ജയലക്ഷ്മിക്ക് നല്‍കിയ വാക്ക് സുരേഷ് ഗോപി പാലിച്ചു; ആ പേരത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയില്‍ വളരും
ദില്ലി: രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുരേഷ് ഗോപി തന്നെയാണ് കൂടിക്കാഴ്ചയുടെ കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ചിത്രത്തില്‍ ഒരു പേരത്തൈ പ്രധാനമന്ത്രിക്ക് സുരേഷ് ഗോപി നല്‍കുന്നതാണുള്ളത്. ഈ പേരത്തൈക്ക് പിന്നിലെ കഥയും അത് ആരാണ് തനിക്ക് നല്‍കിയത് എന്നതടക്കമുള്ള കാര്യങ്ങളും സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ പറയുന്നു. സുരേഷ് ഗോപിയുടെ ഈ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറകുകയാണ്. വിശദാംശങ്ങളിലേക്ക്...

പത്തനാപുരം സ്വദേശിയായ ജയലക്ഷ്മി പ്രധാനമന്ത്രിക്ക് നല്‍കിയ സമ്മാനമാണിതെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താന്‍ പത്തനാപുരം ഗാന്ധി ഭവന്‍ സന്ദര്‍ശിക്കുന്നതിനിടെ, ജയലക്ഷ്മി എന്ന പെണ്‍കുട്ടി തനിക്ക് ഈ പേരത്തൈ നല്‍കുകയായിരുന്നെന്നും അതാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്ക് കൈമാറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.

ഇതൊരു വലിയ സന്ദേശമാണെന്നും പത്താനപുരത്ത് ഒരു കുഞ്ഞുമോള് കൊടുത്തയച്ച ചെടി പ്രധാനമന്ത്രിയുടെ കയ്യില്‍ എത്തിയിട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഇത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാം എന്നും സുരേഷ് ഗോപി പറയുന്നു. ഇത് ശുദ്ധ ജനാധിപത്യത്തിന്റെ സന്ദേശമാണെന്നും സുരേ,് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് രാവിലെയോടെയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മണിക്കൂറുകള്‍ക്ക് മുമ്പാണ് സുരേഷ് ഗോപി ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. പത്തനാപുരത്ത് വച്ച് സുരേഷ് ഗോപി ജയലക്ഷ്മിക്ക് വാക്ക് നല്‍കയിരുന്നു, ഈ തൈ പ്രധാനമന്ത്രിക്ക് എത്തിക്കുമെന്ന്. ആ വാക്കാണ് സുരേഷ് ഗോപി ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

നിരവധി പേരാണ് സുരേഷ് ഗോപിയുടെ നല്ല പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റായി അഭിപ്രായങ്ങളും അഭിന്ദനങ്ങളും പങ്കുവച്ചു. കൂടാതെ ആയിരക്കണക്കിന് പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തതും ലൈക്ക് ചെയ്തതും. ചിലര്‍ അഭിന്ദനം അറിയിച്ച കമന്റുകള്‍ ഏതൊക്കെയാണെന്ന് നോക്കാം,
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

തൈ വാങ്ങുന്ന വീഡിയോ കണ്ടിരുന്നു ഏട്ടാ പ്രധാനമന്ത്രിയുടെ കൈയില്‍ എത്തിക്കും എന്നു പറയുന്നത് കേട്ടിരുന്നു. അത് അവിടെ എത്തിച്ച് അതിനോടൊപ്പം അത് ജനങ്ങളെ മനസ്സിലാക്കി കൊടുക്കുകയും (ഫോട്ടോ രൂപത്തില്‍ ) മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്ന് മനസ്സിലാക്കുന്നു. അഭിമാനമുണ്ട് നിങ്ങളെ ഓര്‍ത്ത്, ഒരു ജനപ്രതിനിധി എങ്ങനെയാവണം എന്നതിന്റെ ഉത്തമ ഉദാഹരണം- എന്നായിരുന്നു ഒരാളുടെ കമന്റ്.

സുരേഷ് ഗോപി സാറിനെ പോലുള്ള നല്ല മനസ്സുള്ള വ്യക്തികളെ തിരിച്ചറിയാനുള്ള നല്ല മനസ്സ് ഭൂരിപക്ഷം മലയാളികള്‍ക്കും ഇല്ലാതെ പോയല്ലൊ എന്നോര്‍ത്ത് സ്വയം തല താഴ്ത്തുന്നു. മലയാളനാടിലെ ഒരു കൊച്ചു കുട്ടി പ്രധാനമന്ത്രിക്കായി നല്‍കിയ വൃക്ഷതൈ അതു എത്തിച്ചേരേണ്ടിടത്തു തന്നെ എത്തിച്ചിട്ടുണ്ടെങ്കില്‍ രാഷ്ട്രീയക്കാരനാകാന്‍ തൂവെള്ള ഖദര്‍ മാത്രം പോരാ അതിനകത്തു തൂവെള്ള മനസുകൂടി വേണം..സുരേഷേട്ടാ നിങ്ങള്‍ ഇന്നിന്റെ രാഷ്ട്രീയത്തില്‍ ഒരു അത്ഭുതം തന്നെയാണ്- എന്നൊക്കെയാണ് മറ്റ് കമ

ഇതിനിടെ, പോസ്റ്റിന് താഴെ രാജ്യത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെയും പാചക വാതക വില വര്‍ദ്ധനവിനെതിരെയുമുള്ള പ്രതിഷേധവും ചിലര്‍ രേഖപ്പെടുത്തി. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കാവശ്യം വര്‍ധിച്ചുവരുന്ന ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുകയാണ് വേണ്ടത് .പാചകവാതക വില 1000 അടുത്തെത്തി . പെട്രോള്‍ ഡീസല്‍ വില 100 കടന്നു . കൊള്ള നികുതിവാങ്ങി ജനങ്ങളെ കൊള്ളയടിക്കുന്ന ഈ സര്‍ക്കാരിന് ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ല. ഒരു ചെടി പ്രധാനമന്ത്രിക്ക് കൊടുക്കുന്നതാണോ നിങ്ങള്‍ക് ഇതിനേക്കാളൊക്കെ വലിയ കാര്യം. വിലക്കയറ്റത്തിനെതിരെ ഒരു നിവേദനം കൊടുക്കു പ്രധാനമന്ത്രിക്ക്- ഒരാള്‍ കമന്റ് ചെയ്തു.












Click it and Unblock the Notifications