എകെ ആന്റണിയെ താൻ ഏറെ സഹായിച്ചിട്ടുണ്ട്! ഒന്നും വെളിപ്പെടുത്താനാകില്ല, അദ്ദേഹം പറയണമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരത്ത് ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂസമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി എകെ ആന്റണിയെ താൻ ഏറെ സഹായിച്ചിട്ടുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പക്ഷേ, ഇക്കാര്യങ്ങൾ താൻ വെളിപ്പെടുത്തില്ലെന്നും, എല്ലാം ആന്റണി തന്നെ പറയണമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂസമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെ ആന്റണി വലിയ മനസുള്ള ആളാണ്. സെക്രട്ടേറിയേറ്റിന് മുന്നിൽ ആദിവാസികൾ ഭൂമിക്ക് വേണ്ടി സമരം നടത്തിയപ്പോൾ അവരുടെ എല്ലാ ആവശ്യങ്ങളും അദ്ദേഹം അംഗീകരിച്ചു. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്നത്തെക്കുറിച്ച് താൻ ആന്റണിയുമായി ചർച്ച നടത്തിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

മുത്തങ്ങയിൽ വിഷവിത്തുകൾ...
2003ലെ മുത്തങ്ങ സമരത്തിൽ ചില വിഷവിത്തുകൾ പങ്കാളികളായിരുന്നു. അതിനാൽ ആ സമരത്തിന് താൻ പിന്തുണ നൽകിയിരുന്നില്ലെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി.

ആദിവാസികൾ കാടിന്റെ കാവൽക്കാർ....
കാട് കാടിന്റെ മക്കൾക്ക് വിട്ടുകൊടുക്കണം. ആന, പുലി, കടുവ അടക്കമുള്ള മൃഗങ്ങളെ പോലെ അദിവാസികൾക്കുള്ളതാണ് കാട്. ആദിവാസികൾ കാടിന്റെ കാവൽക്കാരാണ്.

കൺകണ്ട ദൈവം...
കൈയേറ്റക്കാർ നമ്മുടെ വനസമ്പത്ത് മുഴുവൻ കൊള്ളയടിക്കുകയാണ്. നമ്മുടെ കാടുകളിൽ ചന്ദന കൊള്ളയും വ്യാപകമാണ്. മണ്ണിനെ സ്നേഹിക്കുന്നവർക്ക് ഭൂമി നൽകിയാൽ ഇതെല്ലാം തടയാനാകുമെന്നും, വനസമ്പത്തും പരിസ്ഥിതിയുമാണ് കൺകണ്ട ദൈവമെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യങ്ങൾ അംഗീകരിക്കണം...
തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ആദിവാസി സ്നേഹം പറഞ്ഞിട്ട് കാര്യമില്ല. ആദിവാസികളുടെ ന്യായമായ സമരത്തിന് മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വരുമെന്നും, അതിനാൽ അവരുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ആന്റണിയെ സഹായിച്ചിട്ടുണ്ട്...
തിരുവനന്തപുരത്ത് ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഭൂസമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുൻ മുഖ്യമന്ത്രി എകെ ആന്റണിയെ ഇക്കാര്യത്തിൽ താൻ സഹായിച്ച കാര്യവും സുരേഷ്
ഗോപി വ്യക്തമാക്കിയത്.

ആന്റണിക്ക് വലിയ മനസ്...
എകെ ആന്റണി വലിയ മനസുള്ള ആളാണ്. സെക്രട്ടേറിയേറ്റിന് മുന്നിൽ ആദിവാസികൾ ഭൂമിക്ക് വേണ്ടി സമരം നടത്തിയപ്പോൾ അവരുടെ എല്ലാ ആവശ്യങ്ങളും അദ്ദേഹം അംഗീകരിച്ചു. ആ സമരകാലത്ത് ആദിവാസികളുടെ ഭൂപ്രശ്നത്തെക്കുറിച്ച് താൻ ആന്റണിയുമായി ചർച്ച നടത്തിയിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
വാക്ക് മാറ്റുന്നവനെന്ന് പരിഹാസം; രാഷ്ട്രീയത്തിൽ ആരെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോയെന്ന് അഖിൽ മാരാർ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications