Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി കേന്ദ്ര മന്ത്രിസ്ഥാനം രാജിവെക്കില്ല: സിനിമ പാഷന്‍, പ്രധാനമന്ത്രിക്കും അത് അറിയാം

തിരുവനന്തപുരം: സഹമന്ത്രി സ്ഥാനം ലഭിച്ചതിലെ അതൃപ്തിയെ തുടർന്ന് സുരേഷ് ഗോപി കേന്ദ്ര മന്ത്രി പദവി ഒഴിഞ്ഞെക്കുമെന്ന തരത്തിലുള്ള വാർത്തകളാണ് ഇന്ന് രാവിലെ മുതല്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തൃശൂരില്‍ മികച്ച വിജയം നേടിയ സുരേഷ് ഗോപി ക്യാബിനറ്റ് പദവി പ്രതീക്ഷിച്ചിരുന്നു. ഇത് ലഭിക്കാത്തതിലെ അതൃപ്തികാരണം ലഭിച്ച സഹമന്ത്രി പദവി ഉപേക്ഷിക്കുന്നുവെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇത്തരം പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് സുരേഷ് ഗോപി തന്നെ വ്യക്തമാക്കുന്നത്.

മന്ത്രി സ്ഥാനം രാജിവെക്കുന്ന കാര്യം അജണ്ടയിലില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തന്നെ കേരളത്തിന്റെ വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുകയും അത് കേന്ദ്ര സർക്കാറിന് നല്‍കുകയും ചെയ്യും. സിനിമ എന്റെ പാഷനാണ്, പ്രധാനമന്ത്രിക്കും അത് അറിയാമെന്നും സുരേഷ് ഗോപി പറയുന്നു.

suresh-gopi-minister-1

കോടികളുടെ സിനിമ പ്രൊജക്ട് തീർക്കാനുണ്ട്. ഇത് പൂർത്തീകരിക്കേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എംപി എന്ന നിലയിലും വികസന പദ്ധതികളുടെ മേല്‍നോട്ടത്തിന് സാധിക്കും. പ്രധാനമന്ത്രി പറയുന്ന എന്ത് കാര്യവും അനുസഹിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

തൃശൂരിലെ മിന്നും ജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു രാവിലെ മുതല്‍ പുറത്ത് വന്നത്. കേന്ദ്ര മന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാടെന്ന് സുരേഷ് ഗോപി മനോരമ ന്യൂസിനോടും വ്യക്തമാക്കിയിരുന്നു. 'താമസിക്കാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ.എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രിസ്ഥാനം വേണ്ടെന്നായിരുന്നു തന്റെ നിലപാട്' എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

സിനിമ തിരക്കുകള്‍ ഉള്ളതിനാല്‍ മന്ത്രിസഭയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി തുടക്കത്തില്‍ അറിയച്ചതായും സൂചനയുണ്ട്. 4 സിനിമകള്‍ക്കായി ഇതിനോടകം തന്നെ താരം കരാറിലേർപ്പെട്ടിട്ടുണ്ട്. ജെഎസ്കെ, ഒറ്റക്കൊമ്പന്‍, മമ്മൂട്ടി കമ്പനിയുടെ ചിത്രം തുടങ്ങിയവയാണ് സുരേഷ് ഗോപിയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം തന്നെ സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയേക്കും. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയെ കൂടാതെ മറ്റൊരു നിർമാണക്കമ്പനിയും ഉണ്ടായേക്കുമെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+