'പത്ത് വർഷമായി ലഭിക്കാത്ത പിന്തുണ ഇപ്പോൾ ലഭിക്കുന്നു', മുഖ്യമന്ത്രി നല്ല സഹകരണമാണെന്ന് സുരേഷ് ഗോപി

പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം മുഖ്യമന്ത്രി നല്ല സഹകരണം ആണെന്ന് ബിജെപി എംപി സുരേഷ് ഗോപി. മുഖ്യമന്ത്രിയോട് എന്ത് ആവശ്യപ്പെട്ടാലും അപ്പോള്‍ തന്നെ അത് ശരിയാക്കി തരും. ഒരു എംപിക്കോ കേന്ദ്ര മന്ത്രിക്കോ കൊടുക്കേണ്ട പിന്തുണ കഴിഞ്ഞ പത്ത് വര്‍ഷം കിട്ടാത്തത് ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

''ഇത് ഭരണകാര്യമാണ്. അതില്‍ രാഷ്ട്രീയക്കാരനെ നോക്കേണ്ട കാര്യമില്ല. സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ 99.7 കോടി രൂപയുടെ ഒരു പ്രൊജക്ട് തൃശൂരിന് കിട്ടുമെങ്കില്‍ അത് ജനങ്ങളുടെ ജീവിതത്തിലേക്ക്, കച്ചവടക്കാരുടെ ജീവിതത്തിലേക്ക് ആണ് എത്തുന്നത്. അതിനെ മുഖ്യമന്ത്രി പിന്തുണച്ചു എന്ന് പറഞ്ഞാല്‍, റെഡ് ബുക്കുകാര്‍ പറയുന്ന തരത്തിലേക്ക് വളച്ചൊടിച്ച് കൊണ്ട് പോകേണ്ടതില്ല''. മെസി വിഷയത്തില്‍ കേന്ദ്ര അന്വേഷണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അത് തന്റെ വകുപ്പിന് കീഴില്‍ വരുന്ന വിഷയം അല്ലെന്നും അമിത് ഷായോടോ നിര്‍മ്മല സീതാരാമനോടോ ചോദിക്കണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു..

റിപ്പോർട്ടർ ടിവി ഓഫീസ് പോലീസ് റെയ്ഡ് ചെയ്ത വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. സാധാരണ പൗരന്റെ വീട്ടില്‍ പരിശോധനയ്ക്ക് കയറുമ്പോള്‍ അയാളുടെ മുറ്റത്ത് മാത്രമാണോ കയറുന്നതെന്ന് സുരേഷ് ഗോപി ചോദിച്ചു. അയാളുടെ ഫോണൊന്നും വാങ്ങിച്ച് വെക്കാറില്ലല്ലോ. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ആണ് പിടിച്ച് വെച്ചത് എന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ ആരാ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്.

Suresh Gopi

'ഞാന്‍ ഇപ്പോള്‍ ചോദിക്കുന്നു നെഞ്ച് വിരിച്ച്, നിങ്ങളൊക്കെ ആരാണ്. നിങ്ങളും പൗരന്മാരാണ്. അത്രയേ ഉളളൂ. അമിത് ഷായെ പിടിച്ച് ഇറക്കി കൊണ്ട് പോകുന്ന ഫോട്ടോസ് ഉണ്ട്, അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന ഫോട്ടോസ് ഉണ്ട്. ഇവിടുത്തെ ഏറ്റവും വലിയ മുതലാളിയുടെ വീട്ടില്‍ കയറിയാലും ആദ്യം ഫോണ്‍ പിടിച്ച് വെക്കും. അവരുടെ അടുക്കള വരെ കയറും, ബെഡ് റൂമില്‍ കയറും.

ഇതൊന്നും സോണിയാ ഗാന്ധിയുടേയോ ഇന്ദിരാ ഗാന്ധിയുടെയോ കാലത്ത് തുടങ്ങിയതല്ല. എന്ന് ഈ സിസ്റ്റം ഇന്ത്യയില്‍ വന്നിട്ടുണ്ടോ അന്ന് തുടങ്ങിയതാണ്. ഇന്‍കം ടാക്‌സ് റെയ്ഡുകളില്‍ കുട്ടിക്കാലം മുതല്‍ കണ്ടിട്ടുളളതാണ്, കേട്ടിട്ടുളളതാണ്. ഇനിയും അങ്ങനെയേ മുന്നോട്ട് പോവുകയുളളൂ, അത് ആരായാലും', സുരേഷ് ഗോപി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma