സുരേഷ് ഗോപിക്ക് ബിജെപിയോട് വിരോധമോ? എന്താണ് സംഭവം? തിരുവനന്തപുരത്തെ സീറ്റ് എന്തു ചെയ്തു?
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളുടെ ഒഴുക്കു തന്നെയാണ്. എന്നാല്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ഥിയായി നിര്‍ത്താമെന്ന ബിജെപിയുടെ തീരുമാനത്തിന് വീണ്ടും തിരിച്ചടി. തിരുവനന്തപുംരം മണ്ഡലത്തില്‍ സീറ്റു നല്‍കാമെന്ന് ബിജെപി നേതൃത്വം താരത്തിനോട് നേരത്തെ വ്യക്തമാക്കിട്ടും ഇക്കാര്യത്തില്‍ താരം ഒഴിഞ്ഞു മാറുകയാണ്.
എന്നാല്‍ സുരേഷ് ഗോപി ഇടയുന്നതെന്ന കാര്യത്തില്‍ നേതാക്കള്‍ക്കും വ്യക്തമായ കാരണം കിട്ടാത്ത അവസ്ഥയിലാണ്. ഇതേ സമയം സുരേഷ് ഗോപിക്ക് പകരം ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് താരം ബിജെപി സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചതായിരുന്നു. എന്നാല്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചുക്കൊണ്ട് കേന്ദ്ര നേതൃത്വം സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

സ്ഥാനാര്‍ത്ഥി
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സിനിമാ താരത്തിളക്കം തന്നെയായിരിക്കും. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപിയെ മത്സരിപ്പിക്കാമെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.

ഇടഞ്ഞതിന് പിന്നില്‍
തിരുവനന്തപുരം മണ്ഡലത്തില്‍ സീറ്റു നല്‍കാമെന്ന് പറഞ്ഞിട്ടും സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതില്‍ നിന്നും താരം ഒഴിഞ്ഞു മാറുകയാണ്. എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. താരത്തിന്റെ മറുപടിക്കായി കണ്ണും നട്ട് കാത്തിരിക്കുകയാണ് നേതൃത്വം.

അപഹാസ്യനായത്
നേരത്തെ തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കാത്തിരുന്നതാണ്. എന്‍ എസ് എസിന് വേണ്ടി അപഹാസ്യനായി മടങ്ങിയപ്പോഴും ബിജെപിക്ക് വേണ്ടി തന്നെയായിരുന്നു താരം പ്രവര്‍ത്തിച്ചത്.

മറ്റൊരു സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം മണ്ഡലത്തില്‍ താരത്തിന്റെ തീരുമാനം വ്യക്തമാകാത്ത സാഹചര്യത്തില്‍ ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന.

മറ്റു ബിജെപി സ്റ്റാര്‍
രാജസേനനനും കൊല്ലം തുളസിയും ബിജെപിക്കു വേണ്ടി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രാജസേനനെ നെടുമങ്ങാടോ അരുവിക്കരയിലോ മത്സരിപ്പിക്കാനാണ് സാധ്യത.

വിവി രാജേഷ്
രാജസേനന്‍ ഒഴിവായാല്‍ ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷ് മത്സരിക്കും. അരുവിക്കരയില്‍ ബിജെപി വക്താവ് ജെ ആര്‍ പത്മകുമാറിന്റെ പേരും പരിഗണാനാ പട്ടികയിലുണ്ട്.

താരത്തെ ചൊടിപ്പിച്ചത്
ബിഡിജെഎസുമായുള്ള സീറ്റ് വിഭജനമാണ് താരത്തെ ചൊടിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സുരേഷ് ഗോപി പറഞ്ഞാല്‍ തിരുവനന്തപുരം സീറ്റ് നല്‍കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

മറ്റു മണ്ഡലങ്ങളില്‍
പാറശാലയില്‍ ദേശീയ കൗണ്‍സില്‍ അംഗം കരമന ജയനും നെയ്യാറ്റിന്‍ കരയില്‍ ഓള്‍ ഇന്ത്യ നാടാര്‍ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ബിജെപി ഒബിസി മോര്‍ച്ച് സംസ്ഥാന പ്രസിഡണ്ടായ പുഞ്ചക്കരി സുരേന്ദ്രമുമായിരിക്കും മത്സര രംഗത്ത്.

ബിഡിജെഎസ്
ബിഡിജെഎസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു കുട്ടനാട് മണ്ഡലത്തിലും തൊടുപുഴയില്‍ അഡ്വ പ്രവീണുമായിരിക്കും മത്സരിക്കുക.












Click it and Unblock the Notifications