'വികസന കാര്യങ്ങളിൽ ഒപ്പം നിൽക്കും പ്രേമചന്ദ്രനും ശശി തരൂരും: അവരെ 'അരസംഘി' ആക്കരുത്;സുരേഷ് ഗോപി
രാഷ്ട്രീയം മറന്ന് രാജ്യത്തിൻ്റെ വികസനത്തിനൊപ്പം നിൽക്കുന്ന രണ്ട് നേതാക്കളാണ് കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രനെും ശശി തരൂരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ഇത് പറഞ്ഞതിൻ്റെ പേരിൽ അവരെ 'അര സംഘി' എന്നോ 'മുക്കാൽ സംഘി' എന്നോ വിളിച്ച് ആക്രമിക്കരുതെന്നും സുരേഷ് ഗോപി പറഞ്ഞു.കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനങ്ങളിൽ കൊല്ലം കേരളത്തിലെ നമ്പർ വൺ ആണ്. കേരളത്തിലെ തന്നെ ആദ്യത്തെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സിസ്റ്റം ആണ് ഇന്ന് ഇവിടെ തുറന്നു കൊടുക്കുന്നത്. പ്രേമേചന്ദ്രനുമായി എപ്പോഴും രാഷ്ട്രീയ ഭിന്നതയുണ്ടാകാം, ഞങ്ങൾ ശക്തമായി എതിർക്കും, ഞങ്ങളുടെ ബില്ലുകളെ എതിർക്കും, ഞങ്ങളുടെ ധനമന്ത്രിയെ എതിർക്കും, എന്നാൽ ഇതിനെല്ലാം ഒടുവിൽ ഈ സംവിധാനങ്ങൾക്കെല്ലാം ഒരു ഉപയോഗപ്രദമായ പരിണാമം ഉണ്ട് എന്ന് മനസ്സിലാക്കിയ ഒരു എംപി കൂടിയാണ് അദ്ദേഹം. അതുകൊണ്ട് രാഷ്ട്രീയത്തിലെ എതിർപ്പെല്ലാം ഒരുപക്ഷേ ഒന്ന് ഓടി ജയിക്കുന്നതിന് വേണ്ടിയുള്ള എതിർപ്പ് മാത്രമാണ്. പക്ഷേ ജയിച്ചു കഴിഞ്ഞാൽ പിന്നെ എല്ലാവരും കൂടെ ഒത്താണ് ഓടുന്നത്, ജയിക്കുന്നതും എല്ലാവരും ഒത്താണ് ജയിക്കുന്നത്, അത് ഈ രാജ്യമാണ് ജയിക്കുന്നത് എന്ന് മനസ്സിലാക്കുന്ന വളരെ അപൂർവ്വം രാഷ്ട്രീയക്കാരിൽ ഒരാൾ തന്നെയാണ് ശശി തരൂരും അതുപോലെ തന്നെ പ്രേമചന്ദ്രനും.

ഇതൊന്നും ഇനി ഒരു വലിയ വിവാദമാക്കി പ്രേമന്ദ്രൻ അര സംഘിയാണ് മുക്കാൽ സംഘിയാണ് മുഴുസംഘിയാണ് എന്നൊന്നും പറഞ്ഞ് ആരും ആക്രമിക്കണ്ട. ഇവിടുത്തെ ഈ ബൈപ്പാസിനെ സംബന്ധിച്ച് എത്ര വർഷമാണ് മുടങ്ങിക്കിടന്നത്. എന്റെ ഒരു അറിവിൽ 39 വർഷമാണ് മുടങ്ങിക്കിടന്നത് . എട്ട് മന്ത്രിമാർ ഉണ്ടായിരുന്നു യുപിഎ ഭരണകാലത്ത്. 38 വർഷത്തിനു ശേഷം ഒരു നരേന്ദ്രമോദി വേണ്ടിവന്നു ആ ബൈപാസ് ചേർത്ത് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കാൻ.
ഇത് ഇത്രയും വർഷമെടുത്ത് ഇരുവരിപ്പാത പൂർത്തീകരിക്കുന്നതിനും ഒരു എൻഡിഎ സർക്കാർ വേണ്ടിവന്നു. മാത്രമല്ല അന്ന് അപകടങ്ങളുടെ എണ്ണം ക്രമാദീതമായി തുടങ്ങിയ സമയത്ത് തന്നെ അന്ന് പലയിടത്തും ഫ്ലൈ ഓവറിനും അണ്ടപ്പാസിനും വേണ്ടി യുദ്ധം ചെയ്തിരുന്ന ഒരു കാലഘട്ടം ഇവരുടെ കൂടെ ചേർന്ന് ഞാനും അവിടെ രാജ്യസഭ എംപി എന്ന നിലയ്ക്ക് എന്റെ സർക്കാരിനോട് പോയി വാതാടിയിട്ടുണ്ട്. പക്ഷേ അതിൽ നിന്ന് അത് നാലുവരിയും ആറു വരിയുമായി മാറുന്ന ഈ കാഴ്ച എന്ന് പറയുന്നത് ഏതാണ്ട് കോവിഡിന് ശേഷം തുടങ്ങി അതിപ്പോൾ പൂർത്തീകരണത്തിലെത്തിയെങ്കിൽ ഇത് നല്ല ഭരണത്തിൻ്റെ ഉദാഹരണമാണ്.












Click it and Unblock the Notifications