സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി; ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി വെളിപ്പെടുത്തി ഗോകുല്‍
തൃശൂര്‍: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി എവിടെ? കഴിഞ്ഞ കുറച്ച് ദിവസമായി തൃശൂരില്‍ നിറയുന്ന ചോദ്യമാണിത്. മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പരോക്ഷമായി ചോദ്യം ഉന്നയിച്ചതും ഇതോട് ചേര്‍ത്തു വായിക്കണം. ഇപ്പോള്‍ പോലീസില്‍ പരാതി ലഭിച്ചിരിക്കുകയാണ്. സുരേഷ് ഗോപിയെ കാണാനില്ലെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
ബിജെപിയെയും സുരേഷ് ഗോപിയെയും പരിഹസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി എന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ എംപിയുടെ ഓഫീസില്‍ നേരിട്ടെത്തിയും ഫോണ്‍ ചെയ്തും അന്വേഷിച്ചിരുന്നു എന്നാണ് ഗോകുല്‍ ഗുരുവായൂര്‍ പറയുന്നത്. കെഎസ്യു തൃശൂര്‍ ജില്ലാ അധ്യക്ഷനാണ് ഗോകുല്‍. എംപിയുടെ ഓഫീസില്‍ നിന്ന് തനിക്ക് ലഭിച്ച മറുപടി ഗോകുല്‍ വിശദീകരിച്ചു.

തൃശൂരില്‍ കഴിഞ്ഞ കുറച്ച് ദിവസമായി വോട്ട് വിവാദം പുകയുകയാണ്. സുരേഷ് ഗോപിയുടെയും സഹോദരന്റെയും കുടുംബത്തിന്റെയും ഉള്‍പ്പെടെ വോട്ടുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തൃശൂരില്‍ ചേര്‍ക്കുകയും ഫലം വന്ന ശേഷം ആ വിലാസത്തിലുള്ള വീട് ഒഴിഞ്ഞുപോയി എന്നുമാണ് പരാതി. സുരേഷ് ഗോപിയുമായി ബന്ധമുള്ള 11 വോട്ടുകളാണ് ചേര്‍ത്തിയത് എന്ന് കഴിഞ്ഞ ദിവസം ഡിസിസി അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിലും സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ സുരേഷ് ഗോപി സന്ദര്‍ശിക്കുകയും മാതാവിന് കിരീടം സമ്മാനിച്ചതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഇതെല്ലാം വോട്ട് തട്ടാനുള്ള മാര്‍ഗം മാത്രമായിരുന്നോ എന്ന ചോദ്യമാണ് രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്നത്.
ഛത്തീസ്ഗഡ്, തൃശൂര്‍ വോട്ട് ചോര്‍ത്തല്‍ വിവാദങ്ങളില്‍ പ്രതികരിക്കാത്ത സുരേഷ് ഗോപി കഴിഞ്ഞ കുറച്ച് ദിവസമായി മണ്ഡലത്തില്‍ വന്നിട്ടുമില്ല. ഇക്കാര്യങ്ങളാണ് ഗുരുവായൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്കിയ ഗോകുല്‍ ചൂണ്ടിക്കാട്ടുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നില്‍ ആരാണെന്നും അവരെ കണ്ടെത്തണം എന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
''തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലത്തിലും കുറേ നാളുകളായി ഒരു പരിപാടിയിലും സുരേഷ് ഗോപി ഇല്ല. എംപിയുടെ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. എപ്പോഴാണ് വരിക എന്ന് അറിയില്ല, ഫോണ്‍ ചെയ്ത ശേഷം വന്നാല്‍ മതി, എംപി എവിടെയാണ് എന്ന് അറിയില്ല, സിനിമാ ഷൂട്ടിങിന്റെ ഭാഗമായി പോയതാണോ എന്ന് അറിയില്ല... തുടങ്ങിയ മറുപടികളാണ് ലഭിച്ചത്''- ഗോകുല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, നെട്ടിശ്ശേരിയിലെ വീട്ടില്‍ സുരേഷ് ഗോപിയും ബന്ധുക്കളും താമസമില്ല എന്ന് അയല്‍വാസിയായ വ്യക്തി മീഡിയവണ്ണിനോട് പറഞ്ഞു. വ്യവസായിയായ പ്രജിത്ത് എന്ന വ്യക്തിയുടെ പേരിലാണ് ഈ വീട്. അദ്ദേഹത്തിന്റെ മാതാപിതാക്കളാണ് ഇപ്പോള്‍ താമസം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൃശൂരില്‍ സുരേഷ് ഗോപിയുടെ അസാന്നിധ്യവും വോട്ട് വിവാദവും കോണ്‍ഗ്രസും ഇടതുപക്ഷവും വലിയ ചര്‍ച്ചയാക്കുകയാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications