരേഷ് ഗോപി എത്തിയാല്‍

തൃശൂര്‍ മണ്ഡലത്തില്‍ ബി ഗോപാലകൃഷ്ണന്റേയും സന്ദീപ് വാര്യരുടേയും പേരുകള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. അതേ സമയം സുരേഷ് ഗോപി എത്തിയാല്‍ സാധ്യത ഇരട്ടിയ്ക്കുമെന്നും വിലയിരുത്തലുണ്ട്. തിരുവനന്തപുരത്തെ താത്പര്യമണ്ഡലങ്ങള്‍ ലഭിക്കാത്ത പക്ഷം, സുരേഷ് ഗോപി തൃശൂരിലേക്ക് തന്നെ എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

 കൊല്ലത്തും

കൊല്ലത്തും

കൊല്ലം മണ്ഡലത്തിലും സുരേഷ് ഗോപിയുടെ പേര് പരിഗണിച്ചിരുന്നു. സിനിമ താരമായ മുകേഷ് ആണി കൊല്ലത്തെ നിലവിലെ എംഎല്‍എ. ഇത്തവണയും മുകേഷ് തന്നെ ആകും സ്ഥാനാര്‍ത്ഥി എന്നാണ് വിവരം. എന്നാല്‍, കൊല്ലത്ത് ബിജെപിയുടെ നില തീരെ തൃപ്തികരമല്ല.

ചരിത്രം തിരുത്തുമോ മുസ്ലീം ലീഗ്? വനിതകള്‍ വേണമെന്ന് യൂത്ത് ലീഗും എംഎസ്എഫും... കാല്‍ നൂറ്റാണ്ടിന്റെ കളങ്കംചരിത്രം തിരുത്തുമോ മുസ്ലീം ലീഗ്? വനിതകള്‍ വേണമെന്ന് യൂത്ത് ലീഗും എംഎസ്എഫും... കാല്‍ നൂറ്റാണ്ടിന്റെ കളങ്കം

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ... ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടിയെന്ന് റിപ്പോർട്ട്; ആന്റണി നയിക്കുംഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ... ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടിയെന്ന് റിപ്പോർട്ട്; ആന്റണി നയിക്കും

Recommended Video

cmsvideo
മുകേഷിനെ വീഴ്ത്താന്‍ കൊല്ലത്ത് സുരേഷ് ഗോപി | Oneindia Malayalam

English summary
Suresh Gopi may not get preferred seats in Thriuvananthapuram, may contest from Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X