Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപി മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വളര്‍ത്തും

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പ്രസ്താവനയുമായി വിവാദത്തിലായെങ്കിലും പതിവുപോലെ തന്റ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നടന്‍ സുരേഷ് ഗോപി. ബോധവത്കരണ പരിപാടികളിലും പരിസ്ഥിതി സംബന്ധമായ പരിപാടികളിലുമൊക്കെയായി സുരേഷ് ഗോപി തന്റെ സാന്നിദ്ധ്യം ഉറപ്പാക്കുന്നുണ്ട്.

കോട്ടയത്തെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് ഈയിടെ പരിതപിച്ച നടന്‍ ചിങ്ങം പിറക്കുന്നതോടുകൂടി കോട്ടയത്തിന്റെ മുക്കിലും മൂലയിലുമെല്ലാമെത്തും. ഒറ്റയ്ക്കല്ല മോഹന്‍ലാല്‍, മമ്മൂട്ടി, രജനീകാന്ത്, മഹാത്മാഗാന്ധി, നെഹ്‌റു, ദിലീപ് എന്നുവേണ്ട മിക്ക പ്രശസ്തരും അദ്ദേഹത്തിനൊപ്പമുണ്ടാകും. അല്ലെങ്കില്‍ ഇവരുടെയൊക്കെ പേരിലുള്ള മരങ്ങളുമായാണ് സൂപ്പര്‍താരത്തിന്റെ വരവ് എന്നു പറയാം.

suresh-gopi

കോട്ടയം ജില്ലയിലെ പറ്റാവുന്നിടത്തെല്ലാം ബോധവത്കരണവും മരം നടല്‍ പദ്ധതിയുമായി സുരേഷ്‌ഗോപിയെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന വനം വകുപ്പ് സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതാണ് പദ്ധതി. എല്ലാ ജനങ്ങളെയും ഇതിന്റെ ഭാഗമാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആഗ്രഹം, അതിനായാണ് തിരക്കുകള്‍ക്കിടയിലും കോട്ടയത്തേക്ക് ഓടിയെത്തുന്നത്.

രണ്ടുദിവസംകൊണ്ട് കോട്ടയത്തെ മുക്കും മൂലയിലുമെല്ലാമെത്തി പ്രശസ്തരുടെ പേരുകളില്‍ മരങ്ങളുടെ തൈകള്‍ വിതരണം നടത്തും. തൈകള്‍ നടുക മാത്രമല്ല, അവ വളര്‍ത്തി പരിപാലിക്കേണ്ട വിധവും സുരേഷ് ഗോപി ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തും. കോട്ടയത്തെ മുഴുവന്‍ ജനങ്ങളും മരം വളര്‍ത്തല്‍ പദ്ധതിയുമായും ബോധവത്കരണവുമായും സഹകരിക്കുമെന്നാണ് സുരേഷ് ഗോപിയുടെയും വനം വകുപ്പിന്റെയും വിശ്വാസം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+