Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിജയേട്ടനുമായി ആ പഴയ ബന്ധം ഇനി സാധ്യമല്ല'; അത്രക്ക് എന്നെ വിഷമിപ്പിച്ചു: സുരേഷ് ഗോപി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് നല്ല വ്യക്തിബന്ധം ഉണ്ടായിരുന്നെങ്കിലും ഇനിയത് സാധ്യമല്ലെന്ന് തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസ്ഥാരിക്കുകയായിരുന്നു അദ്ദേഹം.

വിജേയട്ടനുമായി ഇനിയാ പഴയ ബന്ധം സാധ്യമല്ല. സെപ്റ്റംബര്‍ മാസം മുതലുള്ള എന്‍റെ ഉറക്കം കളഞ്ഞു.ആ സംഭവം എന്റെ മോള് മരിച്ചപ്പോള്‍ എനിക്കുണ്ടായ ദു:ഖം പോലെയാണ്. അത് ഞങ്ങള്‍ക്ക് വിട്ടേക്ക്. നിങ്ങളുടെ മേഖല അല്ലല്ലോ. നിങ്ങള്‍ എന്തിനാണ് വെറുതെ നുഴഞ്ഞുകയറുന്നത്. പെണ്ണിനെ ആദ്യം മതിക്കാന്‍ പഠിക്ക്, പിന്നെ വേളം അവളെ ഉദ്ധരിക്കാനെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

അരൂരില്‍ എ​എ ആരിഫിന് സീറ്റ് ലഭിച്ചത് താന്‍ ശുപാര്‍ശ ചെയ്തിട്ടാണെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. 'എനിക്ക് ഒരു സീറ്റ് വേണം അതു തരുമോ എന്ന് ചോദിച്ചപ്പോള്‍ അതാര്‍ക്കാ എന്നായി വിജയേട്ടന്‍? ഞാന്‍ പറഞ്ഞു, അത് എന്റെ ഒരു വളരെ വേട്ടപ്പെട്ടയാളിനാണ്. ആരിഫിനാണ്' എന്നാണ് സുരേഷ് ഗോപി പറയുന്നത്.

 suresh

കൊല്ലത്ത് മുകേഷിന് സീറ്റ് ലഭിച്ചതിലും താന്‍ ഇടപെട്ടിട്ടുണ്ട്. എന്‍റെ നാടായ ഇരവിപുരത്ത് മുകേഷ് വേണമെന്ന് എനിക്ക് ആഗ്രവം ഉണ്ടായിരുന്നു. അതിനുവേണ്ടി വിജയേട്ടനുമായി ഞാന്‍ മുട്ടന്‍ ഗുസ്തി പിടിച്ചതാണ്. അവസാനം വിജയേട്ടന്‍ തന്നെയാണ് കൊല്ലത്ത് നോക്കാമെന്ന് പറഞ്ഞതെന്നും സുരേഷ് ഗോപി അഭിമുഖത്തില്‍ പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+