Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജനങ്ങളുടെ നെഞ്ചത്ത് അടിച്ച് കയറ്റിയ കുറച്ച് മഞ്ഞക്കല്ലുകൾ അങ്ങ് തൊലഞ്ഞു'; സുരേഷ് ഗോപി

തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് അനുവദിച്ചതിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ നെഞ്ചത്ത് അടിച്ച് കയറ്റിയ കുറച്ച് മഞ്ഞക്കല്ലുകൾ അങ്ങ് തൊലഞ്ഞു എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ബാക്കി കാര്യങ്ങള്‍ പ്രധാനമന്ത്രി സംസാരിക്കുമെന്നും സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്ത് പറഞ്ഞു.

'ജനങ്ങളുടെ നെഞ്ചത്തടിച്ചു കയറ്റിയ കുറേ മഞ്ഞക്കല്ലുകളങ്ങ് തുലഞ്ഞു. അതു തന്നെയാണ് ഏറ്റവും വലിയൊരു ഐശ്വര്യം'-എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. വന്ദേഭാരത് കേരളത്തിന് അനുവദിച്ച പശ്ചാത്തലത്തിൽ കേരളത്തിന്റെ സിൽവർ ലൈൻ പദ്ധിയെ പരിഹസിച്ച് ബി ജെ പി നേതാവ് എം ടി രമേശും രംഗത്തെത്തി.

sureshgopi

'കെ റെയിൽ ഒരു നുണയായിരുന്നു. വന്ദേ ഭാരത് ഒരു യാഥാർഥ്യവും '; എന്നാണ് രമേശ് ഫേസ്ബുക്കിൽ കുറിച്ചത്.' വന്ദേ ഭാരത് പ്രഖ്യാപിച്ചത് നരേന്ദ്ര മോദി സർക്കാരാണ്.ചെയ്യാനാകുന്നത് മാത്രം പറയുകയും പറയുന്നത് സമയ ബന്ധിതമായി ചെയ്തു തീർക്കുന്ന ദൃഢനിശ്ചയമുള്ള സർക്കാർ.കെ.റയിൽ വരാത്തതിൽ കൊതിക്കെറുവുള്ള സി പി എം സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രി പിണറായി വിജയനും തൽക്കാലം വന്ദേ ഭാരതിൽ ഒരു യാത്ര ചെയ്യാം.

കെ.റയിൽ പാരിസ്ഥിതികമായി വിനാശവും സാമ്പത്തികമായി സർവ്വനാശവുമായിരുന്നെങ്കിൽ വന്ദേ ഭാരത് കേരളത്തിന് അനുയോജ്യമായ ജനങ്ങളാഗ്രഹിച്ചിരുന്ന പദ്ധതിയാണ്.രണ്ട് പദ്ധതികൾ എന്നതിനപ്പുറം രണ്ട് കാഴ്ചപ്പാടാണ്. തിരഞ്ഞെടുപ്പ് സ്റ്റണ്ടും കമ്മീഷനും മാത്രം മുന്നിൽ കണ്ട് സി.പി.എം നടപ്പാക്കുന്ന പദ്ധതി പോലെയല്ല രാജ്യത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യം വച്ച് നരേന്ദ്ര മോദി സർക്കാർ ആസൂത്രണം ചെയ്യുന്ന പദ്ധതികൾ. ഏതായാലും വന്ദേ ഭാരത് കേരളത്തിലെത്തി, നരേന്ദ്ര മോദി സർക്കാരിന്റെ വിഷുക്കൈനീട്ടമായി ', പോസ്റ്റിൽ രമേശ് പറഞ്ഞു.

ഇന്നലെയാണ് കേരളത്തിൽ ആദ്യ വന്ദേഭാരത് ട്രെയിൻ എത്തിയത്. ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് വന്ദേ ഭാരത് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയോടെ കണ്ണൂരിൽ എത്തുന്ന രീതിയിലാണ് വന്ദേഭാരത് സർവ്വീസ് നടത്തുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാകും. മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വരെ ആണ് വന്ദേഭാരതിന്റെ വേഗത.എന്നാൽ നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്തിനും കായംകുളത്തിനുമിടയില്‍ 100 കിമി വേഗതിയിലായിരിക്കും ട്രെയിൻ ഓടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+