കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേങ്ങയുടെ കാര്യം നോക്കാന്‍ ഇനി സുരേഷ് ഗോപി; പുതിയ ചുമതല, വിമര്‍ശനവുമായി കെ സുധാകരന്‍

Google Oneindia Malayalam News

ദില്ലി: രാജ്യസഭാംഗമായ സുരേഷ് ഗോപിക്ക് പുതിയ ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍. നാളികേരള വികസന ബോര്‍ഡിന്റെ ചുമതലായാണ് സിനിമാ താരം കൂടിയായ എംപിക്ക് കേന്ദ്രം നല്‍കിയിരിക്കുന്നത്. ബോര്‍ഡിലെ അംഗമായി സുരേഷ് ഗോപിയെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. നാളികേര വികസന ബോര്‍ഡ് ഡയറക്ടറായ വി എസ് പി സിങ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

കെ സുരേന്ദ്രന്‍ ഉള്‍പ്പടേയുള്ള ബി ജെ പി നേതാക്കള്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ച രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ വലിയ വിമര്‍ശനമാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത്.

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

കേരം സംരക്ഷിക്കാൻ

കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ് എന്നായിരുന്നു സ്ഥാനലബ്ധിക്ക് പിന്നാലെയുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. 'കേരം സംരക്ഷിക്കാൻ കേരളത്തിൽനിന്ന് ഒരു തെങ്ങുറപ്പ്!ഇന്ത്യയുടെ Coconut devolopment boardലേക്ക് ഐകകണ്‌ഠേന രാജ്യസഭയിൽ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു'- സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്

 കെ സുരേന്ദ്രന്‍

'കോക്കനട്ട് ഡെവലപ്മെൻറ് ബോർഡ് മെമ്പറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാംഗം ശ്രീ സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ. കേരളത്തിലെ നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അദ്ദേഹത്തിൻറെ ഈ നിയോഗം ഉപകാരപ്പെടും.'- എന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ച് കൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത്.

കെപിസിസി അധ്യക്ഷന്‍

അതേസമയം സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത് എത്തി. കോകനട്ട് ഡെവലപ്പ്മെന്റ് ബോർഡിനെ കാവിവൽക്കരിക്കുന്നത് കേരളത്തിലെ കേര കർഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണെന്നായിരുന്നു അദ്ദേഹം പ്രസ്താവനയിലൂടെ വിമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വിമര്‍ശനത്തിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

രാഷ്ട്രീയ നിയമനം

കഴിഞ്ഞ ദിവസം പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സഭയിൽ പ്രതിപക്ഷ പ്രതിഷേധം കത്തുന്നതിനിടയിൽ നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം നടത്താനുള്ള ബിൽ പാസാക്കി. ഇതാദ്യമായല്ല സംഘപരിവാർ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവർക്കിഷ്ടമുള്ള നിയമം പാസാക്കി എടുക്കുന്നത്.

കാവിവൽക്കരിക്കുന്നത്

എന്നാൽ കോകനട്ട് ഡെവലപ്പ്മെന്റ് ബോർഡിനെ കാവിവൽക്കരിക്കുന്നത് കേരളത്തിലെ കേര കർഷകരെ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നതാണ്. ഗാന്ധിജി മുന്നോട്ട് വെച്ച മഹത്തായ ആശയമാണ് ഗ്രാമ സ്വരാജ്. ഇന്ത്യയിലെ ഗ്രാമങ്ങൾ സ്വയം പര്യാപ്തമാക്കുന്നതിൽ നമ്മെ മുന്നോട്ട് നയിച്ചത് ആ ആശയങ്ങളാണ്. അതിലേക്ക് ഉള്ള വഴിയായിരുന്നു സഹകരണ പ്രസ്ഥാനങ്ങൾ.

ബി ജെ പി ചെയ്തത്

എന്നാൽ സഹകരണ പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെയും അനധികൃത ഭരണകൂട ഇടപെടലുകളിലൂടയും പിടിച്ചെടുത്ത് കൊള്ള നടത്തുകയാണ് ഫാഷിസ്റ്റ് ഭരണകൂടം. കേരളത്തിൽ ഭരണകൂട ഇടപെടലിലൂടെ മിൽമ ഭരണം പിടിച്ചെടുത്തപ്പോൾ പാർലമെന്റിൽ കേര വികസന ബോർഡ് രാഷ്ട്രീയ നിയമനത്തിലൂടെ പിടിച്ചെടുക്കാൻ വഴിയൊരുക്കുകയാണ് ബി ജെ പി ചെയ്തത്.

ദുരിത കാലത്ത്

ദുരിത കാലത്ത് സഹകരണ പ്രസ്ഥാനങ്ങളാണ് സുസ്ഥിര വികസനം സാധ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കേണ്ടത്. എന്നാൽ ഇവിടെ കാണുന്നത് സഹകരണ പ്രസ്ഥാനങ്ങളിൽ ആശ്രയിച്ചവരെ വഴിയാധാരമാക്കി രാഷ്ടീയ സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി കൊള്ള നടത്തുന്ന സർക്കാരുകളെയാണ്.

കാർഷിക വിപണി

രാജ്യത്തെ കാർഷിക വിപണി മുഴുവൻ കോർപ്പറേറ്റുകൾക്ക് പതിച്ച് നൽകാനുള്ള നിയമത്തിനെതിരെ നാളുകളായി വൻ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിച്ച സംവിധാനങ്ങൾ പിടിച്ചെടുക്കുന്നത് ഭരണകൂട ഭീകരതയാണ്. ഇതിനെ കോൺഗ്രസ് സാധ്യമായ എല്ലാ രീതിയിലും ചെറുക്കും.

Recommended Video

cmsvideo
Suresh from Thiruvananthapuram who does Charity works for Poor | Oneindia Malayalam

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

English summary
Suresh Gopi MP has been elected as a member of Central Coconut Development Board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X