കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ഉദ്യോഗസ്ഥനെ ഇംഗ്ലീഷില്‍ വിറപ്പിച്ച് സുരേഷ് ഗോപി! നാടോടി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ വീഡിയോ

  • By
Google Oneindia Malayalam News

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപി എംപി. പെണ്‍കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തിയാണ് സുരേഷ് ഗോപി സര്‍ക്കാരിനും പോലീസിനുമെതിരെ ശക്തമായി ആഞ്ഞടിച്ചത്.

<strong>പത്തനംതിട്ടയില്‍ എല്‍കെ അദ്വാനി മത്സരിക്കും? കത്തി കയറി ചര്‍ച്ച! മൗനം വെടിയാതെ നേതാക്കള്‍</strong>പത്തനംതിട്ടയില്‍ എല്‍കെ അദ്വാനി മത്സരിക്കും? കത്തി കയറി ചര്‍ച്ച! മൗനം വെടിയാതെ നേതാക്കള്‍

പെണ്‍കുട്ടിയുടെ വീട്ടിലെത്തി സുരേഷ് ഗോപി നേരിട്ട് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് ഇംഗ്ലീഷില്‍ സംസാരിക്കുന്ന അദ്ദേഹത്തിന്‍റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഇടപെട്ട് പ്രതിപക്ഷം

ഇടപെട്ട് പ്രതിപക്ഷം

കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജസ്ഥാന്‍ സ്വദേശികളുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം 15 കാരിയായ പെണ്‍കുട്ടിയെ തട്ടുക്കൊണ്ട് പോയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും സംഘത്തിലെ ഒരാള്‍ പിതാവിനെ ആക്രമിച്ചു. തുടര്‍ന്ന് ബലമായി പിടിച്ച് വലിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയാുമായിരുന്നു.

കണ്ടെത്താന്‍ കഴിഞ്ഞില്ല

കണ്ടെത്താന്‍ കഴിഞ്ഞില്ല

ഓച്ചിറ കണ്ണന്‍കുളങ്ങര സ്വദേശി റോഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ പെണ്‍കുട്ടിയ കണ്ടെത്താനോ മുഖ്യപ്രതികളെ പിടികൂടാനോ പോലീസിന് കഴിഞ്ഞിട്ടില്ല

സുരേഷ് ഗോപി എംപി നേരിട്ട്

സുരേഷ് ഗോപി എംപി നേരിട്ട്

ഇതുവരെ നാല് പേര്‍ മാത്രമാണ് പോലീസ് പിടിയിലായിരിക്കുന്നത്. അതേസമയം സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി എംപി എത്തുകയും ചെയ്തു.

മാധ്യമങ്ങളെ കാണാതെ

മാധ്യമങ്ങളെ കാണാതെ

കടുത്ത വിമാര്‍ശനമാണ് അദ്ദേഹം സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. ആദ്യം മാധ്യമങ്ങളെ കാണാന്‍ കൂട്ടാക്കാത്ത എംപി നേരേ കുട്ടിയുടെ മാതാപിതാക്കളെ കണ്ട് സമാധാനിപ്പിച്ചു. പുറത്തെത്തി പിന്നീട് മാധ്യമങ്ങളെ കണ്ട അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു.

എന്തുകൊണ്ട് ഇടപെട്ടില്ല

എന്തുകൊണ്ട് ഇടപെട്ടില്ല

സംഭവം നടന്ന് ഇത്രയും ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ട് പോലീസ് നടപടി എടുത്തില്ലെന്ന് സുരേഷ് ഗോപി ചോദിച്ചു. നവോത്ഥാനത്തിന്‍റെ മൂല്യത്തെ കുറിച്ച് വായ്തോരാതെ സംസാരിക്കുന്ന നേതാക്കള്‍ എന്തുകൊണ്ടാണ് വിഷയത്തില്‍ ഇടപെടാത്തതെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധയില്‍ പെടുത്തി

ശ്രദ്ധയില്‍ പെടുത്തി

പെണ്‍കുട്ടിയെ തട്ടിപോയ സംഭവത്തിന് രണ്ട് മാസം മുന്‍പ് നടന്ന സംഭവവുമായി ബന്ധമുണ്ട്. ഇതിനെ കുറിച്ച് പോലീസുകാര്‍ക്ക് വ്യക്തതയില്ല. രണ്ട് മാസം മുന്‍പും പെണ്‍കുട്ടിയെ ആക്രമിക്കാന്‍ സംഘം ശ്രമിച്ചിരുന്നു. എന്നാല്‍ നാട്ടുകാരാണ് ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയത്.

നേരിട്ട് വന്നില്ല

നേരിട്ട് വന്നില്ല

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ട്രാന്‍സ്ഫര്‍ എത്തിയ ഉദ്യോഗസ്ഥന്‍ മാത്രമേ ഇവിടെ ഉള്ളൂവെന്നും കലക്ടറോ പോലീസോ നേരിട്ട് ഇവിടെ വരാനോ ഇടപെടാനോ ശ്രമിക്കാത്തതെന്താണെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.

നീതി നിഷേധം

നീതി നിഷേധം

പെണ്‍കുട്ടിയുടെ കുടുംബത്തിന് വലിയ നീതി നിഷേധമാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് ദിവസം പിന്നിട്ടിട്ടും ഒന്നും ചെയ്യാന്‍ പോലീസിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. ഒരു ഉത്തരം ലഭിക്കാതെ താന്‍ മടങ്ങി പോകില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

അതേസമയം പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ച് സുരേഷ് ഗോപി നേരിട്ട് പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് സംസാരിക്കുകയും ചെയ്തു. സുരേഷ് ഗോപി സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ വൈറല്‍

വീഡിയോ

<strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസുകാരനായ മുന്‍ കേന്ദ്രമന്ത്രി ബിജെപി സ്ഥാനാര്‍ത്ഥി? അണികളില്‍ അതൃപ്തി</strong>പത്തനംതിട്ടയില്‍ കോണ്‍ഗ്രസുകാരനായ മുന്‍ കേന്ദ്രമന്ത്രി ബിജെപി സ്ഥാനാര്‍ത്ഥി? അണികളില്‍ അതൃപ്തി

<strong>പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിട്ടു വരുന്ന നേതാവ്? അമിത് ഷാ കാത്ത് വെച്ച സസ്പെന്‍സ്!</strong>പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിട്ടു വരുന്ന നേതാവ്? അമിത് ഷാ കാത്ത് വെച്ച സസ്പെന്‍സ്!

English summary
suresh gopi in ochira video got viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X