ഗവർണ്ണർക്ക് സപ്പോർട്ട്;'ഭരണഘടനാ സ്ഥാപനങ്ങളോട് പക്വതയും മര്യാദയും കാണിക്കണം' - സുരേഷ് ഗോപി
തൃശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിൻതുണയുമായി സുരേഷ് ഗോപി എം പി രംഗത്ത്. ഗവർണർക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കണമെന്നാണ് എംപി പ്രതികരിച്ചത്. ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം. അതി ശക്തമായ പിന്തുണയാണ് ഗവർണർക്ക് നൽകുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ : -

'രാജ്ഭവൻ എന്നത് ഭരണഘടനാ സ്ഥാപനമാണ്. ഭരണഘടനാ സ്ഥാപനങ്ങളോട് പക്വതയും മര്യാദയും കാണിക്കണം. തർക്കങ്ങൾ ഉണ്ടാകും. എന്നാൽ, അത്തരത്തിലുള്ള തർക്കങ്ങൾ ആരുമായിട്ടാണ് എന്തിനു വേണ്ടിയിട്ടാണ് ഉണ്ടാകുന്നത്. പലതിലും തർക്കങ്ങൾ ഉണ്ടാകും.
രാഷ്ട്രീയപരമായി അല്ലാതെ ഒരു നേർ കണ്ണോടു കൂടി കാണാൻ കഴിയണം.ഞാൻ ഗവർണറെ പിന്തുണയ്ക്കുന്നു. അതും ശക്തമായി തന്നെ..' - സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, ട്വൻറി20 പ്രവർത്തകൻ മരിച്ച സംഭവത്തിലും സുരേഷ് ഗോപി എംപി പ്രതികരിക്കുകയുണ്ടായി. ദൈവം നൽകിയ ജീവൻ എടുക്കാൻ നമുക്ക് അധികാരമില്ല. ട്വൻറി ട്വൻറി പ്രവർത്തകൻ എന്നില്ല. ദളിതൻ എന്നില്ല. ജാതി തിരിച്ചും കാണുന്നില്ല. ഒരു മനുഷ്യന്റെ ജീവൻ എടുക്കാൻ നമുക്ക് അധികാരമില്ല. ഇതൊക്കെ എത്രകാലം ഇങ്ങനെ പറയേണ്ടിവരുമെന്നും സുരേഷ് ഗോപി ചോദിച്ചു.












Click it and Unblock the Notifications